ന്യൂ ഡൽഹി : എയർ ഇന്ത്യയുടെ റിക്രൂട്ടിങ് ദിവസം ഇൻഡിഗോയുടെ ക്യാബിൻ ക്രൂ അംഗങ്ങൾ കൂട്ടത്തോടെ സിക്ക് ലീവ് എടുത്ത എന്ന വാർത്തയ്ക്ക് പിന്നാലെ കമ്പനിയുടെ മറ്റ് ജീവനക്കാരുടെ കൂട്ട അവധി. ഡൽഹി ഹൈദരാബാദ് വിമാനത്താവളങ്ങളിലെ ടെക്നിക്കൽ ജീവനക്കാരാണ് കൂട്ടത്തോടെ സിക്ക് ലീവ് എടുത്തിരിക്കുന്നതെന്ന് വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. കോവിഡിനെ തുടർന്ന് എയർലൈൻ കമ്പനി ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മറ്റ് എയർലൈൻ സ്ഥാപനങ്ങൾ റിക്രൂട്ട്മെന്റ് നടത്തുന്ന വേളയിലാണ് ജീവനക്കാർ കൂട്ടത്തോടെ അവധി എടുത്തിരിക്കുന്നത്.
നേരത്തെ ജൂലൈ രണ്ടിനാണ് വിവാദമാകുവിധം ഇൻഡിഗോയുടെ ബഹുഭൂരിപക്ഷം ക്യാബിൻ ക്രൂ ജീവനക്കാർ കൂട്ടത്തോടെ സിക്ക് ലീവെടുത്ത് അവധിക്ക് പോയത്. അന്നേദിവസം എയലൈൻ കമ്പനിയുടെ 55 ശതമാനത്തോളം വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് എയർ ഇന്ത്യയുടെ റിക്രൂട്ടിങ് ദിവസം ഇന്ത്യയിലെ എറ്റവും ചിലവ് കുറഞ്ഞ വിമാന സർവീസ് കമ്പനിയുടെ ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്തുയെന്ന് റിപ്പോർട്ട് പുറത്ത് വരുന്നത്.
ALSO READ : Viral News: എയർ ഇന്ത്യ ഇന്‍റര്‍വ്യൂ നടത്തി, ഇന്‍ഡിഗോയുടെ വിമാനങ്ങള്‍ മുടങ്ങി...!!
അതേസമയം കൂട്ടത്തോടെ അവധിയെടുത്ത ജീവനക്കാർക്കെതിരെ കമ്പനി നടപടിയെടുക്കാൻ തയ്യറാകുന്നില്ലയെന്ന് പിടിഐ തങ്ങളുടെ വൃത്തത്തെ ഉദ്ദരിച്ചുകൊണ്ട് റിപ്പോർട്ട് ചെയ്യുന്നു. ശമ്പളം വെട്ടി കുറച്ച കാരണത്താൽ നിലവിൽ കമ്പനിക്കെതിരെ ജീവനക്കാർ സമരം ചെയ്യുന്നത് വഷളാകുമെന്ന കരുതിയാണ് നടപടിയെടുക്കാൻ കൂട്ടാക്കാതിരിക്കുന്നത്. എന്നാൽ ഇതു സംബന്ധിച്ച് ഇതുവരെ ഇൻഡിഗോ മറുപടി നൽകിട്ടില്ല.
കോവിഡ് മഹാമാരി അതിന്റെ ഉച്ചസ്ഥായിൽ നിൽക്കുമ്പോഴാണ് സമയത്ത് വലിയ വിഭാഗം ജീവനക്കാരുടെ ശമ്പളം ഇൻഡിഗോ വെട്ടിക്കുറയ്ക്കുന്നത്. എന്നാൽ സ്ഥിതിഗതികൾ എല്ലാം മാറിയെങ്കിലും വിമാനക്കമ്പനി ജീവനക്കാരുടെ ശമ്പളം പഴപ്പടിയാക്കാനും തയ്യറാകുന്നില്ല. നിലവിൽ പുതുതായി മാർക്കറ്റിലേക്കെത്തുന്ന ആകാശ എയറിന്റെയും തിരിച്ചെത്തുന്ന ജെറ്റ് എയർവേയ്സിന്റെയും ടാറ്റ ഏറ്റെടുത്ത എയർ ഇന്ത്യയുടെയും റിക്രൂട്ടിങ് നടപടികൾ നിലവിൽ പുരോഗമിക്കുകയാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.