ATM Rules To Change From January 1, 2022: രാജ്യത്തെ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉടമകള്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം ജനുവരി 1 മുതല്‍ നടപ്പില്‍ വരികയാണ്.
അതായത്, RBI സെപ്റ്റംബറില്‍ പുറത്തിറക്കിയ നിയമം അനുസരിച്ച് ജനുവരി 1 മുതല്‍ , സൗജന്യ പരിധിയ്ക്ക് ശേഷം പണം പിന്‍വലിക്കുമ്പോള്‍ കൂടുതല്‍ തുക ബാങ്ക് ഈടാക്കും. ഉപഭോക്താവ് സൗജന്യ പ്രതിമാസ പരിധി അവസാനിച്ചതിന് ശേഷം ATM ഉപയോഗിച്ച് പണം പിന്‍വലിക്കുമ്പോള്‍ ആണ് ബാങ്ക് അധിക തുക ഈടാക്കുക. മുന്‍പ് നല്‍കിയിരുന്ന നിരക്കിനേക്കാള്‍ 1 രൂപ അധികം നൽകേണ്ടിവരുമെന്ന് ആർബിഐ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
പുതിയ ATM നിയമങ്ങളും ATM നിരക്കുകളും ഇപ്രകാരം:-
സൗജന്യ പരിധി അവസാനിച്ചതിന് ശേഷം ഉപഭോക്താക്കൾ നടത്തുന്ന ഓരോ ഇടപാടിനും 21 രൂപ നല്‍കണം. മുന്‍പ് ഇത് 20 രൂപ ആയിരുന്നു.
നിരക്ക് വര്‍ദ്ധനയ്ക്ക് കാരണമായി RBI പറയുന്നത് 2014 ഓഗസ്റ്റ് മുതൽ നിരക്കുകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല എന്നതാണ്.
ഉപഭോക്താക്കൾക്ക് അവരുടെ സ്വന്തം ബാങ്കിൽ നിന്ന് 5 സൗജന്യ ഇടപാടുകൾ അനുവദിച്ചിട്ടുണ്ട്
മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാനും ഉപഭോക്താക്കൾക്ക് അനുവാദമുണ്ട്.
മെട്രോ നഗരങ്ങളിൽ പ്രതിമാസം മൂന്ന് ഇടപാടുകളും മെട്രോ ഇതര നഗരങ്ങളിൽ അഞ്ച് ഇടപാടുകളും സൗജന്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...