ഒരു ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുന്നതിന് മുമ്പ്, നിങ്ങൾ ചില കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം. കാർഡിൻറെ വാർഷിക നിരക്ക്, പുതുക്കൽ ഫീസ്, ആഡ്-ഓൺ കാർഡ് ചാർജ്, ഇടപാട് നിരക്ക് എന്നിവ അറിഞ്ഞിരിക്കേണ്ടത് ഇക്കാര്യത്തിൽ പ്രധാനമാണ്.കൂടാതെ ഇതിൽ പലിശയെക്കുറിച്ചും വൈകിയുള്ള പേയ്‌മെന്റ് നിരക്കുകളെക്കുറിച്ചും നിങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം.ശ്രദ്ധിക്കേണ്ട കാര്യം ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ വൈകിയുള്ള പേയ്മെൻറുകളിൽ പിഴ ഉണ്ടാവും. ഇത് ഒഴിവാക്കാൻ നിങ്ങൾ കൃത്യസമയത്ത് പണമടയ്ക്കണം. ഒപ്പം തന്നെ പേയ്‌മെന്റ് വൈകിയാൽ ബാങ്കുകൾ എത്ര രൂപ അധികമായി ഈടാക്കും എന്നും അറിഞ്ഞിരിക്കണം
ഫിനാൻസ് ചാർജ് എന്തൊക്കെ
ക്രെഡിറ്റ് കാർഡിലെ കുടിശ്ശിക തുകയിൽ നിന്ന് ഈടാക്കുന്ന ഒരു നിശ്ചിത ചാർജാണ് ഫിനാൻസ് ചാർജ് . ഇതിൽ ലോൺ പലിശ നിരക്ക്, അക്കൗണ്ട് മെയിന്റനൻസ് ഫീസ്, ലേറ്റ് ഫീസ്, ഇടപാട് ഫീസ് എന്നിവ ഉൾപ്പെടുന്നു.ലേറ്റ് ഫീസ് നിരക്കുകൾ ഓരോ ബാങ്കിനും വ്യത്യസ്തമാണ്. ഉദാഹരണമായി
എസ്ബിഐ ക്രെഡിറ്റ് കാർഡ്
1. 501 നും 1000 നും ഇടയിലുള്ള ബാലൻസ് 400 രൂപ
2. 1001 രൂപയ്ക്കും 10000 രൂപയ്ക്കും ഇടയിലുള്ള ബാലൻസ് 750 രൂപ
3. 10001 മുതൽ 25000 രൂപ വരെയുള്ള ബാലൻസ് 950 രൂപ
4. 25001 രൂപയ്ക്കും 50000 രൂപയ്ക്കും ഇടയിലുള്ള ബാലൻസ് 1100 രൂപ
5. 5000 രൂപയ്ക്ക് മുകളിലുള്ള ബാക്കി തുകയിൽ 1300 രൂപ
6. നിങ്ങളുടെ ബാങ്കിൻറെ സൈറ്റ് സന്ദർശിച്ച് ലേറ്റ് ഫീ എത്ര ഈടാക്കുമെന്ന് നിങ്ങൾക്ക് പരിശോധിക്കാം.
പലിശരഹിത കാലയളവും പ്രതിമാസ പലിശനിരക്കും
എല്ലാ ക്രെഡിറ്റ് കാർഡുകളും 20 മുതൽ 50 ദിവസം വരെ വ്യത്യാസപ്പെടുന്ന പലിശ രഹിത കാലയളവ് ഓഫറുകളോടെയാണ് വരുന്നത്. എന്നിരുന്നാലും, ചില സന്ദർഭങ്ങളിൽ, ക്രെഡിറ്റ് കാർഡ് പലിശ നിരക്ക് പ്രശ്നമായേക്കാം. പ്രത്യേകിച്ചും നിങ്ങളുടെ ക്രെഡിറ്റ് കാർഡ് തുക മുഴുവനായി അടക്കാത്തപ്പോൾ അല്ലെങ്കിൽ നിങ്ങളുടെ കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുമ്പോൾ ക്രെഡിറ്റ് കാർഡുകളിൽ കമ്പനികൾ പ്രതിമാസ പലിശ ഈടാക്കും. ഈ പലിശ നിരക്ക് ഓരോ ബാങ്കിനും ഇത് വ്യത്യസ്തമാണ്.
ഇതാണ് കണക്ക്
ബാങ്കുകൾ പലിശ നിരക്ക് പ്രതിമാസ ശതമാനമായി കണക്കാക്കുന്നു, ഇത് RBI നിർദ്ദേശങ്ങളും ശരാശരി പ്രതിദിന ബാലൻസ് രീതിയും അനുസരിച്ച് വ്യത്യാസപ്പെടുന്നു.
പലിശ കണക്കാക്കുന്നതിനുള്ള ഫോർമുല = കുടിശ്ശിക തുക x പ്രതിമാസ ശതമാനം x 12 മാസം x ദിവസങ്ങളുടെ എണ്ണം/365 ഇങ്ങനെയാണ് കണക്കുകൂട്ടൽ
പലിശയുടെ കണക്കുകൂട്ടൽ ഇന്ത്യയിലുടനീളമുള്ള ബാങ്കുകൾ നീട്ടിയ ഗ്രേസ് പിരീയഡിനെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി, ഗ്രേസ് പിരീഡ് പ്രാരംഭ ഗ്രാന്റ് കാലയളവും അധിക 20 ദിവസങ്ങളും (ഗ്രേസ് പിരീഡ്) അടങ്ങുന്ന ഒരു കാലയളവാണ്. ഗ്രേസ് പിരീഡിൽ പേയ്‌മെന്റ് നടത്തിയാൽ ലേറ്റ് പേയ്‌മെന്റ് ചാർജുകൾ ഒഴിവാക്കാനാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...