Post Office Fixed Deposit Scheme offers: എപ്പോഴും നിക്ഷേപകർക്ക് ഉറപ്പുള്ള റിട്ടേൺ നൽകുന്ന സ്കീമാണ് ഫിക്സഡ് ഡിപ്പോസിറ്റ്. ഇത്തരത്തിൽ ഒന്ന് പോസ്റ്റോഫീസും ജനങ്ങൾക്ക് നൽകുന്നുണ്ട്. അതിലൊന്നാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ടുകൾ. 1-, 2-, 3-, 5-വർഷ കാലാവധിയുള്ള നിക്ഷേപ പദ്ധതികളാണ് ഇതിലുള്ളത്. അഞ്ച് വർഷത്തെ കാലാവധിയിലുള്ള ഇത്തരം സേവിങ്ങ്സുകൾ വഴി നികുതിയും നിങ്ങൾക്ക് ലാഭിക്കാൻ സാധിക്കും. ഈ സ്‌കീമിന് കീഴിലുള്ള നിക്ഷേപിച്ച തുക, സമ്പാദിച്ച പലിശ, മെച്യൂരിറ്റി തുക എന്നിവ നികുതി രഹിതമാണ്.
5 വർഷത്തെ പോസ്റ്റ് ഓഫീസ് എഫ്ഡിയിൽ 1.50 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട്. എല്ലാ പോസ്റ്റ് ഓഫീസ് എഫ്ഡികളിലും ഏറ്റവും ഉയർന്ന പലിശ നിരക്ക് 7.5 ശതമാനമാണ്. ഈ സ്കീമിൽ നിങ്ങൾ 10 ലക്ഷം രൂപ നിക്ഷേപിക്കുകയും കാലാവധി പൂർത്തിയാക്കിയ ശേഷം പണം പിൻവലിക്കുകയും ചെയ്താൽ, നിങ്ങൾക്ക് പലിശയായി 4,49,948 രൂപ ലഭിക്കും.
10 ലക്ഷം രൂപ
5 വർഷത്തെ പോസ്റ്റ് ഓഫീസ് എഫ്ഡിയിൽ 10 ലക്ഷം രൂപ നിക്ഷേപിച്ചാൽ തുകയുടെ 7.5 ശതമാനം പലിശ ലഭിക്കും, അഞ്ച് വർഷത്തിനുള്ളിൽ, നിങ്ങൾക്ക് ആകെ പലിശയായി 4,49,948 രൂപ ലഭിക്കും, നിങ്ങളുടെ നിക്ഷേപത്തിൻ്റെ മെച്യൂരിറ്റി തുക 14,49,948 ആയിരിക്കും.
നികുതി ആനുകൂല്യങ്ങൾ (National Savings Time Deposit)
ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം അഞ്ച് വർഷത്തെ എഫ്ഡി സ്കീമിൽ 1.50 ലക്ഷം രൂപ വരെ നികുതി ആനുകൂല്യങ്ങൾ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 50,000 രൂപയ്ക്കും മറ്റ് നിക്ഷേപകർക്ക് 40,000 രൂപയ്ക്കും മുകളിലുള്ള പലിശ പേയ്മെൻ്റുകൾക്ക് നികുതി കിഴിവുണ്ട്.
ജനപ്രിയ സ്കീമുകൾ
പോസ്റ്റോഫീസിന്റെ ഏതാണ്ട് എല്ലാ സ്കീമുകളും ജനപ്രിയമാണ്. ഉയർന്ന പലിശയും സുരക്ഷിതത്വവുമാണ് ആളുകളെ ഇതിലേക്ക് ആകർഷിക്കുന്നത്. സ്ഥിര നിക്ഷേപം, റിക്കറിങ്ങ് എല്ലാം ഇത്തരത്തിൽ വളരെ അധികം ആളുകൾ ചേരുന്ന നിക്ഷേപ പദ്ധതികളാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.