Post Office Scheme: മാസം 9,250 രൂപ പലിശയായി നേടാം, നിക്ഷേപിക്കേണ്ടത് ഇത്രമാത്രം

Post Office Scheme: പ്രതിമാസം നിശ്ചിത തുക ലഭിക്കണമെന്നുള്ളവർക്ക് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ പണം നിക്ഷേപിക്കാം. ഇത് ഒരു മികച്ച ഓപ്ഷനാണ്.

Written by - Zee Malayalam News Desk | Last Updated : Dec 13, 2023, 04:31 PM IST
  • സർക്കാർ പിന്തുണയുള്ള നിരവധി നിക്ഷേപ പദ്ധതികൾ ഇന്ന് ലഭ്യമാണ്. അത് കൊണ്ടുതന്നെ സാമ്പത്തിക ലക്ഷ്യം കൃത്യമായി മനസ്സിലാക്കി, അതിനനുസരിച്ചുള്ള പദ്ധതികളിൽ വേണം പണം നിക്ഷേപിക്കേണ്ടത്.
Post Office Scheme: മാസം 9,250 രൂപ പലിശയായി നേടാം, നിക്ഷേപിക്കേണ്ടത് ഇത്രമാത്രം

Post Office Scheme: ഭാവി ജീവിതത്തിള്‍ വരാനിരിയ്ക്കുന്ന ചിലവുകള്‍ മുന്നില്‍ക്കണ്ട് അതിനായി പണം നീക്കിവയ്ക്കുന്നവരാണ് ഒട്ടുമിക്കവരും. പണം എങ്ങിനെ സമ്പാദിക്കാം എന്നും അത് എങ്ങിനെ നാളെയുടെ ആവശ്യങ്ങള്‍ക്കായി സുരക്ഷിതമായി നിക്ഷേപിക്കാം എന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നവരുമാണ് ഇന്ന് മിക്കവരും.

Also Read:  IPL 2024 Auction: 31.4 കോടി രൂപ പോക്കറ്റില്‍!! എം‌എസ് ധോണിയുടെ CSK വാങ്ങാൻ ലക്ഷ്യമിടുന്ന താരങ്ങള്‍ ഇവരാണ് 
 
രാജ്യത്തെ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും നിരവധി നിക്ഷേപ പദ്ധതികള്‍ ഉപയോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നു.  പണം നിക്ഷേപിക്കുമ്പോള്‍ അത് സുരക്ഷിതമായിരിക്കണം ഒപ്പം ലാഭവും നല്‍കണം അതാണ് നിക്ഷേപകര്‍ ലക്ഷ്യമിടുക. വിപണിയിലെ ചാഞ്ചാട്ടങ്ങളിൽ ആശങ്കയുള്ളവർ സർക്കാർ പിന്തുണയുള്ള പദ്ധതികളില്‍ നിക്ഷേപം നടത്തുന്നതാണ് ഉചിതം. 

Also Read:   2024 Numerology Predictions: ഈ തീയതികളിൽ ജനിച്ചവര്‍ക്ക് 2024 ഏറെ ശുഭകരം, സാമ്പത്തിക നേട്ടം ഉറപ്പ് 

സർക്കാർ പിന്തുണയുള്ള നിരവധി നിക്ഷേപ പദ്ധതികൾ ഇന്ന് ലഭ്യമാണ്. അത് കൊണ്ടുതന്നെ സാമ്പത്തിക ലക്ഷ്യം കൃത്യമായി മനസ്സിലാക്കി, അതിനനുസരിച്ചുള്ള പദ്ധതികളിൽ വേണം പണം നിക്ഷേപിക്കേണ്ടത്. പ്രതിമാസം നിശ്ചിത തുക ലഭിക്കണമെന്നുള്ളവർക്ക് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ പണം നിക്ഷേപിക്കാം. ഇത് ഒരു മികച്ച ഓപ്ഷനാണ്. 
 
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (Post Office MIS) 

5 വർഷ കാലാവധിയുള്ള  സിംഗിൾ, ജോയിന്‍റ് അക്കൗണ്ടുകളായി പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ അംഗങ്ങളാകാം. ഈ പദ്ധതിയില്‍ ഒരു തവണ മാത്രമേ പണം നിക്ഷേപിക്കാൻ സാധിക്കൂ. അക്കൗണ്ട് തുറന്ന തീയതി മുതൽ അടുത്ത 5 വർഷത്തേക്കാണ് ഇതിന്‍റെ കാലാവധി.  വ്യക്തിഗത അക്കൗണ്ടിൽ നേരത്തെ 4.5 ലക്ഷമായിരുന്നു നിക്ഷേപ പരിധി. അത് പോലെ ജോയിന്‍റ് അക്കൗണ്ടിൽ പരമാവധി 9 ലക്ഷം രൂപയും നിക്ഷേപിക്കാന്‍ സാധിക്കും. 

