Honda Activa: ഇന്ത്യന്‍ നിരത്തുകളില്‍ ഇറങ്ങിയത് 3 കോടി ആക്ടീവ സ്‌കൂട്ടറുകള്‍; റെക്കോര്‍ഡിട്ട് ഹോണ്ട

Honda Activa records 3 crore sales: 2001ലാണ് ആക്ടീവ സ്കൂട്ടറുകൾ ഇന്ത്യൻ നിരത്തുകളിൽ ഇറങ്ങിയത്. 

Written by - Zee Malayalam News Desk | Last Updated : Jun 29, 2023, 07:23 PM IST
  • ആക്ടീവ എല്ലായ്പ്പോഴും ഇന്ത്യക്കാരുടെ ആദ്യ ചോയിസാണ്
  • ആക്ടീവയോടുള്ള ഉപയോക്താക്കളുടെ സ്നേഹം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
  • 2001ന് ശേഷം 15 വർഷത്തിനുള്ളിൽ 1 കോടി ഉപയോക്താക്കളെന്ന നേട്ടം ആക്ടീവ സ്വന്തമാക്കിയിരുന്നു.
Honda Activa: ഇന്ത്യന്‍ നിരത്തുകളില്‍ ഇറങ്ങിയത് 3 കോടി ആക്ടീവ സ്‌കൂട്ടറുകള്‍; റെക്കോര്‍ഡിട്ട് ഹോണ്ട

ഇന്ത്യന്‍ നിരത്തുകളില്‍ അഭിമാന നേട്ടവുമായി ഹോണ്ട. ബെസ്റ്റ് സെല്ലറായ ആക്ടീവ സ്കൂട്ടർ ഇന്ത്യൻ വിപണിയിൽ മറ്റൊരു  നാഴികക്കല്ല് കൂടി കൈവരിച്ചതായി കമ്പനി അറിയിച്ചു. ഇന്ത്യൻ നിരത്തുകളിൽ 3 കോടി ആക്ടീവ സ്കൂട്ടറുകൾ ഇറക്കി റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് ഹോണ്ട. 

2001-ൽ അവതരിപ്പിച്ച ഹോണ്ട ആക്ടീവ ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ സമ്പൂർണ വിപ്ലവമാണ് സൃഷ്ടിച്ചത്. അത്യാധുനിക സാങ്കേതിക വിദ്യയും മികച്ച പ്രകടനവും സമാനതകളില്ലാത്ത വിശ്വാസ്യതയുമാണ് ആക്ടീവയെ ജനപ്രയിമാക്കിയത്. നീണ്ട 22 വർഷത്തെ പാരമ്പര്യമുള്ള ആക്ടീവ എല്ലായ്പ്പോഴും ഇന്ത്യക്കാരുടെ ആദ്യ ചോയിസാണ് എന്ന് തന്നെ പറയാം. ഓരോ വർഷം കഴിയുന്തോറും ഹോണ്ട ആക്ടീവയോടുള്ള ഉപയോക്താക്കളുടെ സ്നേഹം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 

ALSO READ: 650 സെഗ്മെന്റിലേയ്ക്ക് ക്ലാസിക്കും! പുത്തൻ പരീക്ഷണത്തിനൊരുങ്ങി റോയൽ എൻഫീൽഡ്

ഇന്ത്യൻ വാഹന വിപണയിൽ അരങ്ങേറ്റം കുറിച്ച 2001ന് ശേഷം 15 വർഷത്തിനുള്ളിൽ 1 കോടി ഉപയോക്താക്കളെന്ന നേട്ടം ആക്ടീവ സ്വന്തമാക്കിയിരുന്നു. പിന്നീട് ഇരട്ടിയിലധികം വേ​ഗത്തിലാണ് ആക്ടീവ സ്കൂട്ടറുകളുടെ എണ്ണം 3 കോടിയിലേയ്ക്ക് ഉയർന്നത്. ഹോണ്ട ആക്ടീവയുടെ അവിശ്വസനീയമായ യാത്രയിൽ അങ്ങേയറ്റം അഭിമാനമുണ്ടെന്നും 22 വർഷത്തിനുള്ളിൽ 3 കോടി ഉപയോക്താക്കൾ എന്ന  നാഴികക്കല്ല് കൈവരിക്കാനായത് ജനങ്ങൾ കമ്പനിയിൽ അർപ്പിക്കുന്ന അചഞ്ചലമായ പിന്തുണയുടെയും വിശ്വാസത്തിന്റെയും സാക്ഷ്യമാണെന്നും ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ പ്രസിഡന്റും സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സുത്സുമു ഒട്ടാനി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News