Bajaj Finance : ബജാജ് ഫിനാൻസിൽ ലോണുണ്ടോ? ഇകോം, ഇൻസ്റ്റാ ഇഎംഐ കാർഡ് ഇവയിൽ നിന്ന് ഇനി ലോൺ കിട്ടില്ല

രാജ്യത്തെ ഏറ്റവും വലിയ എൻ‌ബി‌എഫ്‌സികളിലൊന്നാണ് ബജാജ് ഫിനാൻസ്. 2023- സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ  3,500 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം

Written by - Zee Malayalam News Desk | Last Updated : Nov 16, 2023, 12:48 PM IST
  • ഓൺലൈൻ ഷോപ്പിംഗിനായി ബജാജ് ഫിനാൻസ് നൽകുന്ന ഉപഭോക്തൃ ധനസഹായ സൗകര്യമാണിത്
  • പോരായ്മകൾ പരിഹരിച്ച ശേഷം മാത്രമായിരിക്കും ഇനി നിയന്ത്രണങ്ങൾ എടുത്ത് കളയുക
  • രണ്ട് ലക്ഷം രൂപ വരെയായിരുന്നു ലോണുകൾ അനുവദിച്ചത്
Bajaj Finance : ബജാജ് ഫിനാൻസിൽ ലോണുണ്ടോ? ഇകോം, ഇൻസ്റ്റാ ഇഎംഐ കാർഡ്  ഇവയിൽ നിന്ന് ഇനി ലോൺ കിട്ടില്ല

ബജാജ് ഫിനാൻസിൻറെ ഇകോം, ഇൻസ്റ്റാ ഇഎംഐ കാർഡ് എന്നിവ വഴി ഇനി ലോൺ കിട്ടില്ല. ലോണുകളുടെ അനുമതിയും വിതരണവും ഉടനടി നിർത്തിവെക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഉത്തരവിട്ടു.  ഡിജിറ്റൽ വായ്പാ മാർഗ്ഗനിർദ്ദേശങ്ങളുടെ നിലവിലുള്ള വ്യവസ്ഥകൾ കമ്പനി പാലിക്കാത്തതിനാലാണ് ആർബിഐയുടെ നടപടി. പോരായ്മകൾ പരിഹരിച്ച ശേഷം മാത്രമായിരിക്കും ഇനി നിയന്ത്രണങ്ങൾ എടുത്ത് കളയണോ വേണ്ടയോ എന്ന് പരിശോധിക്കുന്നത്. 

ഓൺലൈൻ ഷോപ്പിംഗിനായി ബജാജ് ഫിനാൻസ് നൽകുന്ന ഉപഭോക്തൃ ധനസഹായ സൗകര്യമാണ് 'eCOM' അതേസമയം 'Insta EMI കാർഡിൽ ഉപഭോക്താക്കൾക്ക് പ്രോഡക്ടുകൾ വാങ്ങാനും ഷോപ്പുചെയ്യാനും EMI പേയ്‌മെന്റുകൾ നേടാനുമുള്ള ഒരു സാമ്പത്തിക പരിഹാരമാണ്. വെബ്‌സൈറ്റ് അനുസരിച്ച് കാർഡുകൾക്ക് രണ്ട് ലക്ഷം രൂപ വരെ പ്രീ-അപ്രൂവ്ഡ് ലോണുകൾ ലഭിക്കും. ഓഫ്‌ലൈനായും ഓൺലൈൻ ഷോപ്പിംഗിനും ഇഎംഐ കാർഡ് ഉപയോഗിക്കാം.

രാജ്യത്തെ ഏറ്റവും വലിയ എൻ‌ബി‌എഫ്‌സികളിലൊന്നാണ് ബജാജ് ഫിനാൻസ്. 2023- സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ  3,500 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 28 ശതമാനമാണ് വർധന. ഡിജിറ്റൽ വായ്പ നൽകുന്നതിലെ തെറ്റായ പ്രവർത്തനങ്ങൾ തടയാൻ ഓഗസ്റ്റിൽ ആർബിഐ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിയന്ത്രണങ്ങൾ.

അതേസമയം ആർബിഐയുടെ തീരുമാനം കമ്പനിയുടെ സാമ്പത്തിക നിലയെ ബാധിക്കില്ലെന്ന് ബജാജ് ഫിനാൻസ് നിക്ഷേപകർക്ക് ഉറപ്പ് നൽകി. കഴിഞ്ഞ ട്രേഡിംഗ് സെഷനിൽ കമ്പനിയുടെ ഓഹരികൾ 1.95 ശതമാനം ഇടിഞ്ഞ് 7,216.95 രൂപയിലെത്തി.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News