Flipkart Big Billion Days Sale: ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്ല്യൺ ഡെയ്സ് വിൽപനയ്ക്ക് ഇന്ന് അർധരാത്രി മുതൽ തുടക്കം. ഓദ്യോഗികമായി സെപ്റ്റംബർ 23 മുതൽ ആരംഭിക്കു സേയിൽസ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം തങ്ങളുടെ ഫ്ലിപ്കാർട്ട് പ്ലസ് ഉപഭോക്താക്കൾക്ക് ഒരു ദിവസം മുമ്പായി വമ്പൻ ഓഫറുകൾ തുറന്ന് നൽകുകയാണ്. ഫാഷൻ ഉത്പനങ്ങൾ, സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ടിവി, എസി തുടങ്ങിയ മറ്റ് ഗൃഹോപകരണങ്ങൾ മറ്റ് ഇലക്ട്രോണിക്സ് ഉത്പനങ്ങൾ തുടങ്ങിയവയ്ക്ക് വമ്പൻ ഓഫറുകളാണ് ഫ്ലിപ്കാർട്ട് തങ്ങളുടെ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.
ഈ ഓഫറുകൾ കൂടാതെ വിവിധ ബാങ്കുകളുടെ ഓഫറുകളും ലഭിക്കുന്നതാണ്. ഐസിഐസിഐ, ആക്സിസ് ബാങ്കുകൾ 10 ശതമാനം ഡിസ്കൌണ്ടുകളാണ് നൽകുന്നത്. പേടിഎം തങ്ങളുടെ ഉപഭോക്താക്കൾക്കും സമാനമായി 10 ശതമാനം ഓഫറും ഈ ബിഗ് ബില്ല്യൺ ദിവസം ഫ്ലിപ്കാർട്ടിലൂടെ സാധാനങ്ങൾ വാങ്ങുന്നവർക്ക് ലഭിക്കും.
ഫ്ലിപ്കാർട്ട് ബിഗ് ബില്ല്യൺ ഡെയ്സിനെ കുറിച്ചുള്ള ചില പ്രാഥമിക വിവരങ്ങൾ
ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് ഇന്ന് അർധ രാത്രി മുതലാണ് ബിഗ് ബില്ല്യൺ ഡെയ്സ് വിൽപന ആരംഭിക്കുന്നത്. മറ്റ് ഉപഭോക്താക്കൾക്ക് നാളെ കഴിഞ്ഞ് സെപ്റ്റംബർ 23 മുതൽ സെയിൽസിന്റെ ഭാഗമാകാം. ഇന്ന് മുതൽ തന്നെ വമ്പൻ വിലക്കുറവുകൾ എത്രയാണെന്നും പല ഉത്പനങ്ങളുടെ വിലയും വെളിപ്പെടുത്തി തുടങ്ങും. ആപ്പിൾ, സാംസങ്, റിയൽമീ, ഉൾപ്പെടെ മറ്റ് ഫോൺ കമ്പനികളുടെ സ്മാർട്ട്ഫോണുകൾ വമ്പിച്ച് ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്.
ഫ്ലിപ്കാർട്ട് ബിഗ് ബില്ല്യൺ ഡെയ്സ് ഓഫറുകൾ
Samsung Galaxy S21 FE 5G ക്ക് 31,999 രൂപയ്ക്ക് ലഭിക്കും. ഈ ഫോണിന് 3,000 രൂപ വരെ എക്സച്ചേഞ്ച് ഡിസ്കൌണ്ടും ലഭിക്കുന്നതാണ്.
Oppo Reno 8 5G 23,749 രൂപയ്ക്ക് ലഭിക്കും. ഈ ഫോണിനും എക്സച്ചേഞ്ച് ഡിസ്കൌണ്ടും ലഭിക്കുന്നതാണ്.
Google Pixel 6a 27,699 രൂപയ്ക്ക് ലഭിക്കും.
Samsung Galaxy S22+ 59,999 രൂപയാണ് വില
Nothing Phone (1) ന്റെ വില 28,999 രൂപ മുതലാണ് ആരംഭിക്കുക.
ഐഫോൺ 13 വമ്പിച്ച ഓഫറാണ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ഒരുക്കന്നത്. വില 50,000 വരെയാകുമെന്നാണ് റിപ്പോർട്ട്. . ആപ്പിളിന്റെ തന്നെ മറ്റ് ഫോണുകളായ ഐ ഫോൺ 11 30,000 രൂപയ്ക്കും ഐഫോൺ 12 മിനി 40,000 രൂപയ്ക്കും ലഭിച്ചേക്കും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.