കഴിഞ്ഞ ഒരു വർഷത്തിനിടെ ഫിക്സഡ് ഡിപ്പോസിറ്റുകളുടെ (എഫ്ഡി)പലിശ നിരക്കിൽ വർധനയുണ്ടായി. പല ചെറുകിട ധനകാര്യ ബാങ്കുകളും സ്ഥിരനിക്ഷേപത്തിന് 9 ശതമാനത്തിലധികം പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. അത്തരത്തിലുള്ള ഒരു ബാങ്കാണ് യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്. രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് ബാങ്ക് പുതുക്കി നിശ്ചയിച്ചു. യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്കിന്റെ പുതിയ പലിശ നിരക്കുകൾ 2023 ജൂൺ 14 മുതൽ പ്രാബല്യത്തിൽ വരും.
1001 ദിവസത്തെ സ്ഥിര നിക്ഷേപത്തിന് 9.5% വരെ പലിശ
യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 4.50 മുതൽ 9% വരെ പലിശ വാഗ്ദാനം ചെയ്യുന്നു. ബാങ്ക് 1001 ദിവസത്തെ സ്ഥിര നിക്ഷേപങ്ങൾക്ക് 9% പലിശ സാധാരണ ഉപഭോക്താക്കൾക്ക് നൽകുന്നു. മുതിർന്ന പൗരന്മാർക്ക് ഈ കാലയളവിലെ എഫ്ഡികൾക്ക് 9.5% പലിശ നിരക്കും നൽകുന്നു.
യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്കിന്റെ FD നിരക്കുകൾ
ബാങ്ക് 4 ദിവസം മുതൽ 14 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 4.50% പലിശയും 15 ദിവസം മുതൽ 45 ദിവസം വരെയുള്ള എഫ്ഡികൾക്ക് ബാങ്ക് 4.75% പലിശയും 46 ദിവസം മുതൽ 60 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.25% പലിശയും നൽകുന്നു. അതേ സമയം, 61 ദിവസം മുതൽ 90 ദിവസം വരെയുള്ള എഫ്ഡികൾക്ക് ബാങ്ക് 5.50% പലിശയാണ് ലഭിക്കുക. 91 ദിവസം മുതൽ 6 മാസം വരെയുള്ള എഫ്ഡികൾക്ക് 5.75% പലിശയും 6 മാസം മുതൽ 201 ദിവസം വരെയുള്ള എഫ്ഡികൾക്ക് 8.75% പലിശയും ലഭിക്കും.
501 ദിവസത്തെ സ്ഥിര നിക്ഷേപത്തിന് 8.75% പലിശ
202 ദിവസം മുതൽ 364 ദിവസം വരെയുള്ള എഫ്ഡികൾക്ക് ബാങ്ക് 6.75% പലിശ നൽകും.1 വർഷം മുതൽ 500 ദിവസം വരെയുള്ള എഫ്ഡികൾക്ക് 7.35% പലിശയും 501 ദിവസത്തെ സ്ഥിര നിക്ഷേപത്തിന് 8.75% പലിശയും ബാങ്ക് നൽകുന്നു. 502 ദിവസം മുതൽ 18 മാസം വരെയുള്ള എഫ്ഡികൾക്ക് ബാങ്ക് 7.35% പലിശയാണ് നൽകുക. 18 മാസം മുതൽ 1000 ദിവസം വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് ബാങ്ക് 7.40% പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...