എടിഎമ്മിൽ കാശില്ലെങ്കിൽ പിഴയൊടുക്കേണ്ടി വരുമെന്ന Reserve Bank തീരുമാനത്തിനെതിരെ ബാങ്കുകൾ

കോൺഫെഡറേഷൻ ഓഫ് എടിഎം ഇൻഡസ്ട്രിയാണ് ശക്തമായ എതിർപ്പ് ഉന്നയിച്ചിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Aug 13, 2021, 06:40 PM IST
  • പലപ്പോഴും എടിഎമ്മിൽ കാശില്ലാതെ വരുന്നത് ഉപഭോക്താക്കളെ വലയ്ക്കാറുണ്ട്
  • ഇത്തരം പരാതികൾ നിരന്തരം എത്തിയതോടെയാണ് റിസർവ് ബാങ്ക് ഈ കാര്യത്തിൽ തീരുമാനം കൈക്കൊണ്ടത്
  • ഉത്തരവ് പാലിച്ചില്ല എങ്കിൽ ബാങ്കുകൾക്ക് ഭാവിയിൽ അത് കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും
  • അതിനാൽ തന്നെ ശക്തമായ പ്രതിഷേധം ഉയർത്താനാണ് കോൺഫെഡറേഷൻ ഓഫ് എടിഎം ഇൻഡസ്ട്രീസിന്റെ തീരുമാനം
എടിഎമ്മിൽ കാശില്ലെങ്കിൽ പിഴയൊടുക്കേണ്ടി വരുമെന്ന Reserve Bank തീരുമാനത്തിനെതിരെ ബാങ്കുകൾ

ന്യൂഡൽഹി: എടിഎമ്മുകളിൽ കാശില്ലാത്തതെ വന്നാൽ പിഴയടക്കേണ്ടി വരുമെന്ന റിസർവ് ബാങ്കിന്റെ (Reserve bank) തീരുമാനത്തിനെതിരെ ബാങ്കുകൾ രം​ഗത്ത്. തീരുമാനം ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകൾ റിസർവ് ബാങ്ക്  ഓഫ് ഇന്ത്യയെ സമീപിച്ചു.

കോൺഫെഡറേഷൻ ഓഫ് എടിഎം ഇൻഡസ്ട്രിയാണ് ശക്തമായ എതിർപ്പ് ഉന്നയിച്ചിരിക്കുന്നത്. ഒരു മാസത്തിൽ ഒരു എടിഎമ്മിൽ 10 മണിക്കൂറിലധികം സമയം കാശില്ലാതെ വന്നാൽ 10,000 രൂപ പിഴ അടക്കേണ്ടി വരും എന്നാണ് റിസർവ് ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്. ഉപഭോക്താക്കളെ സംബന്ധിച്ച് വളരെ ആശ്വാസകരമായ തീരുമാനമായിരുന്നു റിസർവ് ബാങ്കിന്റേത്.

ALSO READ: RBI New Rules: ATM ൽ പണമില്ലെങ്കിൽ ബാങ്കിന് പിഴ, പുതിയ നിയമം ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വരും

പലപ്പോഴും എടിഎമ്മിൽ (ATM) കാശില്ലാതെ വരുന്നത് ഉപഭോക്താക്കളെ വലയ്ക്കാറുണ്ട്. ഇത്തരം പരാതികൾ നിരന്തരം എത്തിയതോടെയാണ് റിസർവ് ബാങ്ക് ഈ കാര്യത്തിൽ തീരുമാനം കൈക്കൊണ്ടത്. ഉത്തരവ് പാലിച്ചില്ല എങ്കിൽ ബാങ്കുകൾക്ക് ഭാവിയിൽ അത് കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. അതിനാൽ തന്നെ ശക്തമായ പ്രതിഷേധം ഉയർത്താനാണ് കോൺഫെഡറേഷൻ ഓഫ് എടിഎം ഇൻഡസ്ട്രീസിന്റെ തീരുമാനം.

ഒക്ടോബർ ഒന്ന് മുതൽ പുതിയ തീരുമാനം നിലവിൽ വരുമെന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. ഇതിനെതിരെ ബാങ്കുകൾ ആർബിഐയെ എതിർപ്പ് അറിയിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News