Bank latest Fixed Deposit (FD) Rates: ഏതു ബാങ്കാണ് സ്ഥിരനിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പലിശ നല്‍കുന്നത്? അറിയാം

സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക്  വളരെ കുറവാണ് എങ്കിലും ഇന്നും  ആളുകള്‍ക്ക് സ്ഥിരനിക്ഷേപങ്ങളോട് താത്പരമുണ്ട്.   

Written by - Zee Malayalam News Desk | Last Updated : Nov 26, 2021, 04:36 PM IST
  • ഇന്ന് സ്ഥിരനിക്ഷേപത്തിന് (Fixed Deposit) പലിശ വളരെ കുറവാണ്.
  • അതിനാല്‍ FD ആരംഭിക്കുന്നതിന്മുന്‍പ് വിവിധ ബാങ്കുകള്‍ നല്‍കുന്ന, അതായത്, നിലവില്‍ ലഭിക്കുന്ന പലിശ നിരക്കുകള്‍ താരതമ്യം ചെയ്യേണ്ടത് ആവശ്യമാണ്.
Bank latest Fixed Deposit (FD) Rates: ഏതു ബാങ്കാണ്  സ്ഥിരനിക്ഷേപങ്ങള്‍ക്ക്  കൂടുതല്‍ പലിശ നല്‍കുന്നത്?   അറിയാം

New Delhi: സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക്  വളരെ കുറവാണ് എങ്കിലും ഇന്നും  ആളുകള്‍ക്ക് സ്ഥിരനിക്ഷേപങ്ങളോട് താത്പരമുണ്ട്.   

സ്ഥിരനിക്ഷേപം  (Fixed Deposit) മുതിർന്ന  പൗരന്മാര്‍ മാത്രമല്ല, ഉറപ്പുള്ള വരുമാനം തേടുന്ന എല്ലാവരും  സ്ഥിര നിക്ഷേപ പദ്ധതികള്‍ ഇഷ്ടപ്പെടുന്നു. പണം നഷ്ടപ്പെടാനുള്ള സാധ്യത കുറവും,  നിശ്ചിത പലിശ നിക്ഷേപത്തിന് ലഭിക്കും എന്നതുമാണ്  സ്ഥിര നിക്ഷേപ [പദ്ധതികള്‍ക്ക്   ആളുകള്‍ ഇന്നും താത്പര്യം കാട്ടുവാന്‍  കാരണം.  

ഇന്ന് സ്ഥിരനിക്ഷേപത്തിന്  (Fixed Deposit) പലിശ വളരെ കുറവാണ്.  അതിനാല്‍  FD ആരംഭിക്കുന്നതിന്മുന്‍പ്  വിവിധ ബാങ്കുകള്‍ നല്‍കുന്ന, അതായത്, നിലവില്‍ ലഭിക്കുന്ന  പലിശ  നിരക്കുകള്‍ താരതമ്യം ചെയ്യേണ്ടത് ആവശ്യമാണ്.   

വിവിധ കാലയളവുകളിൽ ഒരു കോടി രൂപ വരെയുള്ള  സ്ഥിര നിക്ഷേപങ്ങൾക്ക് ഏറ്റവും ഉയർന്ന  പലിശ  നിരക്കുകൾ നൽകുന്ന  ബാങ്കുകള്‍ പരിശോധിക്കാം.   

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), ICICIBank, HDFC Bank, ആക്‌സിസ് ബാങ്ക്  എന്നിവയുടെ ഫിക്സഡ് ഡിപ്പോസിറ്റ് (Fixed Deposit) കാലാവധി 7 ദിവസം മുതൽ 10 വർഷം വരെയാണ്. നിക്ഷേപ തുക, കാലയളവ്‌,  നിക്ഷേപകന്‍റെ പ്രായം എന്നിവ അനുസരിച്ച് ബാങ്കുകളുടെ  പലിശ നിരക്കില്‍   വ്യത്യാസം ഉണ്ട്.  

Also Read: Fixed Deposit Interest Rates: ഏതു ബാങ്കിലാണ് FD കൂടുതല്‍ ലാഭകരം? ഒരു താരതമ്യം

SBI, ICICIBank, HDFC Bank, ആക്‌സിസ് ബാങ്ക്  എന്നിവ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്  അറിയാം.... 

ആക്‌സിസ് ബാങ്ക് പലിശ നിരക്ക്   (Axis Bank latest FD interest rates)

2021 നവംബർ 10ന്  രാജ്യത്തെ സകാര്യ ബാങ്കായ   ആക്‌സിസ് ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെ (എഫ്‌ഡി) പലിശ നിരക്ക് പരിഷ്‌കരിച്ചു.  അതനുസരിച്ച് പുതുക്കിയ പലിശ നിരക്ക് ഇപ്രകാരമാണ്.

7 ദിവസം മുതൽ 29 ദിവസം വരെ 2.50%
30 ദിവസം മുതൽ  3 മാസം വരെ 3%

3 മാസം മുതല്‍  7 മാസം വരെ 4.40%;  7 മാസം  മുതല്‍  11 മാസം 25 ദിവസം വരെ 4.40%

11 മാസം 25 ദിവസം  മുതല്‍   1 വർഷം വരെ  4.4%;  1 വർഷം  മുതല്‍   18 മാസം വരെ 5.10%

18 മാസം മുതല്‍  2 വർഷം 5.25%;  2 വർഷം മുതല്‍ 30 മാസം വരെ  5.40%

30 മാസം മുതല്‍  3 വർഷം വരെ 5.40%;  3 വർഷം മുതല്‍   5 വർഷം  വരെ 5.40%

5 വർഷം മുതൽ 10 വർഷം വരെ 5.75%;  

