ന്യൂഡൽഹി: പോസ്റ്റ് ഓഫീസിൽ അക്കൗണ്ട് ഉള്ള അക്കൗണ്ട് ഉടമകൾക്കിതാ ഒരു പ്രധാന വാർത്ത. നിങ്ങളുടെ അക്കൗണ്ട് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിലാണെങ്കിൽ (India Post Payments Bank) ഈ വാർത്ത നിങ്ങളെ ഞെട്ടിക്കും.
Also Read: Post Office Savings അക്കൗണ്ട് ഉടമകൾക്ക് ഒരു സന്തോഷ വാർത്ത, അറിയാം..!
ആഗസ്റ്റ് 1 മുതൽ നിങ്ങൾ ഡോർസ്റ്റെപ്പ് ബാങ്കിംഗിനും ചാർജുകൾ (Doorstep Banking Charges) നൽകേണ്ടിവരും. ഇതോടൊപ്പം ജൂലൈ 1 മുതൽ ബാങ്ക് പലിശ നിരക്കും (IPPB Interest Rate) കുറച്ചിട്ടുണ്ട്. അതായത് ഇപ്പോൾ നിങ്ങളുടെ ചെലവുകൾ വർദ്ധിച്ചതോടെ നിങ്ങൾക്ക് ലഭിക്കുന്ന ലാഭവും കുറയും.
ബാങ്ക് ഉപഭോക്താക്കൾക്ക് ഇരട്ട പ്രഹരം
IPPB അനുസരിച്ച് 2021 ആഗസ്റ്റ് 1 മുതൽ, ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ ഉപഭോക്താക്കൾക്ക് ഡോർസ്റ്റെപ്പ് ബാങ്കിംഗിനായി ഓരോ റിക്വസ്റ്റിനും 20 രൂപ ചെലവഴിക്കേണ്ടിവരും. ഇതുവരെ ഡോർസ്റ്റെപ്പ് ബാങ്കിംഗിനായി ചാർജ്ജ് ഒന്നും ഇല്ലായിരുന്നു. ഇതോടൊപ്പം ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടി നൽകിക്കൊണ്ട് ബാങ്ക് പലിശ നിരക്കുകളും കുറച്ചിട്ടുണ്ട്.
Also Read: Passport in Post Office: പാസ്പോർട്ട് ഇനിമുതൽ അടുത്തുള്ള പോസ്റ്റ്ഓഫീസിൽ നിർമ്മിക്കാം
ജൂലൈ 1 മുതൽ സേവിംഗ്സ് അക്കൗണ്ട് ഉള്ള ഉപഭോക്താക്കൾക്ക് കുറഞ്ഞ പലിശ ലഭിക്കും. നേരത്തെ ഒരു ലക്ഷം രൂപ വരെയുള്ള ബാലൻസിന് ഉപഭോക്താക്കൾക്ക് 2.75 ശതമാനം പലിശ ലഭിച്ചിരുന്നു, എന്നാൽ ബാങ്ക് ഇപ്പോൾ പലിശ നിരക്ക് 2.50 ശതമാനമാക്കി.
നേരത്തെ ഉപഭോക്താക്കൾക്ക് ബാലൻസ് പരിശോധിക്കുന്നതിനും പണം കൈമാറുന്നതിനും ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകൾക്കും പോസ്റ്റ് ഓഫീസിലേക്ക് പോകേണ്ടിവനിരുന്നു. ഇപ്പോൾ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് വഴി ഉപഭോക്താക്കൾക്ക് ബാങ്കിംഗ് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാകും.
ഓൺലൈൻ അക്കൗണ്ട് തുറക്കൽ പ്രക്രിയ
1. ആദ്യം നിങ്ങൾ IPPB ആപ്പ് ഡൗൺലോഡ് ചെയ്ത് 'ഓപ്പൺ അക്കൗണ്ട്' ക്ലിക്ക് ചെയ്യുക.
2. ഇനി മൊബൈൽ നമ്പറും പാൻ നമ്പറും നൽകുക.
3. ഇതിനു ശേഷം ആധാർ നമ്പർ നൽകുക.
4. ഇനി നിങ്ങളുടെ ആധാറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ OTP വരും.
5. ഇതിനു ശേഷം നിങ്ങൾക്ക് ചില വ്യക്തിഗത വിശദാംശങ്ങൾ നൽകേണ്ടതുണ്ട് അതായത് അമ്മയുടെ പേര്, വിദ്യാഭ്യാസ യോഗ്യത, വിലാസം, നാമനിർദ്ദേശ വിശദാംശങ്ങൾ തുടങ്ങിയവ.
6. ഇത് സമർപ്പിച്ച ശേഷം അക്കൗണ്ട് തുറക്കപ്പെടും അത് ആപ്പിൽ നിന്ന് ആക്സസ് ചെയ്യാൻ കഴിയും.
ശ്രദ്ധിക്കേണ്ട കാര്യം ബാങ്ക് ഉപഭോക്താക്കളുടെ പരമാവധി തുക വയ്ക്കാനുള്ള പരിധി ഒരു ലക്ഷം രൂപയിൽ നിന്ന് 2 ലക്ഷം രൂപയാക്കിയിട്ടുണ്ട്. ഇതിനു പുറമേ ക്യുആർ കാർഡിന്റെ സൗകര്യവും ബാങ്കിന്റെ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...