മാസ ശമ്പളക്കാരാണോ നിങ്ങൾ ? എങ്കിൽ എല്ലാ മാസവും ചെറിയ നിക്ഷേപം നടത്തി വലിയൊരു തുക നിങ്ങൾക്ക് സ്വരൂപിക്കാൻ സാധിക്കും. മാസം ഒരു നിശ്ചിത തുക ഡെപ്പോസിറ്റ് ചെയ്ത് ഒരു കോടി രൂപയിലധികം രൂപയുണ്ടാക്കാം.
പോസ്റ്റ് ഓഫീസിന്റെ പബ്ലിക് പ്രൊവിഡന്റ് ഫണ്ടിൽ നിങ്ങൾക്ക് നിക്ഷേപിക്കാം. സുരക്ഷിതമായ സമ്പാദ്യത്തിനുള്ള ഓപ്‌ഷൻ മാത്രമല്ല ഇതിലെ പലിശ നിങ്ങളെ കോടീശ്വരനാക്കും. നിലവിൽ 7.1 ശതമാനം പലിശയാണ് പിപിഎഫിലുള്ളത്.
കുറഞ്ഞ നിക്ഷേപം 500 രൂപ
500 രൂപ കൊണ്ട് PPF അക്കൗണ്ട് തുറക്കാം. അക്കൗണ്ടിൽ പ്രതിവർഷം പരമാവധി 1.5 ലക്ഷം രൂപ നിക്ഷേപിക്കാം. എല്ലാ മാസവും 12,500 രൂപ നിങ്ങളുടെ പിപിഎഫ് അക്കൗണ്ടിൽ നിക്ഷേപിച്ചാൽ, കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് ആകെ 40.68 ലക്ഷം രൂപ ലഭിക്കും. അക്കൗണ്ട് 15 വർഷത്തിനുള്ളിൽ മെച്യൂർ ആകും. കാലാവധി പൂർത്തിയായാലും നിങ്ങൾക്ക് ഇത് 5 വർഷത്തേക്ക് കൂടി നീട്ടാം. അതായത്, നിങ്ങൾക്ക് ഈ സ്കീമിൽ മൊത്തം 25 വർഷത്തേക്ക് നിക്ഷേപിക്കാം. 15, 20 അല്ലെങ്കിൽ 25 വർഷത്തിനു ശേഷം നിങ്ങൾക്ക് ഇതിൽ നിന്നും പണം പിൻവലിക്കാം.
ഒരു കോടി രൂപ
പിപിഎഫ് സമ്പാദ്യത്തിലൂടെ നിങ്ങൾക്ക് കോടീശ്വരനാകണമെങ്കിൽ, നിങ്ങൾ 25 വർഷം നിക്ഷേപിക്കണം. നിലവിലെ 7.1% വാർഷിക പലിശ നിരക്കിൽ 65.58 ലക്ഷം രൂപ പലിശ സഹിതം 37.50 ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ 1.02 കോടി രൂപ ലഭിക്കും.
5 വർഷത്തേക്ക് പണം പിൻവലിക്കണ്ട
PPF അക്കൗണ്ട് തുറന്ന വർഷം മുതൽ അടുത്ത 5 വർഷത്തേക്ക് നിങ്ങളുടെ പണം പിൻവലിക്കാൻ കഴിയില്ല. 5 വർഷം പൂർത്തിയാക്കിയ ശേഷം, ഫോം 2 പൂരിപ്പിച്ച് പണം പിൻവലിക്കാം. എന്നിരുന്നാലും, 15 വർഷത്തിന് മുമ്പ് നിങ്ങൾ പണം പിൻവലിക്കുകയാണെങ്കിൽ, നിങ്ങൾക്ക് 1% പിഴ അടയ്‌ക്കേണ്ടിവരും. ഏതൊരു വ്യക്തിക്കും ഏതെങ്കിലും പോസ്റ്റ് ഓഫീസിലോ ബാങ്കിലോ ഈ അക്കൗണ്ട് തുറക്കാം. പ്രായപൂർത്തിയാകാത്ത വ്യക്തിക്ക് വേണ്ടി രക്ഷകർത്താവിനും അക്കൗണ്ട് തുറക്കാം.
PPF അക്കൗണ്ട് എവിടെ തുടങ്ങാം?
ഏതെങ്കിലും ബാങ്കിലോ പോസ്റ്റ് ഓഫീസിലോ നിങ്ങളുടെ പിപിഎഫ് അക്കൗണ്ട് തുറക്കാം. നിങ്ങളുടെ പേരിൽ നിങ്ങളുടെ കുട്ടിക്കായും ഇത് തുറക്കാം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.