Also Read: FD Rules Changed: നിങ്ങളുടെ എഫ്ഡി തുക പിൻവലിക്കാൻ മറന്നോ? RBI യുടെ പുതിയ നിയമം ശ്രദ്ധിക്കുക

SBI നല്‍കുന്ന ഏറ്റവും പുതിയ FD പലിശനിരക്കുകൾ ഇപ്രകാരമാണ്  

7 മുതൽ 10 വർഷം വരെ കാലാവധിയുള്ള FD യ്ക്ക്   ഉപഭോക്താക്കൾക്ക് 2.9%  മുതൽ 5.4% വരെ പലിശ ലഭിക്കും.  ഈ നിക്ഷേപങ്ങളിൽ മുതിർന്ന പൗരന്മാർക്ക് അധികമായി 50 ബേസിസ് പോയിന്റുകൾ (ബിപിഎസ്) ലഭിക്കും. എസ്ബിഐ 2 കോടിയിൽ താഴെയുള്ള റീട്ടെയിൽ എഫ്ഡികളുടെ നിരക്ക് വർദ്ധിപ്പിച്ചു, ഇത് 2021 ജനുവരി 8 മുതൽ പ്രാബല്യത്തിൽ വരും.

7 ദിവസം മുതൽ 45 ദിവസം വരെ - 2.9%;  46 ദിവസം മുതൽ 179 ദിവസം വരെ - 3.9%

180 ദിവസം മുതൽ 210 ദിവസം വരെ - 4.4%;  211 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ - 4.4%

1 വർഷം മുതൽ 2 വർഷം വരെ - 5%;  2 വർഷം മുതൽ 3 വർഷം വരെ - 5.1%

3 വർഷം മുതൽ 5 വർഷം വരെ - 5.3% ;  5 വർഷം മുതൽ 10 വർഷം വരെ - 5.4%

HDFC ബാങ്ക് നല്‍കുന്ന ഏറ്റവും പുതിയ FD പലിശ നിരക്കുകൾ  ഇപ്രകാരമാണ്  

7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക്, HDFC ബാങ്ക് 2.50%  മുതൽ 5.50%  വരെ പലിശ നൽകുന്നു. മുതിർന്നവർക്ക് എച്ച്ഡിഎഫ്‌സി ബാങ്കിൽ നിന്ന് 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള FDകളിൽ 3% മുതൽ 6.25 ശതമാനം വരെ പലിശ നിരക്ക് ലഭിക്കും.

7 - 14 ദിവസം 2.50% ;  15 - 29 ദിവസം 2.50%

30 - 45 ദിവസം 3%; 61 - 90 ദിവസം 3%

91 ദിവസം - 6 മാസം 3.5%; 6 മാസം 1 ദിവസം - 9 മാസം 4.4%

9 മാസം 1 ദിവസം < 1 വർഷം 4.4%;1 വർഷം - 4.9%

1 വർഷം 1 ദിവസം - 2 വർഷം 4.9%; 2 വർഷം 1 ദിവസം - 3 വർഷം 5.15%

3 വർഷം 1 ദിവസം- 5 വർഷം 5.30%; 5 വർഷം 1 ദിവസം - 10 വർഷം 5.50%

ICICI ബാങ്ക്  നല്‍കുന്ന ഏറ്റവും പുതിയ FD പലിശ നിരക്കുകൾ

7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക്,  ഐസിഐസിഐ ബാങ്ക്  (ICICI Bank) 2.5% മുതൽ 5.50% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. മുതിർന്നവർക്ക് സാധാരണക്കാരെക്കാള്‍  50 ബേസിസ് പോയിന്റ് (ബിപിഎസ്) ഉയർന്ന പലിശ നിരക്ക് നൽകുന്നത് തുടരും.

7 ദിവസം മുതൽ 14 ദിവസം വരെ - 2.50%; 15 ദിവസം മുതൽ 29 ദിവസം വരെ - 2.50%

30 ദിവസം മുതൽ 45 ദിവസം വരെ - 3%; 46 ദിവസം മുതൽ 60 ദിവസം വരെ - 3%

61 ദിവസം മുതൽ 90 ദിവസം വരെ - 3%; 91 ദിവസം മുതൽ 120 ദിവസം വരെ - 3.5%

121 ദിവസം മുതൽ 184 ദിവസം വരെ - 3.5%; 185 ദിവസം മുതൽ 210 ദിവസം വരെ - 4.40%

211 ദിവസം മുതൽ 270 ദിവസം വരെ - 4.40%; 271 ദിവസം മുതൽ 289 ദിവസം വരെ - 4.40%

290 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ - 4.40%; 1 വർഷം മുതൽ 389 ദിവസം വരെ - 4.9%

390 ദിവസം മുതൽ 18 മാസം വരെ - 4.9%; 18 മാസം ദിവസം മുതൽ 2 വർഷം വരെ - 5%

2 വർഷം 1 ദിവസം മുതൽ 3 വർഷം വരെ - 5.15%; 3 വർഷം 1 ദിവസം മുതൽ 5 വർഷം വരെ - 5.35%

5 വർഷം 1 ദിവസം മുതൽ 10 വർഷം വരെ - 5.50%

നിങ്ങള്‍,   പണം   Fixed Deposit ചെയ്യുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ബാങ്കുകള്‍ നല്‍കുന്ന പലിശ നിരക്കുകള്‍ തമ്മില്‍ ഒരു താരതമ്യ പഠനം നടത്തുന്നത് സാമ്പത്തികമായി ഏറെ പ്രയോജന കരമായിരിയ്ക്കും.... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News