എന്നാല്‍, ഈ വർഷം ഏപ്രിൽ 1 മുതൽ അതിൽ കേന്ദ്രസർക്കാർ ഈ നിക്ഷേപ പദ്ധതിയില്‍ ചില മാറ്റങ്ങള്‍ വരുത്തി. അതനുസരിച്ച് ഇപ്പോൾ വ്യക്തിഗത അക്കൗണ്ടിൽ പരമാവധി 9 ലക്ഷം രൂപയും ജോയിന്‍റ് അക്കൗണ്ടിൽ പരമാവധി 15 ലക്ഷം രൂപയും നിക്ഷേപിക്കാന്‍ സാധിക്കും. 

പലിശ നിരക്ക്

ഈ പദ്ധതിയ്ക്ക് പോസ്റ്റ്‌ ഓഫീസ് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 7.40 ശതമാനമാണ്. സാമ്പത്തിക വർഷത്തിന്‍റെ ഓരോ പാദത്തിലും കേന്ദ്രസർക്കാർ ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക്  അവലോകനം ചെയ്യുകയും അത് പുതുക്കുകയും ചെയ്യാറുണ്ട്. അത് കൊണ്ടു തന്നെ അടുത്ത വർഷം ഒരു പക്ഷേ പലിശ നിരക്ക്  ഉയരാനുള്ള സാധ്യത തള്ളിക്കളയാവില്ല. 

നിക്ഷേപ തുക 

കുറഞ്ഞത് 1000 രൂപ ഉപയോഗിച്ച് ഒരു അക്കൗണ്ട് തുറക്കാം. അഞ്ച് വർഷത്തിന് ശേഷം പലിശയും ചേർത്ത് ഈ നിക്ഷേപം പിൻവലിക്കാം. അഞ്ച് വർഷത്തിന് ഇടയിലും പണം പിൻവലിക്കാം. എന്നാല്‍, നിക്ഷേപം തുടങ്ങി ഒരു വർഷം അവസാനിക്കുന്നതിന് മുമ്പ് ഒരു നിക്ഷേപവും പിൻവലിക്കാൻ പാടില്ല. 5 വര്‍ഷ കാലാവധി പൂര്‍ത്തിയായ ശേഷം അഞ്ച് വർഷത്തേക്കുകൂടി പദ്ധതി കാലയളവ് നീട്ടാൻ സാധിക്കും. ഓരോ 5 വർഷത്തിനും ശേഷം പ്രധാന തുക പിൻവലിക്കാനോ പദ്ധതി നീട്ടാനോ ഒരു ഓപ്ഷൻ ഉണ്ടായിരിക്കും.

പലിശ നിരക്ക്

ഈ പദ്ധതിയിലൂടെ നല്ല ഒരു തുക മാസം പലിശയായി നേടുവാന്‍ സാധിക്കും. നിങ്ങള്‍ മാസം എത്ര തുക  പലിശയായി നേടുവാന്‍ ആഗ്രഹിക്കുന്നുവോ അതനുസരിച്ച് നിക്ഷേപം നടത്തേണ്ടിയിരിയ്ക്കുന്നു. അതായത്,   നിങ്ങള്‍ എല്ലാ മാസവും പലിശയിനത്തില്‍  3000 രൂപയാണ് ലക്ഷ്യമിടുന്നത് എങ്കില്‍ പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ ഒറ്റത്തവണയായി 5 ലക്ഷം രൂപ നിക്ഷേപിക്കണം. 7.40%  പലിശ ലഭിച്ചാൽ പ്രതിമാസം 3083 രൂപ നേടാൻ സാധിക്കാം. അതായത് ഒരു വർഷം 36,996 രൂപ വരെ നേടാം. 

പ്രതിമാസം 9250 രൂപ വരെ നേടാന്‍ ഈ നിക്ഷേപ പദ്ധതി നിക്ഷേപകരെ സഹായിയ്ക്കുന്നു. അതായത്, ജോയിന്‍റ് അക്കൗണ്ടിൽ 15 ലക്ഷം രൂപ ഒറ്റത്തവണ നിക്ഷേപിച്ചാൽ പ്രതിമാസം 9250 രൂപ പലിശയായി നേടാൻ കഴിയും. അതായത് ഒരു വർഷം 1,11,000 രൂപ. അഞ്ച് വർഷം കൊണ്ട് പലിശ ഇനത്തിൽ മാത്രം 5,55,000 രൂപ ലഭിക്കും.  അതായത്, അഞ്ച് വർഷം കൊണ്ട് നിക്ഷേപത്തിന്‍റെ മൂന്നിലൊന്ന് പലിശയായി മാത്രം നേടാൻ ഈ  പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി നിക്ഷേപകനെ സഹായിയ്ക്കുന്നു.  

ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ വ്യക്തികൾക്ക് മാത്രമാണ് നിലവിൽ പോസ്റ്റ് ഓഫീസ് എംഐഎസ് (MIS) അക്കൗണ്ട് തുറക്കാൻ അനുവാദം ഉള്ളത്. പ്രായപൂർത്തിയായ ഏതൊരു വ്യക്തിക്കും ആവശ്യമായ രേഖകൾ സഹിതം അടുത്തുള്ള പോസ്റ്റ് ഓഫീസിലെത്തി അക്കൗണ്ട് തുറക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News