Gold Rate Today : ഇന്നും ആശ്വസിക്കാം; സ്വർണവില കുറഞ്ഞു

Gold Rate Today Kerala : ഇത് തുടർച്ചയായി രണ്ടാം ദിവസമാണ് സംസ്ഥാനത്തെ സ്വർണവില കുറയുന്നത്

Written by - Zee Malayalam News Desk | Last Updated : Sep 6, 2023, 12:22 PM IST
  • ഇന്നലെ സ്വർണവില കുറഞ്ഞിരുന്നു
  • ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്
  • 120 രൂപയാണ് പവന് കുറഞ്ഞത്
  • വെള്ളി വിലയും ഇടിഞ്ഞു
Gold Rate Today : ഇന്നും ആശ്വസിക്കാം; സ്വർണവില കുറഞ്ഞു

Gold Price Today Kerala : സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത. സംസ്ഥാനത്ത സ്വർണവില ഇന്നും കുറഞ്ഞു. ഇന്ന് സെപ്റ്റംബർ ആറ് ബുധനാഴ്ച 120 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് കുറഞ്ഞത് 15 രൂപയാണ്. പവന് 120 രൂപയാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെയും സ്വർണത്തിന്റെ വില കുറഞ്ഞിരുന്നു. പവന് 44,000ത്തിന്റെ മുകളിൽ ആരംഭിച്ച സെപ്റ്റംബർ മാസത്തിലെ സ്വർണവ്യാപാരം മൂല്യം ഏറിയും കുറഞ്ഞുമാണ് കാണപ്പെടുന്നത്.

ഇന്നത്തെ സ്വർണവില

ഒരു ഗ്രാം - 5,500 രൂപ
ഒരു പവൻ- 44,000 രൂപ

ALSO READ : Gold Rate Today : അൽപം ആശ്വസിക്കാം; ഇന്ന് സ്വർണവില കുറഞ്ഞു

സെപ്റ്റംബർ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)

സെപ്റ്റംബർ 1- 44,040

സെപ്റ്റംബർ 2- 44,160

സെപ്റ്റംബർ 3 - 44,160

സെപ്റ്റംബർ 4 - 44,240

സെപ്റ്റംബർ 5 - 44,120

സെപ്റ്റംബർ 6 - 44,000

*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി കടയുമായി ബന്ധപ്പെടുക.

സ്വർണത്തിനൊപ്പം വെള്ളിയുടെ വിലയും ഇന്ന് കുറഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് അമ്പത് പൈസയാണ് കുറഞ്ഞത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 78.50 രൂപയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News