ന്യൂഡൽഹി: മൈക്രോ എസ്‌യുവി വിഭാഗത്തിൽ നിലവിൽ ടാറ്റ പഞ്ചാണ് വിപണിയിൽ മുന്നിൽ. ഒന്നര വർഷത്തിൽ ടാറ്റ പഞ്ചിൻറെ 2 ലക്ഷം യൂണിറ്റുകൾ എങ്കിലും വിറ്റഴിച്ചതായാണ് റിപ്പോർട്ട്. നിലവിൽ ഈ എസ്‌യുവി രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നാണ്. എന്നാൽ പഞ്ചിനോട് മത്സരിക്കാൻ മൈക്രോ എസ്‌യുവി സെഗ്‌മെന്റിൽ തങ്ങളുടെ വാഹനം കൊണ്ടുവരാൻ ഒരുങ്ങുകയാണ് നിലവിൽ ഹ്യുണ്ടായ്.
ഹ്യുണ്ടായിയുടെ എക്‌സ്‌റ്റർ മൈക്രോ എസ്‌യുവിയാണ് ഉടൻ വിപണിയിലെത്തുന്നത്. ജൂലൈ 10ന് എക്‌സ്‌റ്ററിന്റെ വില കമ്പനി പ്രഖ്യാപിക്കുമെന്നാണ് സൂചന. കമ്പനിയുടെ മുൻ നിരയിൽ ഉൾപ്പെടുത്താൻ പോകുന്ന ഏറ്റവും വില കുറഞ്ഞ എസ്‌യുവിയായിരിക്കും ഇത്. ഈ കാറിന്റെ ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു, ഉപഭോക്താക്കൾക്ക് വെറും 11,000 രൂപയ്ക്ക് ബുക്ക് ചെയ്യാം.
എഞ്ചിൻ & പവർ
ഗ്രാൻഡ് i10 നിയോസിലും മറ്റ് ചില ഹ്യുണ്ടായ് കാറുകളിലും ലഭ്യമാകുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഹ്യുണ്ടായ് എക്‌സ്റ്ററിന് കരുത്തേകുന്നത്. ഈ എഞ്ചിൻ പരമാവധി 82 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഇതിന് 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ്, എഎംടി ഓപ്ഷൻ എന്നിവ കമ്പനി നൽകിയിട്ടുണ്ട്. സിഎൻജി ഓപ്ഷനും എക്സ്റ്ററിൽ ലഭ്യമാകും.
ഈ സവിശേഷതകളും
ഇലക്ട്രിക് സൺറൂഫ്, സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി അടങ്ങുന്ന ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡ്യുവൽ ക്യാമറകളുള്ള ഡാഷ്‌ക്യാം തുടങ്ങിയ ഫീച്ചറുകളുമായാണ് എകസ്റ്റർ എത്തുന്നത്. എല്ലാ വേരിയന്റുകളിലും 6 എയർബാഗുകൾ സ്റ്റാൻഡേർഡായി നൽകുന്ന ആദ്യത്തെ സബ് കോംപാക്റ്റ് എസ്‌യുവി കൂടിയാണിത്. ഇത് കൂടാതെ, ESC, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്, ഹിൽ അസിസ്റ്റ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളും വാഹനത്തിൽ ലഭ്യമാകും.
എക്‌സ്‌റ്ററിൻറെ EX, S, SX, SX(O), SX(O) കണക്ട് വേരിയന്റുകളും ഹ്യുണ്ടായ് വിപണിയിൽ അവതരിപ്പിക്കും. ഹ്യുണ്ടായിയുടെ ഏറ്റവും വിലകുറഞ്ഞ എസ്‌യുവിയായിരിക്കും ഇത്, 6 ലക്ഷം (എക്സ്-ഷോറൂം) മുതലായിരിക്കും ഇതിൻറെ വില. ടാറ്റ പഞ്ച്, സിട്രോൺ സി3, നിസ്സാൻ മാഗ്‌നൈറ്റ് തുടങ്ങിയ വിപണിയിൽ ഇതിനകം തന്നെ പ്രചാരത്തിലുള്ള കാറുകളോടായിരിക്കും ഇത് മത്സരിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...