RBI Monetary Policy Update: റിസർവ് ബാങ്ക് മോണിറ്ററി റിവ്യൂ പോളിസിയുടെ (RBI Monetary Policy) തീരുമാനങ്ങള്‍ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. പ്രതീക്ഷിച്ചതുപോലെ ആര്‍ബിഐ റിപ്പോ നിരക്ക് വീണ്ടും വര്‍ദ്ധിപ്പിച്ചിരിയ്ക്കുകയാണ്.
സാധാരണക്കാര്‍ക്ക് കനത്ത തിരിച്ചടി നല്‍കുന്ന തീരുമാനമാണ് RBI കൈക്കൊണ്ടിരിയ്ക്കുന്നത്. അതായത്, നിങ്ങള്‍ ബാങ്ക് ലോണ്‍ എടുത്തിട്ടുണ്ട് എങ്കില്‍ പോക്കറ്റ് കൂടുതല്‍ കാലിയാകും എന്ന് സാരം. RBIയുടെ തീരുമാനം സാധാരണക്കാരെ ഞെട്ടിച്ചിരിയ്ക്കുകയാണ്.
RBI റിപ്പോനിരക്ക് വര്‍ദ്ധിപ്പിച്ചു എന്നാല്‍, അതിനര്‍ഥം RBI ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പാ തുകയുടെ പലിശ നിരക്ക് കൂട്ടി എന്നാണ്. ബാങ്കുകള്‍ കൂടിയ പലിശയ്ക്ക് തുക RBI യില്‍നിന്നും നേടുന്ന സാഹചര്യത്തില്‍ പലിശ നിരക്ക് കൂടുക സ്വാഭാവികം. അതായത്, നിങ്ങളുടെ ബാങ്ക് ലോണ്‍ EMI തുക വര്‍ദ്ധിക്കും. പുതുവര്‍ഷം മുതല്‍ ബാങ്ക് ലോണ്‍ തുകയില്‍ കാര്യമായ വര്‍ദ്ധന പ്രതീക്ഷിക്കാം.
Also Read: ICMR Website: AIIMSന് ശേഷം ICMR വെബ്സൈറ്റ് ലക്ഷ്യമിട്ട് ചൈനീസ് ഹാക്കര്‍മാര്‍
റിസർവ് ബാങ്ക് മോണിറ്ററി റിവ്യൂ പോളിസിയുടെ തീരുമാനങ്ങള്‍ അനുസരിച്ച് റിപ്പോ നിരക്കുകൾ 35 ബേസിസ് പോയിന്‍റ് ആണ് വര്‍ദ്ധിപ്പിച്ചിരിയ്ക്കുന്നത്. ഇതിന് മുന്‍പ് റിസർവ് ബാങ്ക് നാല് തവണ റിപ്പോ നിരക്കുകൾ വര്‍ദ്ധിപ്പിച്ചിരുന്നു. കഴിഞ്ഞ 8 മാസത്തിനുള്ളിൽ, റിസർവ് ബാങ്ക് റിപ്പോ നിരക്കുകൾ 4 ശതമാനത്തിൽ നിന്ന് 6.25 ശതമാനമായാണ് വർദ്ധിപ്പിച്ചത്. അതായത് 2.25% ത്തിന്‍റെ വര്‍ദ്ധന.
റിപ്പോനിരക്ക് വര്‍ദ്ധിച്ചത് നിങ്ങളുടെ EMI യെ എങ്ങിനെ ബാധിക്കും?
റിപ്പോനിരക്ക് വര്‍ദ്ധിച്ചതോടെ പലിശ നിരക്ക് വര്‍ദ്ധിക്കും. ഒരു ചെറിയ ഉദാഹരണത്തിലൂടെ ഇത് മനസിലാക്കാം. നിങ്ങൾ 20 വർഷത്തേക്ക് എസ്ബിഐയിൽ നിന്ന് 25 ലക്ഷം രൂപ ഭവനവായ്പ എടുത്തിട്ടുണ്ട് എന്ന് വിചാരിയ്ക്കുക. നിലവില്‍, 8.40% പലിശ നിരക്കിൽ 21,538 രൂപയുടെ EMI അടയ്ക്കണം. എന്നാല്‍, റിപ്പോ നിരക്ക് വര്‍ദ്ധിച്ചതോടെ നിങ്ങളുടെ പലിശ നിരക്ക് 8.75% ആയി ഉയരും. നിങ്ങളുടെ ഇഎംഐയും 21,538 രൂപയിൽ നിന്ന് 22,093 രൂപയായി ഉയരും. അതായത്, നിങ്ങളുടെ EMI യില്‍ 555 രൂപയുടെ വര്‍ദ്ധന ഉണ്ടാകും. അതായത്, പ്രതിവര്‍ഷം ലോണായി 6660 രൂപ അധികം നല്‍കേണ്ടി വരും.
റിസർവ് ബാങ്കിന്‍റെ ഈ തീരുമാനത്തിന് പിന്നാലെ, സർക്കാർ, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ പലിശ നിരക്ക് വർദ്ധിപ്പിക്കും. ഇത് നിങ്ങളുടെ ഇഎംഐയും വർദ്ധിപ്പിക്കും. വിലയിരുത്തല്‍ ആനുസരിച്ച് ഭവനവായ്പയുടെ നിലവിലുള്ള പലിശനിരക്കിൽ 0.35% വര്‍ദ്ധനയാണ് ഉണ്ടാകുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...