New IT E - Filing Website : എന്താണ് ആദായ നികുതി വകുപ്പിന്റെ പുതിയ ഇ - ഫയലിങ് സൈറ്റ്? ഉപയോഗിക്കേണ്ടതെങ്ങനെ?

പുതിയ വെബ്സൈറ്റിന്റെ പേര് ഇൻകം ടാക്സ് റിട്ടേൺസ് ഫയലിങ് പോർട്ടൽ 2.0 എന്നാണ്. 

Written by - Zee Malayalam News Desk | Last Updated : Jun 8, 2021, 03:59 PM IST
  • പുതിയ വെബ്സൈറ്റിന്റെ പേര് ഇൻകം ടാക്സ് റിട്ടേൺസ് ഫയലിങ് പോർട്ടൽ 2.0 എന്നാണ്.
  • ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിലാണ് പുതിയ വെബ്സൈറ്റ് ക്രമീകരിച്ചിരിക്കുന്നത്.
  • ജൂൺ 7 നാണ് വെബ്സൈറ്റ് പുറത്തിറക്കിയത്.
  • ട്വിറ്ററിലൂടെയാണ് ആദ്യ നികുതി വകുപ്പ് പുതിയ വെബ്സൈറ്റ് പുറത്തിറക്കിയത്.
New IT E - Filing Website : എന്താണ് ആദായ നികുതി വകുപ്പിന്റെ പുതിയ ഇ - ഫയലിങ് സൈറ്റ്? ഉപയോഗിക്കേണ്ടതെങ്ങനെ?

New Delhi: ആദായ നികുതി വകുപ്പ് (Income Tax Department) ഇന്ത്യയുടെ (India) ഔദ്യോഗിക ടാക്സ് ഫയലിങ് പോർട്ടൽ പുനക്രമീകരിച്ച്‌ പുതിയ ഇ - ഫയലിങ് വെബ്‌സൈറ്റുമായി എത്തിയിരിക്കുകയാണ്. പുതിയ വെബ്സൈറ്റിന്റെ പേര് ഇൻകം ടാക്സ് റിട്ടേൺസ് ഫയലിങ് പോർട്ടൽ 2.0 എന്നാണ്. ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിലാണ് പുതിയ വെബ്സൈറ്റ് ക്രമീകരിച്ചിരിക്കുന്നത്. ജൂൺ 7 നാണ് വെബ്സൈറ്റ് പുറത്തിറക്കിയത്.

ട്വിറ്ററിലൂടെയാണ് (Twitter)  ആദ്യ നികുതി വകുപ്പ് പുതിയ വെബ്സൈറ്റ് പുറത്തിറക്കിയത്.  കൂടാതെ പുതിയ വെബ്സൈറ്റിൽ ഹെല്പ് ഡെസ്ക് സൗകര്യവും ഒരുക്കിയിട്ടുണ്ട്. മാത്രമല്ല ചാറ്റ്ബോട്ട് സൗകര്യവും ഒരുക്കിയിട്ടുണ്ട്. മാത്രമല്ല തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10 മണി മുതൽ വൈകിട്ട് 6 മാണി വരെ ലൈവ് ചാറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ALSO READ: New Income Tax E-Portal : ഇൻകം ടാക്‌സിന്റെ പുതിയ ഇ പോർട്ടൽ ജൂൺ 7 മുതൽ നിലവിൽ വരുന്നു; പുതിയ പോർട്ടലിനെ കുറിച്ച് അറിയേണ്ടതെല്ലാം

വെബ്സൈറ്റ് ഇത് ഉപയോഗിക്കേണ്ടതെങ്ങനെയെന്ന് വിശദീകരിക്കുന്ന സൗകര്യവും, യൂസർ മാനുവലും, ഒക്കെ ഇതിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഉപപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായി ഉപയോഗിക്കാൻ  മൊബൈൽ ആപ്പും പുറത്തിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.

ALSO READ: SBI Alert! ഈ അക്കൗണ്ട് ഉടമകൾ ആധാർ-പാൻ കാർഡ് സമർപ്പിക്കണം, ശ്രദ്ധിക്കുക..

സവിശേഷതകൾ എന്തൊക്കെ?

1) പുതിയ ഇ ഫയലിംഗ് പോർട്ടലിൽ (E - Filing Portal) നിങ്ങൾക്ക് സൗജന്യമായി ഇൻകം ടാക്‌സ് റിട്ടേൺസ് പ്രിപറേഷൻ സോഫ്റ്റ്‌വെയർ ലഭിക്കും. ഇതിൽ  ITRs 1, 4 എന്നീ ഘട്ടത്തിലുള്ള നികുതി ദായകരെ ഓൺലൈനായും ഓഫ്‌ലൈനായും പൂർണമായി സഹായിക്കാനും ITR 2 ഘട്ടത്തിലുള്ളവരെ ഓഫ്‌ലൈനായി സഹായിക്കാനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.  ITRs 3, 5, 6, 7 എന്നിവർക്കുള്ള സൗകര്യം ഉണ്ടൻ ലഭ്യമാക്കും.

ALSO READ: IT Returns: ഇൻകം ടാക്‌സ് റിട്ടേൺസ് ഫയൽ ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബർ 30 വരെ നീട്ടി; Covid 19 രോഗബാധയുടെ സാഹചര്യത്തിലാണ് തീരുമാനം

2)  പിന്നീട് വീണ്ടും പെട്ടന്ന് തന്നെ ഉപയോഗിക്കാവുന്ന വിധം നികുതി (Tax)  ധായകരുടെ എല്ലാ രേഖകളും, വിവരങ്ങളും ഒരേ ഡാഷ്ബോർഡിൽ തന്നെ ക്രോഡീകരിച്ച് ലഭിക്കും.

3) നികുതി ദയാർക്ക് അവരുടെ വിവരങ്ങൾ തങ്ങളുടെ പ്രൊഫൈലിൽ അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. ഇത് ITR ഫൈലിങ്ങിന് ഓട്ടോമാറ്റിക്കായി ഉപയോഗിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News