Kochi: സംസ്ഥാനത്ത് ഉത്സവകാലമെത്തിയതോടെ സ്വര്‍ണത്തിന് വില ഇടിയുന്നു.
തുടര്‍ച്ചയായി വില കൂടിയ ശേഷം കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ (Gold Price) 200 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. എന്നാല്‍, ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല.
ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 4,500 രൂപയാണ് ഇന്ന് വിപണി രേഖപ്പെടുത്തിയത്. ഒരു പവന്‍ (8 ഗ്രാം) സ്വര്‍ണത്തിന് 36,000 രൂപയാണ്.
ജൂലൈ 21, 22 തിയതികളില്‍ സ്വര്‍ണവില (Gold Rate) സാരമായി കുറഞ്ഞിരുന്നു. രണ്ട് ദിവസം കൊണ്ട് 560 രൂപയാണ് പവന് കുറഞ്ഞത്. എന്നാല്‍, ജൂലൈ 23ന് വീണ്ടും 120 രൂപ വര്‍ദ്ധിച്ചു. ജൂലൈ 16,20, 30 തിയതികളിലാണ് സ്വര്‍ണവില കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ എത്തിയത്. പവന് 36,200 രൂപയായിരുന്നു ഏറ്റവും ഉയര്‍ന്ന വില.
അതേസമയം, ജൂണ്‍ മാസത്തിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വര്‍ണവില കുറയുകയാണ് എന്നത് നിക്ഷേപകര്‍ക്കും ഉപഭോക്താക്കള്‍ക്കും പ്രതീക്ഷ നല്‍കുന്നു..
Also Read: Gold smuggling case: കോൺസുൽ ജനറലിന് മന്ത്രിമാരുമായി വഴിവിട്ട ബന്ധമെന്ന് കസ്റ്റംസ്
കഴിഞ്ഞ ജൂണ്‍ മാസത്തില്‍ സ്വര്‍ണവില ഒരു പവന് 36,960 രൂപ വരെ ഉയര്‍ന്നിരുന്നു. പിന്നീട് ജൂൺ 30ന് പവന് 35,000 രൂപയിലേക്ക് വില ഇടിഞ്ഞിരുന്നു. അതേസമയം ജൂലൈ ഒന്നു മുതൽ സ്വര്‍ണ വിലയിൽ വര്‍ധനയുണ്ടായിരുന്നെങ്കിലും ഇപ്പോൾ സ്വര്‍ണ വിലയിൽ ചാഞ്ചാട്ടമുണ്ട്. കൂടിയും കുറഞ്ഞുമാണ് സ്വര്‍ണ വില.
അതേസമയം, സ്വര്‍ണവില വീണ്ടും താഴ്ന്നതോടെ നിക്ഷേപകര്‍ ഉണര്‍ന്നു. സ്വര്‍ണം വാങ്ങാനുള്ള ഉചിതമായ സമയമാണ് ഇതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.