ദിവസം 7 രൂപ നിക്ഷേപിച്ചാൽ, 60 വയസ്സിന് ശേഷം 5000 രൂപ പെൻഷൻ; അടൽ പെൻഷൻ യോജന ബെസ്റ്റാണ്

നിക്ഷേപത്തിനനുസരിച്ച് 1000 രൂപ മുതൽ 5000 രൂപ വരെ പെൻഷൻ ലഭിക്കും. ഈ സ്കീമിലെ നിക്ഷേപത്തിനുള്ള പ്രായപരിധി 18 മുതൽ 40 വയസ്സ് വരെയായി നിജപ്പെടുത്തിയിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Oct 2, 2023, 12:08 PM IST
  • പദ്ധതി പ്രകാരം പെൻഷൻ ലഭിക്കാൻ കുറഞ്ഞത് 20 വർഷം നിക്ഷേപിക്കണം
  • നിങ്ങൾക്ക് 60 വയസ്സ് തികയുമ്പോൾ തന്നെ പെൻഷൻ ലഭിക്കാൻ തുടങ്ങും
  • പ്രതിദിനം 7 രൂപ നിക്ഷേപിച്ചാൽ, 60 വയസ്സിന് ശേഷം നിങ്ങൾക്ക് പ്രതിമാസം 5000 രൂപ പെൻഷൻ
ദിവസം 7 രൂപ നിക്ഷേപിച്ചാൽ, 60 വയസ്സിന് ശേഷം 5000 രൂപ പെൻഷൻ; അടൽ പെൻഷൻ യോജന ബെസ്റ്റാണ്

വാർധക്യത്തിൽ മറ്റുള്ളവരെ ആശ്രയിക്കാതെ കാര്യങ്ങൾ സ്വയം ചെയ്യാനും സാമ്പത്തിക സുരക്ഷിതത്വത്തിനും എന്തെങ്കിലും സേവിങ്ങ്സ് വേണമെന്ന് ആഗ്രഹിക്കുന്നുണ്ടോ ? നിങ്ങൾക്കായി ഇതാ അടൽ പെൻഷൻ യോജന.ഇതൊരു പെൻഷൻ പദ്ധതിയാണ്, സർക്കാർ തന്നെ പെൻഷൻ ഉറപ്പ് നൽകുന്നു. എല്ലാ ദിവസവും ചെറിയ തുക മാറ്റി നിങ്ങൾക്ക് ഈ പദ്ധതിയിൽ നിക്ഷേപിക്കാം, നിക്ഷേപത്തിനനുസരിച്ച് 1000 രൂപ മുതൽ 5000 രൂപ വരെ പെൻഷൻ ലഭിക്കും. ഈ സ്കീമിലെ നിക്ഷേപത്തിനുള്ള പ്രായപരിധി 18 മുതൽ 40 വയസ്സ് വരെയായി നിജപ്പെടുത്തിയിട്ടുണ്ട്.

എല്ലാ മാസവും 5000 രൂപ പെൻഷൻ

പദ്ധതി പ്രകാരം പെൻഷൻ ലഭിക്കാൻ കുറഞ്ഞത് 20 വർഷം നിക്ഷേപിക്കണം. നിങ്ങൾക്ക് 60 വയസ്സ് തികയുമ്പോൾ തന്നെ പെൻഷൻ ലഭിക്കാൻ തുടങ്ങും. നിങ്ങളുടെ പ്രായം 18 വയസ്സ് ആണെന്ന് കരുതുക, തുടർന്ന് എല്ലാ മാസവും 210 രൂപ, അതായത് ഈ സ്കീമിൽ പ്രതിദിനം 7 രൂപ നിക്ഷേപിച്ചാൽ, 60 വയസ്സിന് ശേഷം നിങ്ങൾക്ക് പ്രതിമാസം 5000 രൂപ പെൻഷൻ ലഭിക്കും. നിങ്ങൾക്ക് ഒരു പെൻഷൻ വേണമെങ്കിൽ. 

5 കോടിയിലധികം ആളുകൾ ഈ പദ്ധതിയിൽ 

അടൽ പെൻഷൻ യോജനയിൽ ചേരുന്നതിലൂടെ ഭാര്യക്കും ഭർത്താവിനും പ്രതിമാസം 10,000 രൂപ വരെ പെൻഷൻ ലഭിക്കും. അതേസമയം 60 വയസ്സിന് മുമ്പ് ഭർത്താവ് മരിച്ചാൽ ഭാര്യക്ക് പെൻഷൻ സൗകര്യം ലഭിക്കും. ഭാര്യാഭർത്താക്കന്മാർ മരിച്ചാൽ, നോമിനിക്ക് മുഴുവൻ പണവും തിരികെ ലഭിക്കും. അടൽ പെൻഷൻ യോജന റിട്ടയർമെന്റ് പ്ലാൻ എന്ന നിലയിൽ വളരെ ജനപ്രിയമാണ്. 2015-16 വർഷത്തിൽ ആരംഭിച്ച ഈ പദ്ധതിയുടെ ജനപ്രീതി ഇതിൽ ചേരുന്ന അംഗങ്ങളുടെ എണ്ണം നോക്കിയാൽ മനസ്സിലാകും. ഇതുവരെ 5 കോടിയിലധികം ആളുകൾ APY സ്കീമിൽ ചേർന്നു. ഇതിൽ നിക്ഷേപിക്കുന്നതിലൂടെ റിട്ടയർമെന്റിനു ശേഷമുള്ള സ്ഥിരവരുമാനം ഉറപ്പാക്കാം.

നികുതി ഇളവിന്റെ ആനുകൂല്യവും

APY സ്കീമിൽ നിക്ഷേപിക്കുന്നതിലൂടെ, നിങ്ങൾക്ക് ഉറപ്പുള്ള പെൻഷൻ മാത്രമല്ല മറ്റ് നിരവധി ആനുകൂല്യങ്ങളും ലഭിക്കും. ഇതിൽ നിക്ഷേപിക്കുന്നതിലൂടെ 1.5 ലക്ഷം രൂപ വരെ നികുതി ലാഭിക്കാം. ആദായനികുതിയുടെ സെക്ഷൻ 80 സി പ്രകാരമാണ് ഈ നികുതി ആനുകൂല്യം നൽകുന്നത്.

18 നും 40 നും ഇടയിൽ പ്രായമുള്ള ഏതൊരു ഇന്ത്യൻ പൗരനും ഈ സ്കീമിൽ നിക്ഷേപിക്കാം. അക്കൗണ്ട് തുറക്കാൻ, ആധാർ കാർഡുമായി ബന്ധിപ്പിച്ച ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം.കഴിഞ്ഞ വർഷം 2022 ൽ ഈ പദ്ധതിയുടെ നിയമങ്ങളിൽ സർക്കാർ വലിയ മാറ്റം വരുത്തിയിരുന്നു. ഇത് പ്രകാരം ആദായനികുതി അടയ്ക്കുന്ന ആളുകൾക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താൻ കഴിയില്ല. ഈ മാറ്റം 2022 ഒക്ടോബർ 1 മുതൽ നടപ്പിലാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News