Dubai Thiruvananthapuram Flight Services | ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഇനി ഫസ്റ്റ് ക്ലാസിൽ വരാം; സർവീസ് ആരംഭിച്ച് എമിറേറ്റ്സ്

യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള ആദ്യ ഫസ്റ്റ് ക്ലാസ് സർവീസ് ദുബായി ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർലൈൻസ് തുടക്കം കുറിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Feb 13, 2022, 07:32 PM IST
  • യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള ആദ്യ ഫസ്റ്റ് ക്ലാസ് സർവീസ് ദുബായി ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർലൈൻസ് തുടക്കം കുറിച്ചിരിക്കുന്നത്.
  • 777-300 ER എന്ന് ബോയിങ് വിമാത്തിൽ എമിറേറ്റ്സ് മൂന്ന് ക്യാബിനായി വേർതിരിച്ച് യാത്ര സൗകര്യം ഒരുക്കുമെന്ന് വിമാനകമ്പനി അറിയിച്ചു.
  • എട്ട് സീറ്റുകൾ വരുന്ന ഫസ്റ്റ് ക്ലാസ്, 42 സീറ്റുകൾ വരുന്ന ബിസിനെസ് ക്ലാസ് കൂടാതെ 185 പേർക്കായി എകണോമിക് ക്ലാസ് എന്നിങ്ങനെ മൂന്ന് തരം തിരിച്ചാകും യാത്ര ഒരുക്കുക.
Dubai Thiruvananthapuram Flight Services | ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഇനി ഫസ്റ്റ് ക്ലാസിൽ വരാം; സർവീസ് ആരംഭിച്ച് എമിറേറ്റ്സ്

തിരുവനന്തപുരം :  ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്ക് (Dubai to Thiruvananthapuram) ഫസ്റ്റ് ക്ലാസ് വിമാന സർവീസ് ആരംഭിച്ച് എമിറേറ്റ്സ്. യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള ആദ്യ ഫസ്റ്റ് ക്ലാസ് സർവീസ് ദുബായി ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർലൈൻസ് തുടക്കം കുറിച്ചിരിക്കുന്നത്. 

777-300 ER എന്ന് ബോയിങ് വിമാത്തിൽ എമിറേറ്റ്സ് മൂന്ന് ക്യാബിനായി വേർതിരിച്ച് യാത്ര സൗകര്യം ഒരുക്കുമെന്ന് വിമാനകമ്പനി അറിയിച്ചു. എട്ട് സീറ്റുകൾ വരുന്ന ഫസ്റ്റ് ക്ലാസ്, 42 സീറ്റുകൾ വരുന്ന ബിസിനെസ് ക്ലാസ് കൂടാതെ 185 പേർക്കായി എകണോമിക് ക്ലാസ് എന്നിങ്ങനെ മൂന്ന് തരം തിരിച്ചാകും യാത്ര ഒരുക്കുക.

ALSO READ : പ്രവാസികൾക്ക് ഗോൾഡൻ വിസ പ്രഖ്യാപിച്ച് ബഹ്‌റൈൻ; 5 വർഷമായി താമസിക്കുന്നവർക്ക് അപേക്ഷിക്കാം

തിരുവന്തപുരത്ത് നിന്ന് ദുബായിലേക്ക് EK523 വിമാനസർവീസ് ആഴ്ചയിൽ മൂന്ന് ദിവസമാണുള്ളത്. ചൊവ്വ, വ്യാഴം, ഞായർ എന്നീ ദിവസങ്ങളിലായി വെളുപ്പിനെ 4.30ന് പുറപ്പെടുന്ന വിമാനം യുഎഇ സമയം രാവിലെ 7.15ന്  ദുബായിൽ എത്തിച്ചേരും. 

ALSO READ : Covid 19 International Travellers Guideline : കേരളത്തിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള EK522 വിമാനസർവീസും ആഴ്ചയിൽ മൂന്ന് ദിവസമാണുള്ളത്. തിങ്കൾ, ബുധൻ, ശനി എന്നീ ദിവസങ്ങളിലായി യുഎഇ സമയം രാത്രി 9.30ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം അതിരാവിലെ 3.10ന്  തിരുവനന്തപുരത്ത് എത്തിച്ചേരും. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News