തിരുവനന്തപുരം : രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ റിക്കറിങ് ഡെപോസിറ്റിന്റെ (RD) പലിശ നിരക്ക് പുതുക്കി. ഉപഭോക്താക്കൾക്ക് തങ്ങളുടെ സേവിങ്സ് നിശ്ചിത തുകയായി ബാങ്കിൽ നിക്ഷേപിക്കുന്ന ഒരു പ്രക്രിയയാണ് ആർഡി.
5.1% മുതൽ 5.4 ശതമാനാണ് എസ്ബിഐയുടെ പുതിയ നിരക്കുകൾ. മുതിർന്ന പൗരനാണെങ്കിൽ ഈ നിരക്കുകൾക്ക് പുറമെ 50 അടിസ്ഥാന പോയിന്റുകളും ആർഡി നിക്ഷേപങ്ങളിൽ ലഭിക്കുന്നത്. ജനുവരി 15 മുതലാണ് പുതിയ ആർഡി നിരക്കുകൾ പ്രബല്യത്തിൽ വന്നിരുക്കുന്നത്.
ഇതാണ് എസ്ബിഐയുടെ പുതിയ ആർഡി നിരക്കുകൾ
1 മുതൽ 2 വർഷത്തിൽ താഴെയുള്ള ആർഡി നിക്ഷേപങ്ങൾക്ക് 5.1 ശതമാനമാണ് പലിശ
2 മുതൽ 3 വർഷത്തിൽ താഴെയുള്ള ആർഡി നിക്ഷേപങ്ങൾക്ക് 5.1 ശതമാനമാണ് പലിശ
3 മുതൽ 5 വർഷത്തിൽ താഴെയുള്ള ആർഡി നിക്ഷേപങ്ങൾക്ക് 5.3 ശതമാനമാണ് പലിശ
5 മുതൽ 10 വർഷത്തിൽ താഴെയുള്ള ആർഡി നിക്ഷേപങ്ങൾക്ക് 5.4 ശതമാനമാണ് പലിശ
ALSO READ : ആ വിവാദ ഉത്തരവ് പിൻവലിക്കണം,എസ്.ബി.ഐക്ക് വനിതാ കമ്മീഷൻറെ നോട്ടീസ്
മാസ കണക്ക് അടിസ്ഥാനത്തിലാണ് ബാങ്ക് നിക്ഷേപം സ്വീകരിക്കുന്നത്. 100 രൂപ അടിസ്ഥാന തുകയായി ഒരു എസ്ബിഐ ഉപഭോക്താവിന് നിക്ഷേപം ആരംഭിക്കാൻ സാധിക്കുന്നതാണ്. അതിന്റെ പത്തിന്റെ ഗുണങ്ങളായി നിക്ഷേപങ്ങൾ വർധിപ്പിക്കാൻ സാധിക്കുന്നതാണ്.
12 മാസം മുതൽ 10 വർഷം വരെ എസ്ബിഐ ഉപഭോക്താക്കൾക്ക് നിക്ഷേപത്തിന്റെ മെച്ച്യുരിറ്റി കാലവധി നിർണയിക്കാൻ സാധിക്കുന്നതാണ്. അതുപോലെ ഏത് നിമിഷവും ഉപഭോക്താക്കൾക്ക് തങ്ങളുടെ നിക്ഷേപം പിൻവലിക്കാൻ സാധിക്കുന്നതാണ്. അതിനായ കാലാവധി വരെ കാത്തിരിക്കേണ്ട ആവശ്യമില്ല. എസ്ബിഎയുടെ ബ്രാഞ്ചിൽ സന്ദർശിച്ചോ യോനോ ആപ്പ് വഴിയോ ഉപഭോക്താക്കൾക്ക് നിക്ഷേപം ആരംഭിക്കാൻ സാധിക്കുന്നതാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.