ന്യൂഡൽഹി: PM Kisan Tractor Yojana: കർഷകർക്കായി മോദി സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുന്നു. കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന്, കേന്ദ്ര സർക്കാർ ഒന്നിനുപുറകെ ഒന്നായി നിരവധി പദ്ധതികൾ നടപ്പിലാക്കുകയാണ്.
കർഷകർക്ക് കൃഷിക്കായി പലതരത്തിലുള്ള യന്ത്രങ്ങൾ ആവശ്യമാണ്. ഇത്തരമൊരു സാഹചര്യത്തിൽ കർഷകരെ സഹായിക്കാൻ ട്രാക്ടർ വാങ്ങുന്നതിന് സബ്സിഡി നൽകുന്ന പദ്ധതി കേന്ദ്ര സർക്കാർ ആരംഭിച്ചു. 'പിഎം കിസാൻ ട്രാക്ടർ യോജന' (PM Kisan Tractor Yojana) പ്രകാരം നിങ്ങൾക്ക് ഏത് കമ്പനിയുടെയും ട്രാക്ടർ വാങ്ങാം. ഈ സ്കീമിനെക്കുറിച്ച് വിശദമായി അറിയാം..
കർഷകരെ സഹായിക്കാൻ സർക്കാർ തയ്യാറാണ് (Government ready to help farmers)
കർഷകർക്ക് കൃഷി ചെയ്യാൻ ട്രാക്ടർ അത്യാവശ്യമായ ഒന്നാണ്. എന്നാൽ ഇന്ത്യയിൽ സാമ്പത്തിക പരിമിതി മൂലം ട്രാക്ടർ ഇല്ലാത്ത നിരവധി കർഷകരാണ് ഉള്ളത്. ഇത്തരം ദുഷ്‌കരമായ സാഹചര്യങ്ങളിൽ അവർ ട്രാക്ടറുകൾ വാടകയ്‌ക്കെടുക്കുകയോ അല്ലെങ്കിൽ ട്രാക്ടറിന് പകരം കാളകളെ ഉപയോഗിക്കുകയോ ചെയ്യുന്നു.
അത്തരമൊരു സാഹചര്യത്തിലാണ് കർഷകരെ സഹായിക്കാനായി കേന്ദ്ര സർക്കാർ ഇങ്ങനൊരു പദ്ധതി കൊണ്ടുവന്നത്. പ്രധാനമന്ത്രി കിസാൻ ട്രാക്ടർ യോജന (PM Kisan Tractor Yojana Benefits) പ്രകാരം കർഷകർക്ക് പകുതി വിലയ്ക്ക് ട്രാക്ടർ നൽകും.
50% സബ്സിഡി ലഭിക്കും (will get 50% subsidy)
കർഷകർക്ക് ട്രാക്ടർ വാങ്ങാൻ കേന്ദ്ര സർക്കാർ സബ്സിഡി (PM Kisan Tractor Yojana) നൽകുന്നു. ഇതിന് കീഴിൽ കർഷകർക്ക് ഏതെങ്കിലും കമ്പനിയുടെ ട്രാക്ടറുകൾ പകുതി വിലയ്ക്ക് വാങ്ങാണ് കഴിയും. ബാക്കി തുക സർക്കാർ സബ്സിഡിയായി നൽകുന്നു. ഇതുകൂടാതെ പല സംസ്ഥാന സർക്കാരുകളും കർഷകർക്ക് ട്രാക്ടറുകൾക്ക് സ്വന്തം നിലയിൽ 20 മുതൽ 50% വരെ സബ്‌സിഡി നൽകുന്നു.
ആവശ്യമുള്ള രേഖകൾ (required documents)
1 ട്രാക്ടർ വാങ്ങുന്നതിന് മാത്രമാണ് സർക്കാർ ഈ സബ്സിഡി നൽകുന്നത്. ഇതിനായി കർഷകൻ ആധാർ കാർഡ്, ഭൂമി രേഖകൾ, ബാങ്ക് വിശദാംശങ്ങൾ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ ആവശ്യമായ രേഖകളായി കരുതണം. ഈ പദ്ധതി പ്രകാരം കർഷകർക്ക് അടുത്തുള്ള ഏതെങ്കിലും CSC കേന്ദ്രം സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...