ICICI Bank FD: 7 ദിവസം എഫ്ഡി ഇട്ടാൽ 1 ലക്ഷം പലിശ കിട്ടുമോ? ഇതാണ് ബൾക്ക് എഫ്ഡി

ICICI Bank Fd Rates: ബൾക്ക് ഫിക്സഡ് ഡിപ്പോസിറ്റുകളുടെ പുതിയ പലിശ നിരക്ക് 2023 ഏപ്രിൽ 13 മുതൽ പ്രാബല്യത്തിൽ വന്നു, എത്ര ലഭിക്കുമെന്ന് പരിശോധിക്കാം

Written by - Zee Malayalam News Desk | Last Updated : Apr 14, 2023, 03:40 PM IST
  • ഒരു ബൾക്ക് ഫിക്സഡ് ഡിപ്പോസിറ്റ് സാധാരണ സ്ഥിര നിക്ഷേപങ്ങളേക്കാൾ ഉയർന്ന പലിശ നിരക്ക് ലഭിക്കുന്ന ഒന്നാണ്
  • 10 വർഷം വരെ കാലാവധിയുള്ളവർക്ക് 6.75 ശതമാനം പലിശ
  • 185 മുതൽ 270 ദിവസങ്ങളിൽ കാലാവധി പൂർത്തിയാകുമ്പോൾ 6.65 ശതമാനം
ICICI Bank FD: 7 ദിവസം എഫ്ഡി ഇട്ടാൽ 1 ലക്ഷം പലിശ കിട്ടുമോ? ഇതാണ് ബൾക്ക് എഫ്ഡി

ന്യൂഡൽഹി: സ്വകാര്യ മേഖല ബാങ്കായ ഐസിഐസിഐ ബാങ്ക് 2 കോടിയിൽ കൂടുതലുള്ള ബൾക്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പരിഷ്കരിച്ചു. 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ഉപഭോക്താക്കൾക്ക് ഇപ്പോൾ 4.75 ശതമാനത്തിനും 7.25 ശതമാനത്തിനും ഇടയിൽ പലിശ ലഭിക്കും. 

1 വർഷം മുതൽ 15 മാസത്തിൽ താഴെ വരെയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് ഇപ്പോൾ പരമാവധി 7.25 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഐസിഐസിഐ ബാങ്കിന്റെ ബൾക്ക് ഫിക്സഡ് ഡിപ്പോസിറ്റുകളുടെ പുതിയ പലിശ നിരക്ക് 2023 ഏപ്രിൽ 13 മുതൽ പ്രാബല്യത്തിൽ വന്നു.

എഫ്ഡി നിരക്കുകൾ

7 ദിവസം മുതൽ 29 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 4.75 ശതമാനം പലിശയും 30 ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.50 ശതമാനം പലിശയും ഐസിഐസിഐ ബാങ്ക് ഉറപ്പുനൽകുന്നു. 46 ദിവസം മുതൽ 60 ദിവസം വരെയുള്ള നിക്ഷേപ കാലയളവിന് 5.75 ശതമാനം പലിശ ലഭിക്കും, അതേസമയം 61 ദിവസം മുതൽ 90 ദിവസം വരെ 6.00 ശതമാനം നിരക്കിൽ പലിശ ലഭിക്കും. 91 മുതൽ 184 ദിവസങ്ങൾക്കുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് ഇപ്പോൾ 6.50 ശതമാനം പലിശ ലഭിക്കും,  185 മുതൽ 270 ദിവസങ്ങളിൽ കാലാവധി പൂർത്തിയാകുമ്പോൾ 6.65 ശതമാനവും നിങ്ങൾക്ക് പലിശ ലഭിക്കും.

1 വർഷം മുതൽ 15 മാസത്തിൽ താഴെ വരെ കാലാവധിയുള്ള ബൾക്ക് എഫ്ഡികൾക്ക് 7.25 ശതമാനമാണ് പലിശ ലഭിക്കുക  15 മാസം മുതൽ 2 വർഷം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 7.15 ശതമാനം പലിശ നിരക്കും ഇപ്പോൾ ഐസിഐസിഐ വാഗ്ദാനം ചെയ്യുന്നു. 3 വർഷം മുതൽ 10 വർഷം വരെ കാലാവധിയുള്ളവർക്ക് 6.75 ശതമാനം പലിശ നിരക്കും 2 വർഷവും 1 ദിവസം മുതൽ 3 വർഷം വരെയുള്ള നിക്ഷേപ കാലയളവിന് 7.00 ശതമാനം പലിശയും ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

ഒരു ബൾക്ക് ഫിക്സഡ് ഡിപ്പോസിറ്റ് സാധാരണ സ്ഥിര നിക്ഷേപങ്ങളേക്കാൾ ഉയർന്ന പലിശ നിരക്ക് ലഭിക്കുന്ന ഒന്നാണ്. കാരണം  വലിയൊരു തുക (ഇവിടെ, 2 കോടി മുതൽ 5 കോടി വരെ)  നിക്ഷേപിക്കുകയാണ്. സ്റ്റാൻഡേർഡ് എഫ്ഡികളുടെയും ബൾക്ക് ഡെപ്പോസിറ്റുകളുടെയും നിബന്ധനകളും വ്യവസ്ഥകളും ഒന്നുതന്നെയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News