Schemes for Senior Citizens: മുതിർന്ന പൗരന്മാരെ സംബന്ധിച്ചിടത്തോളം സര്‍വീസില്‍ നിന്ന് വിരമിച്ചതിന് ശേഷം ഏറെ ശ്രദ്ധാപൂര്‍വ്വം ആസൂത്രണം ചെയ്യേണ്ട ഒന്നാണ് അവര്‍ക്ക് ലഭിച്ച പണം. അതായത്, മാസ ശമ്പളം അവസാനിക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ പണം നേട്ടം നല്‍കുന്ന പദ്ധതികളില്‍ നിക്ഷേപിക്കേണ്ടത് അനിവാര്യമാണ്.
Also Read: Top 10 Universities in India 2023: രാജ്യത്തെ ഏറ്റവും മികച്ച 10 സർവ്വകലാശാലകൾ ഇവയാണ്
ഈ അവസരത്തില്‍ മുതിർന്ന പൗരന്മാർക്ക് ഏറെ സാമ്പത്തിക നേട്ടങ്ങള്‍ നല്‍കുന്ന നിരവധി പദ്ധതികള്‍ ഇന്ന് ലഭ്യമാണ്. മുതിർന്ന പൗരന്മാർക്ക് പ്രയോജനം നല്‍കുന്ന അവര്‍ക്ക് കൂടുതല്‍ സാമ്പത്തിക സുരക്ഷ ഉറപ്പ് നല്‍കുന്ന അവരുടെ ആവശ്യങ്ങളും ലക്ഷ്യങ്ങളും പൂര്‍ത്തീകരിയ്ക്കുന്ന ചില സുപ്രധാന പദ്ധതികളെക്കുറിച്ച് അറിയാം...
1. സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (Senior Citizens' Saving Scheme)
60 വയസും അതിൽ കൂടുതലും പ്രായമുള്ള വ്യക്തികൾക്ക് SCSS ലഭ്യമാണ്. ആകർഷകമായ പലിശ നിരക്കുകൾ, ഗ്യാരണ്ടീഡ് റിട്ടേണുകൾ, ഫിക്സഡ് ത്രൈമാസ പേഔട്ടുകൾ, അഞ്ച് വർഷത്തെ കാലാവധി എന്നിവ വാഗ്ദാനം ചെയ്യുന്ന ഒരു സുരക്ഷിത നിക്ഷേപമാണ് ഇത്. ഓരോ മുതിർന്ന പൗരനും ഈ പദ്ധതിയിൽ 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ഈ പദ്ധതി നല്‍കുന്ന നേട്ടങ്ങള്‍ കണക്കിലെടുത്താല്‍ ഈ പദ്ധതി ഒഴിവാക്കുന്നത് ബുദ്ധിമോശം എന്ന് തന്നെ പറയേണ്ടി വരും.
2. സ്ഥിര നിക്ഷേപം (Fixed Deposits)
FD അതിന്‍റെ ലാളിത്യം, വിശ്വാസ്യത, സ്ഥിരതയുള്ള വരുമാനം, ഭദ്രത എന്നിവ കാരണം എന്നും ഏതു പ്രായക്കാര്‍ക്കും ഒരു ജനപ്രിയ ഓപ്ഷനാണ്. ബാങ്കുകളും പോസ്റ്റ് ഓഫീസുകളും മുതിർന്ന പൗരന്മാർക്ക് താരതമ്യേന ഉയർന്ന പലിശ നിരക്കിൽ സ്ഥിര നിക്ഷേപം ( FD) വാഗ്ദാനം ചെയ്യുന്നു. അത്തരമൊരു സാഹചര്യത്തിൽ നിങ്ങള്‍ ഉയര്‍ന്ന തുകയുടെ സ്ഥിര നിക്ഷേപം ആരംഭിക്കുന്നത് ഉത്തമമാണ്.
3. മ്യൂച്വൽ ഫണ്ടുകൾ (Mutual Fund)
മുതിർന്ന പൗരന്മാർക്ക് പണം മ്യൂച്വൽ ഫണ്ടുകളില്‍ നിക്ഷേപിക്കാം. എന്നാല്‍, ഇത്തരം ഫണ്ടുകളിലെ നിക്ഷേപത്തിൽ അപകടസാധ്യതയും ഉണ്ടാവാം. അതിനാല്‍, ഒരു വ്യക്തി സ്വന്തം റിസ്ക് ടോളറൻസും നിക്ഷേപ ലക്ഷ്യങ്ങളും അടിസ്ഥാനമാക്കി ഫണ്ട് തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.
4. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (Post Office Monthlpy Investment Scheme)
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (Post Office Monthlpy Investment Scheme) തപാൽ വകുപ്പ് മുഖേന വാഗ്ദാനം ചെയ്യുകയും നിക്ഷേപകർക്ക് ഒരു നിശ്ചിത പ്രതിമാസ വരുമാനം നൽകുകയും ചെയ്യുന്നു. ഇതിന് അഞ്ച് വർഷത്തെ മെച്യൂരിറ്റി കാലയളവ് ഉണ്ട്, പലിശ നിരക്കുകൾ ത്രൈമാസത്തിലൊരിക്കൽ പരിഷ്കരിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...