സ്ഥിര നിക്ഷേപങ്ങൾ ജനപ്രിയ നിക്ഷേപ മാർഗമാണ്. ഇവിടെ നിങ്ങളുടെ പണം സുരക്ഷിതമായിരിക്കും. ഒപ്പം ഇതിൽ നിന്നും ഉറപ്പുള്ള വരുമാനം ലഭിക്കുകയും ചെയ്യും. എന്നാൽ ഉയർന്ന വരുമാനമുള്ള ആളുകൾക്ക് FD-യിൽ നികുതി ആനുകൂല്യങ്ങൾ ലഭിക്കില്ല. നിങ്ങൾ നേടുന്ന പലിശ നിങ്ങളുടെ വാർഷിക വരുമാനത്തിൽ ചേർക്കുന്നതാണ് ഇതിന് കാരണം.
നിങ്ങളുടെ വരുമാനം നികുതിയുടെ പരിധിയിൽ വരുകയാണെങ്കിൽ, സ്ലാബ് നിരക്ക് അനുസരിച്ച് നിങ്ങൾ അതിന് നികുതി നൽകണം. ഇനി, നിങ്ങൾക്ക് FD വഴി നികുതി ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ, നിങ്ങൾക്ക് FD-യിൽ ഈ ഓപ്ഷനുണ്ട്. അത് കൊണ്ട് തന്നെ ഇത്തരം ആനുകൂല്യങ്ങൾ എങ്ങനെ നേടാമെന്ന് അറിഞ്ഞിരിക്കാം.
നികുതിയിളവ് ക്ലെയിം ചെയ്യാൻ
കുറഞ്ഞത് 5 വർഷത്തേക്ക് വേണം എഫ്ഡിയിൽ നിക്ഷേപം നടത്താൻ. ഇത്തരത്തിലുള്ള 5 വർഷ എഫ്ഡി ടാക്സ് സേവിംഗ് എഫ്ഡി എന്നറിയപ്പെടുന്നു. ബാങ്കുകളിൽ നിന്ന് പോസ്റ്റ് ഓഫീസുകളിലേക്കും നിങ്ങൾക്ക് ഈ ഓപ്ഷൻ ലഭിക്കും. വിവിധ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും ഇതിന്റെ പലിശ നിരക്ക് വ്യത്യാസപ്പെടാം. 5 വർഷത്തെ FD-യിൽ നിങ്ങൾക്ക് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80C യുടെ ആനുകൂല്യം ലഭിക്കും. സെക്ഷൻ 80 സി പ്രകാരം, നിങ്ങളുടെ മൊത്തം വരുമാനത്തിൽ നിന്ന് 1.5 ലക്ഷം രൂപ കിഴിവ് ക്ലെയിം ചെയ്യാം.
5 വർഷത്തിന് മുമ്പ് അവസാനിപ്പിച്ചാൽ
5 വർഷത്തിന് മുമ്പ് നിങ്ങളുടെ FD അവസാനിപ്പിച്ചാൽ ബാങ്ക് നിങ്ങളിൽ നിന്ന് നിങ്ങൾക്ക് പിഴ ഈടാക്കും മാത്രമല്ല നികുതി ആനുകൂല്യങ്ങളും നിങ്ങൾക്ക് ലഭിക്കില്ല. ഇതുകൂടാതെ, നിങ്ങളുടെ വാർഷിക വരുമാനത്തിലേക്ക് പലിശയും ചേർക്കും. ഇതിനുശേഷം, നിങ്ങൾ വീഴുന്ന ആദായനികുതി സ്ലാബിനനുസരിച്ചുള്ള നികുതി അടയ്ക്കണം.
ടാക്സ് സേവിങ്ങ് എഫ്ഡി വിവിധ സ്ഥാപനങ്ങളിൽ
പോസ്റ്റ് ഓഫീസ്- 7.5%
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ - 6.5%
ബാങ്ക് ഓഫ് ബറോഡ - 6.5%
ബാങ്ക് ഓഫ് ഇന്ത്യ - 6.5%
പഞ്ചാബ് നാഷണൽ ബാങ്ക് - 6.5%
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.