Petrol, Diesel Price Latest Update : ഏറെ നാളുകൾക്ക് ശേഷം രാജ്യത്തെ ഇന്ധന വിലയിൽ ഇടിവ് രേഖപ്പെടുത്താൻ പോകുന്നു. അടുത്ത മാസം രാജ്യത്തെ ഇന്ധന വിലയിൽ അഞ്ച് മുതൽ പത്ത് രൂപ എണ്ണക്കമ്പനികൾ കുറച്ചേക്കുമെന്ന് റിപ്പോർട്ട്. നിലവിലെ സാമ്പത്തിക വർഷത്തിലെ മൂന്നാം പാതിയിൽ എണ്ണക്കമ്പനികൾ 75,000 കോടിയുടെ ലാഭം നേടിയിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്തെ എണ്ണ വിലയിൽ കുറവ് രേഖപ്പെടുത്താൻ എണ്ണക്കമ്പനികൾ തയ്യാറെടുക്കുന്നത് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
2022 ഏപ്രിൽ മുതൽ രാജ്യത്തെ ഇന്ധന വില മാറ്റമില്ലാതെ തുടരുകയാണ്. ഈ വർഷം നടക്കാനിരിക്കുന്ന ലോക്സഭ തിരിഞ്ഞെടുപ്പ് മുന്നോടിയായി രാജ്യത്തെ പണപ്പെരുപ്പം കുറയ്ക്കാനാകും എണ്ണക്കമ്പനികൾ ഇന്ധന വില കുറയ്ക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. 2023-24 സാമ്പത്തിക വർഷത്തിൽ ആദ്യ രണ്ട് പാതിയിൽ രാജ്യത്തെ മൂന്ന് പ്രമുഖ എണ്ണക്കമ്പനികൾ ലാഭം സ്വന്തമാക്കിയിരുന്നു. ആ ട്രെൻഡാണ് മൂന്നാം പാതിയിലും തുടരുന്നത്.
ALSO READ : SpiceJet : ലോക്കായി പോയി; സ്പൈസ്ജെറ്റ് യാത്രക്കാരന്റെ മുംബൈ-ബെംഗളൂരു യാത്ര ഇടുങ്ങിയ ശുചിമുറിയിൽ
ഈ മാസം അവസാനത്തോടെ പെട്രോളിന്റെയും ഡീസലിന്റെ വില അഞ്ച് മുതൽ പത്ത് രൂപ കുറയ്ക്കനാണ് എണ്ണക്കമ്പനികളുടെ നീക്കം. നിലവിൽ വിലയിൽ ലാഭം കണ്ടെത്തുന്ന എണ്ണക്കമ്പനികൾ ഭാവിയിൽ രാജ്യാന്തര മാർക്കറ്റിൽ ക്രൂഡ് ഓയിലിന്റെ വില വർധനവുണ്ടായാൽ അതിന്റെ പ്രത്യാഘാതത്തിൽ നിന്നും തരണം ചെയ്യാൻ വേണ്ടിയാണ്. എന്നിരുന്നാലും വില കുറയ്ക്കാനുള്ള അന്തിമ തീരുമാനം കമ്പനികളുടെ മറ്റ് ഓഹരി ഉടമകളുമായി ചർച്ച ചെയ്തിട്ടാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy