December Month Bank Holidays: ഡിസംബറിൽ 18 ദിവസം ബാങ്കുകൾക്ക് അവധി, സാമ്പത്തിക ഇടപാടുകള്‍ നടത്തേണ്ടവര്‍ ശ്രദ്ധിക്കുക

ഡിസംബര്‍ മാസത്തില്‍ 6  ദിവസത്തെ പണിമുടക്കിന് ബാങ്ക് യൂണിയനുകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇത് കൂടാതെ ശനി, ഞായർ അവധികൾക്കൊപ്പം ഡിസംബറിൽ 18 ദിവസത്തെ ബാങ്ക് അവധിയും ഉണ്ട്.

Written by - Zee Malayalam News Desk | Last Updated : Nov 29, 2023, 01:20 PM IST
  • ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല എങ്കിലും ഉപഭോക്താക്കൾക്ക് സാമ്പത്തിക നടപടികള്‍ ഡിജിറ്റലായി ചെയ്യാൻ കഴിയും. UPI, മൊബൈൽ ബാങ്കിംഗ്, ഇന്റർനെറ്റ് ബാങ്കിംഗ് തുടങ്ങിയ ഡിജിറ്റൽ സേവനങ്ങളിൽ ബാങ്ക് അവധിക്ക് യാതൊരു സ്വാധീനവുമില്ല
December Month Bank Holidays: ഡിസംബറിൽ 18 ദിവസം ബാങ്കുകൾക്ക് അവധി, സാമ്പത്തിക ഇടപാടുകള്‍ നടത്തേണ്ടവര്‍ ശ്രദ്ധിക്കുക

Bank Holidays in December: നവംബർ മാസം അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി.  ഡിസംബര്‍ മാസത്തില്‍ ബാങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ നടത്തേണ്ടവര്‍ ചില പ്രധാന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. 

Also Read:  Shani Transit 2023: ശനി സംക്രമണം, ഈ രാശിക്കാര്‍ക്ക് ഇനി സുവർണ്ണ ദിനങ്ങള്‍!! 
 
അതായത്, ഡിസംബര്‍ മാസത്തില്‍ പതിവ് അവധി ദിനങ്ങള്‍ കൂടാതെ, ബാങ്ക് യൂണിയനുകൾ ആഹ്വാനം ചെയ്തിരിയ്ക്കുന്ന പണിമുടക്കും ഉണ്ട്. പങ്ക് പണിമുടക്ക് പല ദിവസങ്ങളില്‍ പല ബാങ്കുകളെയാണ് ബാധിക്കുക. അവധിയും ബാങ്ക് പണിമുടക്കും കാരണം ഡിസംബര്‍ മാസത്തില്‍ പല ദിവസങ്ങളിലും നിങ്ങളുടെ പ്രദേശത്തെ ബാങ്ക് ശാഖകൾ അടഞ്ഞുകിടക്കും. 

Also Read:  Mukesh MLA: കുട്ടിയെ എടുത്തത് എന്നിലും ഒരച്ഛൻ ഉള്ളതിനാൽ, എന്നെക്കൊണ്ട് ഒന്നും പറയിക്കരുത്; കട്ടക്കലിപ്പില്‍ മുകേഷ് 
 
ഡിസംബര്‍ മാസത്തില്‍ നിങ്ങള്‍ക്ക് ബാങ്കുമായി ബന്ധപ്പട്ട ഏതെങ്കിലും ഇടപാടുകള്‍ നടത്താനുണ്ട് എങ്കില്‍ അത് നിങ്ങള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യേണ്ടത് അനിവാര്യമാണ്. അല്ലാത്തപക്ഷം നിങ്ങൾക്ക് നഷ്ടം സംഭവിക്കാം. അതിനാല്‍, ബാങ്ക് അവധി ദിനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. 

ഡിസംബര്‍ മാസത്തില്‍ 6  ദിവസത്തെ പണിമുടക്കിന് ബാങ്ക് യൂണിയനുകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇത് കൂടാതെ ശനി, ഞായർ അവധികൾക്കൊപ്പം ഡിസംബറിൽ 18 ദിവസത്തെ ബാങ്ക് അവധിയും ഉണ്ട്.
 
അതേസമയം, ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല എങ്കിലും ഉപഭോക്താക്കൾക്ക് പല തരത്തിലുള്ള സാമ്പത്തിക നടപടികള്‍ ഡിജിറ്റലായി ചെയ്യാൻ കഴിയും. UPI, മൊബൈൽ ബാങ്കിംഗ്, ഇന്റർനെറ്റ് ബാങ്കിംഗ് തുടങ്ങിയ ഡിജിറ്റൽ സേവനങ്ങളിൽ ബാങ്ക് അവധിക്ക് യാതൊരു സ്വാധീനവുമില്ല. നിങ്ങളുടെ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക  ഇടപാടുകള്‍ ഡിജിറ്റലായി ചെയ്യാൻ കഴിയുമെങ്കിൽ, ഈ അവധി ദിവസങ്ങള്‍ നിങ്ങളെ ബാധിക്കില്ല, നിങ്ങളുടെ ജോലി സുഖകരമായി കൈകാര്യം ചെയ്യാം.

2023 ഡിസംബറിലെ ബാങ്ക് അവധികളെക്കുറിച്ച് അറിയാം 

2023 ഡിസംബര്‍ ബാങ്ക് അവധികള്‍

1, ഡിസംബർ, 2023:  സംസ്ഥാന ദിവസം പ്രമാണിച്ച് അരുണാചൽ പ്രദേശിലും നാഗാലാൻഡിലും ബാങ്കുകള്‍ക്ക് അവധി 

3 ഡിസംബർ, 2023: മാസത്തിലെ ആദ്യ ഞായറാഴ്ച, ബാങ്കുകള്‍ക്ക് അവധി 

4 ഡിസംബർ, 2023: സെന്‍റ് ഫ്രാൻസിസ് സേവ്യർ ഫെസ്റ്റിവൽ, ഗോവയിൽ ബാങ്കുകൾ അടഞ്ഞുകിടക്കും

9 ഡിസംബർ, 2023:  മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ച,  ബാങ്ക് അവധി 

10 ഡിസംബർ, 2023: ഞായറാഴ്ച, ബാങ്ക് അവധി 

12 ഡിസംബർ, 2023:  പാ-ടോഗൻ നെങ്‌മിഞ്ച സാങ്മ, മേഘാലയയിൽ ബാങ്കുകള്‍ക്ക് അവധി

13 ഡിസംബർ, 2023: ലോസുങ്/നാംസങ്, സിക്കിമിൽ ബാങ്കുകള്‍ക്ക് അവധി

14 ഡിസംബർ, 2023:  ലോസുങ്/നാംസങ്, സിക്കിമില്‍ ബാങ്കുകൾക്ക് അവധി 

17 ഡിസംബർ, 2023: ഞായറാഴ്ച, ബാങ്കുകള്‍ക്ക് അവധി 

18 ഡിസംബർ, 2023:  യു സോസോ താമിന്‍റെ ചരമവാർഷികം പ്രമാണിച്ച് മേഘാലയയിൽ ബാങ്കുകള്‍ക്ക് അവധി

19 ഡിസംബർ, 2023: വിമോചന ദിനം പ്രമാണിച്ച് ഗോവയിൽ ബാങ്കുകൾക്ക് അവധി 

23 ഡിസംബർ, 2023: മാസത്തിലെ നാലാമത്തെ ശനിയാഴ്ച, ബാങ്കുകള്‍ക്ക് അവധി 

24 ഡിസംബർ 2023: ഞായറാഴ്ച, ബാങ്കുകള്‍ക്ക് അവധി 

25 ഡിസംബർ, 2023: ക്രിസ്മസ് പ്രമാണിച്ച് രാജ്യത്തുടനീളമുള്ള ബാങ്കുകൾക്ക് അവധിയായിരിക്കും.

26 ഡിസംബർ 2023: ക്രിസ്മസ് ആഘോഷങ്ങൾ പ്രമാണിച്ച് മിസോറം, നാഗാലാൻഡ്, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ ബാങ്കുകൾക്ക് അവധി 

27 ഡിസംബർ, 2023: ക്രിസ്മസ് പ്രമാണിച്ച് നാഗാലാൻഡിൽ ബാങ്ക് അവധി.

30 ഡിസംബർ, 2023: യു കിയാങ് നങ്‌ബ കണക്കിലെടുത്ത് മേഘാലയയിൽ ബാങ്കുകൾ തുറക്കില്ല

31 ഡിസംബർ 2023: ഞായറാഴ്ച, ബാങ്കുകള്‍ക്ക് അവധി 

ഡിസംബര്‍ മാസത്തില്‍ സാമ്പത്തിക ഇടപാടുകള്‍ക്കായി ബാങ്കില്‍ എത്തുന്നതിന് മുന്‍പ് ബാങ്ക് പനികുടക്ക് സംബന്ധിച്ച വിവരങ്ങള്‍ കൂടി ശ്രദ്ധിക്കുന്നത് ഉചിതമാണ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News