Fuel Price Update: സാധാരണക്കാര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയുമായി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് ഇന്ധനവില ഉടന്‍ തന്നെ കുറഞ്ഞേക്കുമേന്ന സൂചന നല്‍കിയിരിയ്ക്കുകയാണ് കേന്ദ്രം.
രാജ്യവ്യാപകമായി സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസം പകരാൻ ലക്ഷ്യമിട്ടുള്ള നീക്കത്തിൽ പെട്രോൾ, ഡീസൽ വിലയിൽ ഗണ്യമായ കുറവ് വരുത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. ഈ നടപടി വരാനിരിക്കുന്ന അടുത്ത വര്‍ഷം ഏപ്രിൽ, മെയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഉണ്ടാവും എന്നാണ് പ്രതീക്ഷ.
Also Read: Ayodhya Projects: അയോധ്യയിൽ 15,000 കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി നാളെ അനാച്ഛാദനം ചെയ്യും
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവാണ് രാജ്യത്ത് ഇന്ധനവില കുറയ്ക്കാനുള്ള തീരുമാനത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകം. ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് കേന്ദ്ര ധനമന്ത്രാലയം ഉടൻ തന്നെ ഇന്ധന വിലക്കുറവ് നടപ്പിലാക്കാൻ ഒരുങ്ങുകയാണ്.
Also Read: Year-End Financial Checklist: 2023 ഡിസംബർ 31 ന് മുന്‍പ് ചെയ്യേണ്ട 6 സാമ്പത്തിക കാര്യങ്ങള്‍
റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് പെട്രോളിന്‍റേയും ഡീസലിന്‍റേയും വിലയില്‍ ഗണ്യമായ കുറവ് പ്രതീക്ഷിക്കാം. അതായത്, പെട്രോള്‍ ഡീസല്‍ വിലയില്‍ ലിറ്ററിന് 10 രൂപ വരെ കുറയാന്‍ സാധ്യതയുണ്ട് എന്നാണ് സൂചന. ഏതാണ്ട് 2 വര്‍ഷം മുന്‍പാണ് ഇത്തരത്തില്‍ രാജ്യത്ത് പെട്രോളിനും ഡീസലിനും കേന്ദ്ര സര്‍ക്കാര്‍ വില കുറവ് നടപ്പാക്കിയത്. കേന്ദ്ര എക്സൈസ് നയം പരിഷ്ക്കരിച്ചായിരുന്നു ഈ വിലക്കുറവ് നടപ്പാക്കിയത്.
അതേസമയം, രണ്ട് വര്‍ഷത്തോളമായി രാജ്യത്ത് ഇന്ധനവിലയില്‍ കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഇന്ധനവില 100 രൂപയ്ക്ക് അടുത്താണ് നിലകൊള്ളുന്നത്. നിലവിൽ ഡൽഹിയിൽ പെട്രോൾ, ഡീസൽ വില യഥാക്രമം 96.71 രൂപയും 89.62 രൂപയുമാണ്. എന്നാൽ, മുംബൈ, ബെംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിൽ ഇന്ധനവില 100 രൂപയ്ക്ക് മുകളിലാണ്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന മാറ്റം രാജ്യാന്തര വിപണിയിലും പ്രകടമാകുന്നു. കോവിഡ് മഹാമാരി, റഷ്യ-ഉക്രെയ്ൻ സംഘർഷം എന്നിവ അന്താരാഷ്ട്രതലത്തില്‍ ക്രൂഡ് ഓയിൽ വിപണിയെ സാരമായി സ്വാധീനിച്ചിരുന്നു.
നിലവില്‍ അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് ഓയിൽ വില ബാരലിന് 70 ഡോളറിനും 80 ഡോളറിനും ഇടയിലാണ്. ഇത് ഇന്ധനവില കുറയ്ക്കാനുള്ള നിർദ്ദേശം മുന്നോട്ടു വയ്ക്കാന്‍ പെട്രോളിയം മന്ത്രാലയത്തിന് പ്രേരണ നല്‍കിയതായി പറയപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.