IDBI Bank: Fixed Deposit പലിശ നിരക്ക് പുതുക്കി IDBI ബാങ്ക്, അറിയാം പുതിയ നിരക്ക്

രാജ്യത്തെ മറ്റ്  ബാങ്കുകള്‍ക്ക് പിന്നാലെ സ്വകാര്യമേഖലയിലെ പ്രമുഖ ബാങ്കായ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്‍റ്  ബാങ്ക് ഓഫ് ഇന്ത്യയും   (IDBI) സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് പുതുക്കിയിരിയ്ക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Aug 25, 2021, 05:18 PM IST
  • സ്വകാര്യമേഖലയിലെ പ്രമുഖ ബാങ്കായ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്‍റ് ബാങ്ക് ഓഫ് ഇന്ത്യയും (IDBI) സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് പുതുക്കിയിരിയ്ക്കുകയാണ്.
  • ഓഗസ്റ്റ് 16 മുതല്‍ മുന്‍കാല പ്രബല്യത്തോടെയാണ് പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയിരിക്കുന്നത്.
  • 7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള 2 കോടിയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് ഈ പുതുക്കിയ പലിശ നിരക്ക് ബാധകമാണ്.
IDBI Bank: Fixed Deposit പലിശ നിരക്ക് പുതുക്കി  IDBI ബാങ്ക്, അറിയാം പുതിയ നിരക്ക്

New Delhi: രാജ്യത്തെ മറ്റ്  ബാങ്കുകള്‍ക്ക് പിന്നാലെ സ്വകാര്യമേഖലയിലെ പ്രമുഖ ബാങ്കായ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്‍റ്  ബാങ്ക് ഓഫ് ഇന്ത്യയും   (IDBI) സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് പുതുക്കിയിരിയ്ക്കുകയാണ്. 

ഓഗസ്റ്റ് 16 മുതല്‍ മുന്‍കാല പ്രബല്യത്തോടെയാണ്  IDBI  Bank  പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയിരിക്കുന്നത്. 7  ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള  2 കോടിയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് ഈ പുതുക്കിയ പലിശ നിരക്ക്  ബാധകമാണ്.

സുവിധാ സ്ഥിരനിക്ഷേപം, നികുതിയിളവ് നല്‍കുന്ന സ്ഥിരനിക്ഷേപം എന്നിങ്ങനെ രണ്ടുതരം നിക്ഷേപങ്ങളാണ്  IDBI ബാങ്ക് ഉപയോക്താക്കള്‍ക്കു വാഗ്ദാനം ചെയ്യുന്നത്. സുവിധാ പദ്ധതിക്കു കീഴില്‍ 7 ദിവസം മുതല്‍ 20 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ സാധ്യമാണ്. അതേസമയം നികുതിയിളവുകള്‍ക്കായി അഞ്ചുവര്‍ഷത്തെ ലോക്ക് ഇന്‍ പിരീഡുള്ള നിക്ഷേപങ്ങള്‍ മാത്രമേ ബാങ്ക് ഉപയോക്താക്കള്‍ക്ക് നല്‍കുന്നുള്ളു.

7  ദിവസം മുതല്‍ 30 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 2.70% ആണ്  പലിശ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 31 മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 2.80% വും   46 ദിവസം മുതല്‍ 90 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്കും 91 ദിവസം മുതല്‍ ആറു മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്കും യഥാക്രമം  3  ശതമാനവും 3.50 ശതമാനവും പലിശ ലഭിക്കും. ആറു മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക്   4.30 ശതമാനം പലിശ ലഭിക്കും.

Also Read: IRCTC Big Alert...!! ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇനി Aadhar, PAN രേഖകള്‍ വേണം, തീരുമാനം ഉടന്‍ നടപ്പിലാക്കാന്‍ Indian Railway

ഒരു വര്‍ഷത്തെ നിക്ഷേപങ്ങള്‍ക്ക് ബാങ്ക് 5.05%,  ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.15% രണ്ടു വര്‍ഷം മുതല്‍ മൂന്നു വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.20% പലിശയുമാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.  മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.40 ശതമാനവും  അഞ്ചു വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക്   5.25%  പലിശയാണ് ലഭിക്കുക. എന്നാല്‍, 10 മുതല്‍ 20 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 4.80%  ശതമാനം പലിശ ലഭിക്കും.  

അതേസമയം,   മുതിർന്ന പൗരൻമാർക്ക്  (Senior Citizen) രണ്ടുകോടി രൂപവരെയുള്ള നിക്ഷേപങ്ങള്‍ക്ക് എല്ലാ കാലവധിയിലും ബാങ്ക്  0.5% അധിക പലിശ നല്‍കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News