Fixed Deposit Interest: പണത്തിന്‍റെ കാര്യത്തില്‍ അധികം റിസ്‌ക് എടുക്കുവാന്‍ താത്പര്യമില്ലാത്തവരും എന്നാല്‍ പണം സുരക്ഷിതമായി നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവരും ഏറ്റവും കൂടുതലായി തിരഞ്ഞെടുക്കുന്ന ഒന്നാണ് സ്ഥിര നിക്ഷേപങ്ങള്‍ അഥവാ Fixed Deposit.
ബാങ്കില്‍ പണം നിക്ഷേപിക്കുന്നവരുടെ എക്കാലത്തെയും പ്രിയപ്പെട്ട നിക്ഷേപ മാര്‍ഗമാണ് സ്ഥിര നിക്ഷേപങ്ങള്‍ (Fixed Deposit). സമ്പാദ്യം ബാങ്കുകളില്‍ സുരക്ഷിതമായി നിക്ഷേപിക്കുന്നതോടൊപ്പം സേവിംഗ്‌സ് അക്കൗണ്ടുകളില്‍നിന്നും ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന പലിശയും FD യിലൂടെ ലഭിക്കും. ഇതാണ് കൂടുതല്‍ ആളുകള്‍ സ്ഥിര നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കാന്‍ കാരണം.
എന്താണ് സ്ഥിര നിക്ഷേപങ്ങള്‍ (Fixed Deposit)
ഒരു നിശ്ചിത കാലയളവിലേയ്ക്ക് നടത്തുന്ന നിക്ഷേപങ്ങള്‍ക്കാണ് സ്ഥിര നിക്ഷേപങ്ങള്‍ (Fixed Deposit) എന്ന് പറയുന്നത്. ഇത്തരം നിക്ഷേപം 7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള വിവിധ കാലയളവുകളിലേക്കാണ് സാധാരണ നടത്താന്‍ സാധിക്കുക. നിക്ഷേപകന് തന്‍റെ ആവശ്യങ്ങള്‍ അനുസരിച്ച് അനുയോജ്യമായ കാലയളവ് സ്ഥിര നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം.
Also Read: Fixed Deposit: ഈ ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കും സ്ഥിര നിക്ഷേപങ്ങള്‍ക്ക് 8% പലിശ...!! കൂടുതല്‍ അറിയാം
സ്ഥിര നിക്ഷേപ പലിശ (Interest on Fixed Deposit)
മാസത്തിലോ പാദ വാര്‍ഷികാടിസ്ഥാനത്തിലോ സ്ഥിര നിക്ഷേപത്തില്‍ നിന്നും പലിശ എടുക്കുവാനുള്ള സൗകര്യം സ്ഥിര നിക്ഷേപങ്ങള്‍ക്കുണ്ട്. പലിശ സ്ഥിര നിക്ഷേപത്തിലേക്ക് റീഇന്‍വെസ്റ്റ് ചെയ്യുവാനുള്ള അവസരവും ഉണ്ട്.
എന്നാല്‍, അടുത്ത കാലത്തായി സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ വളരെ കുറവാണ്. അതുകൊണ്ടുതന്നെ ദീര്‍ഘ കാല നിക്ഷേപങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്ന വരുമാനം നേടുവാന്‍ നിക്ഷേപകര്‍ക്ക് സാധിക്കുന്നില്ല.
പൊതു മേഖല ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ കുറച്ചപ്പോള്‍ ചില സ്വകാര്യ ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്.
ബന്ധന്‍ ബാങ്ക് (Bandhan Bank)
7 ദിവസം മുതല്‍ 14 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ബന്ധന്‍ ബാങ്ക് (Bandhan Bank) നല്‍കുന്നത് 3% പലിശ നിരക്കാണ്. എന്നാല്‍, 1 വര്‍ഷം മുതല്‍ 3 വര്‍ഷം വരെയുള്ള കാലയളവിലേക്ക് സ്ഥിര നിക്ഷേപം നടത്തിയാല്‍ ഉപയോക്താവിന് 5.5% പലിശ നിരക്ക് ലഭിക്കും. കൂടാതെ, മുതിര്‍ന്ന പൗരന്മാര്‍ക്ക് സാധാരണ നിക്ഷേപകര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ 0.75% അധിക പലിശ നിരക്കും ബന്ധന്‍ ബാങ്ക് വാഗ്ദാനം ചെയ്യുന്നു
IndusInd Bank
1 വര്‍ഷം മുതല്‍ 3 വര്‍ഷം വരെയുള്ള കാലയളവിലെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് IndusInd Bank വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 6% ആണ്. മുതിര്‍ന്ന പൗരന്മാരായ നിക്ഷേപകര്‍ക്ക് സാധാരണ നിക്ഷേപകരെക്കാള്‍ 0.5% കൂടുതല്‍ പലിശ നിരക്ക് ലഭിക്കും.
യെസ് ബാങ്ക് (YES Bank)
3.25% പലിശ നിരക്കാണ് 7 ദിവസം മുതല്‍ 14 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് യെസ് ബാങ്ക് (YES Bank) വാഗ്ദാനം ചെയ്യുന്നത്. 18 മാസം മുതല്‍ 3 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6% വരെ പലിശ യെസ് ബാങ്കില്‍ നിന്നും ലഭിക്കും. അതേസമയം, മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്ഥിര നിക്ഷേപത്തിന്മേല്‍ ലഭിക്കുന്ന പലിശ നിരക്ക് 6.5% ആണ്. അതിന് പുറമേ മൊത്ത വാര്‍ഷിക ആദായത്തിന്മേല്‍ 0.14% ബോണസും ലഭിക്കും. 2 കോടി രൂപയില്‍ താഴെ മൂല്യമുള്ള സ്ഥിര നിക്ഷേപങ്ങള്‍ ക്കാണ് ഈ പലിശ നിരക്ക് ബാധകം.
ആര്‍ബിഎല്‍ ബാങ്ക് (RBL Bank)
അടുത്തിടെ ആര്‍ബിഎല്‍ ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കിയിരുന്നു. 24 മാസം മുതല്‍ 36 മാസം വരെയുള്ള കാലയളവിലെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6.00% ആണ് പലിശ നിരക്ക്. അതേസമയം, മുതിര്‍ന്ന പൗരന്മാര്‍ക്ക് സാധാരണ നിക്ഷേപകരെക്കാള്‍ 0.50% കൂടുതല്‍ പലിശ നിരക്ക് ലഭിക്കും. 3 കോടി രൂപയ്ക്ക് താഴെ മൂല്യമുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കാണ് ഈ നിരക്ക് ബാധകമാവുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...