Flipkart Dussehra Sale : ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിന്റെ ഉത്സവ സീസണുകളിലെ രണ്ടാമത്തെ വിപണനമേളയ്ക്ക് തുടക്കം. ഫ്ലിപ്കാർട്ട് ബിഗ് ദസറ സെയിൽ എന്ന് പേരിൽ ആരംഭിച്ചിരിക്കുന്ന വിപണന മേള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം തങ്ങളുടെ പ്ലസ് അക്കൌണ്ട് ഉപഭോക്താക്കൾക്കായി തുറന്നു. ഐഫോൺ ഉൾപ്പെടെയുള്ള വിവിധ സ്മാർട്ട്ഫോണുകൾ വമ്പിച്ച വിലക്കുറവിലാണ് ഫ്ലിപ്കാർട്ട് ദസറ സെയിലിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ന് നാലാം തീയതി മുതൽ ആരംഭിച്ചിരിക്കുന്ന സെയിൽ ഒക്ടോബർ എട്ട് വരെ നീണ്ട് നിൽക്കും. സാധാരണയായിട്ടുള്ള ഫ്ലിപ്കാർട്ട് ഉപഭോക്താക്കൾക്ക് നാളെ ഒക്ടോബർ അഞ്ച് മുതൽ സെയിലിന്റെ ഭാഗമാകാം. ഫ്ലിപ്കാർട്ട് നൽകുന്ന ഓഫറിന് പുറമെ എച്ച്ഡിഎഫ്സി ബാങ്ക് നൽകുന്ന ഇൻസ്റ്റന്റെ പത്ത് ശതമാനം ഡിസ്കൌണ്ട് ദസറ സെയിലിനോടൊപ്പം ലഭിക്കുന്നതാണ്.
വൻ വില കുറവിൽ ഐഫോൺ 13
35,000 രൂപയിൽ താഴെ ഐഫോൺ 11 ദസറ സെയിലിൽ വിൽക്കുന്നത്. നിലവിൽ 41,990 രൂപ വില വരുന്ന ഐഫോൺ 13 വിവിധ ബാങ്കുകളുടെ ഓഫറും മറ്റ് ഡിസ്കൌണ്ടും എല്ലാമായി 34,490 രൂപയ്ക്ക് ലഭിക്കുന്നതാണ്. അതേസമയം ഐഫോൺ 13, 57,240 രൂപയ്ക്ക് ലഭിക്കുന്നത്. ഫോണിന്റെ 128 ജിബി വേരിയന്റിന് 59,990 രൂപയാണ് വില. ഐഫോൺ 12 മിനിക്ക് വിവിധ ഡിസ്കൌണ്ടുകളോടെ 35,990 രൂപയാണ് ഫ്ലിപ്കാർട്ട് വില നൽകിയിരിക്കുന്നത്.
ALSO READ : Amazon, Flipkart sale: 20000 രൂപ താഴെ വിലയിൽ ലഭിക്കുന്ന മികച്ച ഗെയിമിങ് ഫോണുകൾ ഏതൊക്കെ?
നത്തിങ് ഫോൺ (1)
അടുത്തിടെ അവതരിപ്പിച്ച ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ബ്രാൻഡാണ് നത്തിങ്. 37,999 രൂപയ്ക്ക് അവതരിപ്പിച്ച ഫോൺ 29,999 രൂപയ്ക്കാണ് ഫ്ലിപ്കാർട്ട് വിവിധ ഡിസ്കൌണ്ടുകൾക്കൊപ്പം വിൽക്കുന്നത്. 37,999 രൂപ വരുന്ന ഫോണിന് 21 ശതമാനം ഓഫർ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം നൽകുന്നുണ്ട്. നത്തിങ് ഫോൺ (1)ന്റെ 256 ജിബി വേരിയന്റിന് 32,999 രൂപയ്ക്കാണ് ഫ്ലിപ്കാർട്ടിൽ വിൽക്കുന്നത്.
വൻ വില കുറവിൽ സാംസങ്ങിന്റെയും ഗൂഗിളിന്റെയും മോട്ടോയുടെയും ഫോണുകൾ
സാംസങ് ഗ്യാലക്സി എസ്21 എഫ്ഇ 5ജിക്ക് 32,999 രൂപയ്ക്കാണ് ദസറ സെയിലിലൂടെ ഫ്ലിപ്കാർട്ട് വിൽക്കുന്നത്. വിവിധ ഡിസ്കൌണ്ട് ഓഫറുകളിലൂടെ ഗൂഗിൾ പിക്സെൽ 6എ 28,999 രൂപയ്ക്ക് ലഭിക്കുന്നതാണ്. മോട്ടോറോളയുടെ ടോപ് എൻഡ് ഫോണുകളായ എഡ്ജ് 20 പ്രോ 29,4999 രൂപയ്ക്കും എഡ്ജ് 30പ്രോ 41,499 രൂപയ്ക്കും ലഭിക്കുന്നതാണ്. വിവിധ ഡിസ്കൌണ്ടുകളോടെയാണ് ഫോണുകൾ ഈ വിലയ്ക്ക് ലഭിക്കുക. വി25 പ്രോ 5ജി വിൽക്കുന്നച് 32,499 രൂപയ്ക്കാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...