തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കൂടി. ഇന്നലെ (മെയ് 6) കുറഞ്ഞ അതേ വിലയാണ് ഇന്ന് കൂടിയത്. 240 രൂപയാണ് ഇന്ന് കൂടിയത്. 240 രൂപ കൂടിയതോടെ 37,920 രൂപയായി ഒരു പവൻ സ്വർണത്തിന്റെ വില. കഴിഞ്ഞ കുറച്ച് നാളുകളായി സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ അടുത്തിടെ വില ഉയരാൻ തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി സ്വർണവില കൂടിയും കുറഞ്ഞും ഇരിക്കുകയാണ്. സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണിപ്പോൾ.
22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിനും സംസ്ഥാനത്ത് വില കൂടി. ഇന്നലെ കുറഞ്ഞ 30 രൂപയാണ് ഇന്ന് കൂടിയത്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4740 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വിലയും കൂടിയിട്ടുണ്ട്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വില 25 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വില 3915 രൂപയായി ഉയർന്നു.
Also Read: Gold Rate Today: 6 ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 320 രൂപ കൂടി
സ്വർണവിലയിൽ തുടർച്ചയായ ഇടിവിന് ശേഷം ഈ മാസം ആദ്യമായി മെയ് അഞ്ചിനാണ് വില ഉയർന്നത്. 320 രൂപയുടെ വര്‍ദ്ധനവാണ് മെയ് അഞ്ചിന് രേഖപ്പെടുത്തിയത്. അന്നേ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില 37,920 രൂപയായി ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 40 രൂപയും വര്‍ദ്ധിച്ച് 4,740 രൂപയായി. ഈദ്, അക്ഷയ തൃതീയ ആഘോഷവേളയില്‍ സ്വര്‍ണവില കുറഞ്ഞത് ഒരേസമയം വ്യാപാരികളിലും ഉപഭോക്താക്കളിലും ആവേശമുണര്‍ത്തിയിരുന്നു.
എന്നാൽ സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഇന്നലെ (മെയ് 6) വെള്ളിയുടെ വിലയിൽ ഒരു രൂപയുടെ കുറവ് വന്നിരുന്നു. ഇതോടെ 68 രൂപയാണ് വെള്ളിയുടെ വിപണി വില. 925 ഹോൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ലാതെ തുടരുന്നു. 100 രൂപയാണ് 925 ഹോൾമാർക്ക് വെള്ളിയുടെ വില.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...