ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട അവസാന തിയതി ഇന്ന്. 2021- 2022 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട അവസാന തിയതി 31-07-2022 ആണ്. ഇനി ഓൺലൈനായി മാത്രമേ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ കഴിയുകയുള്ളൂ. ബാങ്കിൽ നേരിട്ടെത്തി ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയപരിധി വെള്ളിയാഴ്ച അവസാനിച്ചിരുന്നു. പിന്നീട് നാലാം ശനിയും ഞായറാഴ്ചയും ആയതിനാലാണ് ബാങ്കിൽ നേരിട്ടെത്തി ഫയൽ ചെയ്യാനുള്ള അവസരം ഇല്ലാത്തത്. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടില്ലെന്നും ജൂലൈ 31 ആയിരിക്കും അവസാന തിയതിയെന്നും ആദായ നികുതി വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. അത് കൊണ്ട് തന്നെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാത്തവർ ഇനിയും വൈകിപ്പിക്കാതെ നടപടികൾ പൂർത്തിയാക്കണമെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു.
അവസാന തിയതിക്കുള്ളിൽ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാത്തവർക്ക് 2022 ഡിസംബർ 31നകം റിട്ടേൺ ഫയൽ ചെയ്യാൻ അവസരമുണ്ട്. എന്നാൽ പിഴയായി വലിയ തുക നൽകേണ്ടി വരും. ഒപ്പം വേറെയും സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാകും. അഞ്ച് ലക്ഷം രൂപ വാർഷിക വരുമാനം ഉള്ളവർക്ക് 10,000 രൂപയാണ് പിഴ. ആദായ നികുതി ഫയൽ ചെയ്യാൻ തിരഞ്ഞെടുക്കേണ്ട ഫോമിനെ കുറിച്ചും വ്യക്തമായി അറിഞ്ഞിരിക്കണം. വരുമാന സ്രോതസ്, മൊത്തം നികുതി വിധേയമായ വരുമാനം, വരുമാനത്തിന്റെ ഉത്ഭവം, ആസ്തികൾ തുടങ്ങിയവയെ അടിസ്ഥാനമാക്കി വേണം ഐടിആർ ഫോമുകൾ തിരഞ്ഞെടുക്കാൻ. ഏത് വരുമാന വിഭഗത്തിൽ ഉൾപ്പെടുന്ന ആളാണോ അത് അനുസരിച്ചുള്ള ഫോം വേണം തിരഞ്ഞെടുക്കാൻ. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് വിജ്ഞാപനം ചെയ്ത ഏഴ് ഫോമുകളിൽ ഐടിആർ ഒന്ന് മുതൽ ഐടിആർ നാല് വരെയുള്ള ഫോമുകളിൽ ഏതെങ്കിലും ഒന്നാണ് ശമ്പള വരുമാനക്കാർ തിരഞ്ഞെടുക്കേണ്ടത്. ഓരോ ശമ്പള വരുമാനക്കാർക്കും വ്യത്യസ്ത ഫോമുകളാണ് ഉള്ളത്. ശമ്പളത്തിന് പുറമെ മറ്റ് വരുമാനങ്ങള്‍ കൂടി ഉള്ളതിന്റെ അടിസ്ഥാനത്തിലായിരിക്കും ഫോമുകൾ തിരഞ്ഞെടുക്കേണ്ടത്.
ALSO READ: ITR Filing: ശരിയായ ഫോം തിരഞ്ഞെടുക്കാം, ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഓൺലൈനായി ഫയൽ ചെയ്യേണ്ടതെങ്ങനെ?
-ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടത്.
-ആദായ നികുതി ഇ-ഫയലിംഗ് പോർട്ടൽ https://www.incometax.gov.in/iec/foportal/ തിരഞ്ഞെടുക്കുക.
-യൂസർനെയിം, പാസ്‌വേഡ്, ജനനത്തീയതി, ക്യാപ്‌ച കോഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
-'ഇ-ഫയൽ' മെനുവിൽ ക്ലിക്ക് ചെയ്ത് 'ഇൻകം ടാക്സ് റിട്ടേൺ' ലിങ്ക് ക്ലിക്ക് ചെയ്ത് 'തുടരുക' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കുകയും ഫോമിലെ ആവശ്യമായ ഭാഗങ്ങൾ പൂരിപ്പിക്കുകയും ചെയ്യുക.
-'ടാക്‌സസ് പേയ്‌ഡ് ആൻഡ് വെരിഫിക്കേഷൻ' ടാബിൽ ഉചിതമായ വെരിഫിക്കേഷൻ ഓപ്‌ഷൻ തിരഞ്ഞെടുത്ത് കഴിഞ്ഞാൽ, 'പ്രിവ്യൂ ആൻഡ് സബ്മിറ്റ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
-തുടർന്ന് നൽകിയിരിക്കുന്ന വിവരങ്ങൾ എല്ലാം ശരിയാണോ എന്ന് പരിശോധിക്കുക.
-ശേഷം ഐടിആർ 'സമർപ്പിക്കുക'.
- 'I would like to e-verify' എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുമ്പോൾ, EVC, Aadhaar OTP, Prevalidated ബാങ്ക്, മുൻകൂർ വാലിഡേറ്റഡ് അക്കൗണ്ട്, ഡീമാറ്റ് അക്കൗണ്ട് എന്നിവ ആവശ്യപ്പെടുമ്പോൾ EVC/OTP നൽകിക്കൊണ്ട് ഇ-വെരിഫിക്കേഷൻ നടത്താം.
- 60 സെക്കൻഡിനുള്ളിൽ EVC/OTP നൽകണം.
- ശേഷം ആദായ നികുതി റിട്ടേൺ സബ്മിറ്റ് ആകും.
- സമർപ്പിച്ച ഐടിആർ പിന്നീട് 'മൈ അക്കൗണ്ട് > ഇ-വെരിഫൈ റിട്ടേൺ' ഓപ്‌ഷൻ ഉപയോഗിച്ചോ ഒപ്പിട്ട ഐടിആർ-വി യിൽ നിന്ന് സിപിസിയിലേക്ക് അയച്ചോ പരിശോധിച്ച് ഉറപ്പ് വരുത്താവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...