EPFO Interest Rate Hike: രാജ്യത്തെ ദശലക്ഷക്കണക്കിന് ജീവനക്കാർക്ക് സന്തോഷം നല്‍കുന്ന തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍... എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓർഗനൈസേഷൻ (Employees Provident Fund Organization - EPFO) 2023-24 സാമ്പത്തിക വർഷത്തേക്കുള്ള പലിശ നിരക്ക് വർദ്ധിപ്പിച്ചതായി പ്രഖ്യാപിച്ചു.
Also Read: Latest SBI FD Rates 2024: എസ്ബിഐയില്‍ സ്ഥിര നിക്ഷേപം നടത്തിയാല്‍ റിട്ടേൺ എത്ര ലഭിക്കും?
മുൻ വർഷത്തെ നിരക്കായ 8.15 ശതമാനത്തിൽ നിന്ന് 8.25 ശതമാനമായാണ് ഉയർത്തിയിരിയ്ക്കുന്നത്. ഇപിഎഫ്ഒയുടെ ഈ തീരുമാനം സ്കീമിന് കീഴിൽ വരുന്ന ദശലക്ഷക്കണക്കിന് ജീവനക്കാർക്ക് കാര്യമായ നേട്ടങ്ങൾ നല്‍കുമെന്നാണ് വിലയിരുത്തല്‍. പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചതോടെ ജീവനക്കാർക്ക് അവരുടെ സമ്പാദ്യത്തിൽനിന്ന് കൂടുതല്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.
Also Read: NEET UG 2024: നീറ്റ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു, ഫീസ്, യോഗ്യത, അവസാന തിയതി അറിയാം
തൊഴിലാളികൾക്കിടയിൽ ദീർഘകാല സമ്പാദ്യശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. കൂടുതൽ ആകർഷകമായ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നതിലൂടെ, പദ്ധതിയിൽ സജീവമായി തുടരാന്‍ ഇത് വ്യക്തികളെ പ്രേരിപ്പിക്കുകയും അതുവഴി അവരുടെ സാമ്പത്തിക ദൃഢതയും ഭാവി സ്ഥിരതയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇപിഎഫ്ഒ ലക്ഷ്യമിടുന്നത്.
ജീവനക്കാരുടെ ക്ഷേമവും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പാക്കുന്നത് ഇപിഎഫ്ഒയുടെ പ്രധാന ലക്ഷ്യമായി തുടരുന്നു. പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിലൂടെ, ജീവനക്കാരുടെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്താനും അപ്രതീക്ഷിത ചിലവുകൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യാനും അവരുടെ ദീർഘകാല ലക്ഷ്യങ്ങൾക്കായി പണം ആസൂത്രണം ചെയ്യാനും അവരെ ശാക്തീകരിക്കാനും സ്ഥാപനം ശ്രമിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