Gold Rate Today : 44,000 കടന്ന് സെപ്റ്റംബറിലെ സ്വർണവില; ഇന്നത്തെ വില പരിശോധിക്കാം

Gold Rate Today Kerala : സെപ്റ്റംബർ മാസത്തിലെ സ്വർണവിലയിൽ ചാഞ്ചാട്ടമാകുമെന്നാണ് ആദ്യ ദിനങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന

Written by - Zee Malayalam News Desk | Last Updated : Sep 2, 2023, 03:57 PM IST
  • ഒരു ഗ്രാം സ്വർണത്തിന് വർധിച്ചത് 15 രൂപയാണ്.
  • പവന് ഉയർന്നത് 120 രൂപ.
Gold Rate Today : 44,000 കടന്ന് സെപ്റ്റംബറിലെ സ്വർണവില; ഇന്നത്തെ വില പരിശോധിക്കാം

Gold Price Today Kerala : സംസ്ഥാനത്ത് ഇന്ന് സ്വർണവില വർധിച്ചു, ഇന്നലെ സെപ്റ്റംബർ ഒന്നാം തീയതി ഗ്രാമിന് പത്ത് രൂപ കുറഞ്ഞത് ആശ്വാസം നൽകിയെങ്കിൽ ഇന്ന് രണ്ടാം തീയതി അത് നഷ്ടമാകുകയായിരുന്നു. ഇന്ന് സെപ്റ്റംബർ രണ്ടാം തീയതി ശനിയാഴ്ച ഒരു ഗ്രാം സ്വർണത്തിന് വർധിച്ചത് 15 രൂപയാണ്. പവന് ഉയർന്നത് 120 രൂപ. ഓഗസ്റ്റ് മാസത്തിൽ 43,000ത്തിൽ നിന്നിരുന്ന സ്വർണവില അവസാനമായതോടെ തിരികെ 44,000ത്തിലേക്കെത്തി. തുടർന്ന് 44,000 എന്ന നിരക്കിലാണ് സെപ്റ്റംബർ മാസത്തിലെ സംസ്ഥാനത്തെ വ്യപാരം ആരംഭിച്ചത്.

ഇന്നത്തെ സ്വർണവില

ഒരു ഗ്രാം - 5,520 രൂപ
ഒരു പവൻ- 44,160

ALSO READ : Gold Rate Today : സ്വർണവില തിരികെ 44,000ത്തിൽ എത്തി; ഇന്ന് ഉയർന്നത് 240 രൂപ

സെപ്റ്റംബർ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)

സെപ്റ്റംബർ 1- 44,040

സെപ്റ്റംബർ 2- 44,160

അതേസമയം വെള്ളിയുടെ വില ഇന്ന് കുറഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് 20 പൈസയാണ് കുറഞ്ഞത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 80 രൂപയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News