SBI Customers Alert: SBI ഉപയോക്താക്കള്‍ ശ്രദ്ധിക്കുക ഈ സേവനം ഇന്ന് രാത്രി മുടങ്ങും!

SBI Customers Alert: എസ്ബിഐയുടെ കോടിക്കണക്കിന് ഉപഭോക്താക്കൾക്ക് പ്രധാന വാർത്ത.  ബാങ്ക് ട്വിറ്ററില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍  ഉപഭോക്താക്കളുമായി ബന്ധപ്പെട്ട ഈ സേവനം ഇന്ന് രാത്രി മുതൽ നാളെ രാവിലെ വരെ മുടങ്ങും.  

Written by - Ajitha Kumari | Last Updated : Feb 26, 2022, 02:05 PM IST
  • എസ്ബിഐ ഉപഭോക്താക്കൾക്ക് പ്രധാന വാർത്ത
  • ഈ സേവനം ഇന്ന് രാത്രി മുതൽ നാളെ രാവിലെ വരെ മുടങ്ങും
SBI Customers Alert: SBI ഉപയോക്താക്കള്‍ ശ്രദ്ധിക്കുക ഈ സേവനം ഇന്ന് രാത്രി മുടങ്ങും!

SBI Customers Alert: നിങ്ങളുടെ അക്കൗണ്ടും എസ്ബിഐയിൽ (SBI) ആണെങ്കിൽ ഈ വാർത്ത നിങ്ങൾക്കുള്ളതാണ്. ഇതിനെ കുറിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) അതിന്റെ ഉപഭോക്താക്കൾക്കായി വെള്ളിയാഴ്ച രാത്രിതന്നെ വിവരങ്ങൾ നൽകിയിട്ടുണ്ട്.

Also Read: SBI Alert: മാർച്ച് 31 അവസാന തിയതി, സേവനങ്ങൾ തടസപ്പെടാതിരിക്കാൻ ഈ നിർദേശം പാലിക്കുക; മുന്നറിയിപ്പ് നൽകി എസ്ബിഐ

നാളെ രാവിലെ 6 മണിക്ക് പോർട്ടൽ തുറക്കും (Portal will start tomorrow at 6 am)

ബാങ്ക് നൽകിയ വിവരമനുസരിച്ച് വെള്ളിയാഴ്ച അതായത് ഇന്ന് രാത്രി 11 മണി മുതൽ നാളെ രാവിലെ 6 മണിവരെ ബാങ്കിന്റെ ഈ പോർട്ടലിൽ https://crcf.sbi.co.in സേവനങ്ങള്‍ മുടങ്ങും എന്നാണ്.  ഈ പോര്‍ട്ടല്‍ ഉപഭോക്താക്കളുടെ പരാതികൾ / അഭ്യർത്ഥനകൾ / അന്വേഷണങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കുന്ന ഒന്നാണ്.

Also Read: SBI Scheme: എസ്ബിഐയുടെ ഈ സ്കീമിൽ ഒറ്റത്തവണ നിക്ഷേപിക്കൂ.. നേടാം കിടിലം മാസ വരുമാനം

എസ്ബിഐയുടെ ട്വീറ്റ് (Tweet from SBI)

ഈ വിവരത്തെ കുറിച്ച് ഇന്നലെ രാത്രിതന്നെ എസ്ബിഐ ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ബാങ്കിന്‍റെ ഈ പോര്‍ട്ടലില്‍ https://crcf.sbi.co.in  വന്അന റ്റകുറ്റപ്പണികൾ കാരണം ഫെബ്രുവരി 26 ന് രാത്രി 11 മുതൽ ഫെബ്രുവരി 27 ന് രാവിലെ 6 വരെ പ്രവർത്തിക്കില്ലയെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Also Read: SBI Bumper Offer: ഉപഭോക്താക്കൾക്ക് 2 ലക്ഷം രൂപയുടെ സൗജന്യ ആനുകൂല്യവുമായി എസ്ബിഐ, ചെയ്യേണ്ടത് ഇത്രമാത്രം

നിങ്ങൾക്ക് ഇവിടെ പരാതിപ്പെടാം (You can complain here) 

ഈ സമയത്ത് ബാങ്കിനെ സംബന്ധിച്ച പരാതികളും മറ്റും സ്വീകരിക്കുന്നതിന് നിങ്ങൾക്ക് മറ്രറ് സംവിധാനങ്ങൾ ഉപയോഗിക്കാവുന്നതാണ്. കൂടാതെ 1800112211 / 18001234 / 18002100 എന്നീ ടോൾ ഫ്രീ നമ്പറിലൂടെയും നിങ്ങൾക്ക് പരാതികൾ രജിസ്റ്റർ ചെയ്യാനും അനധികൃത ഇടപാടുകൾ റിപ്പോർട്ട് ചെയ്യാനും കഴിയും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News