Adani Stocks Today: കാര്യമായ പുരോഗതിയില്ല, ഓഹരി മൂല്യത്തിൽ ഇന്നും അദാനിക്ക് പണി

Adani Share Price Today: നിലവിലെ കണക്ക് പ്രകാരം ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പിന്റെ നഷ്ടം 10,000 കോടി ഡോളറിലാണ്,  5000 കോടി സമാഹരിക്കാനായി ലക്ഷ്യമിട്ട ബോണ്ടുകളും പിൻവലിച്ചതായും റിപ്പോർട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Feb 6, 2023, 01:13 PM IST
  • വിപണിയിലെ തകർച്ചയോടെ അദാനി കോടീശ്വരൻ മാരുടെ ഫോബ്സ് പട്ടികയിൽ 10-ലേക്ക് പിൻതള്ളപ്പെട്ടു കഴിഞ്ഞു
  • 84.4 ശതകോടി ഡോളറിലേക്കാണ് അദാനിയുടെ സ്വത്ത് ചുരുങ്ങിയത്
  • അതിനിടയിൽ അദാനി സ്റ്റോക്കുകളുടെ യഥാർത്ഥ മൂല്യം പരമാവധി 947 ചില മാർക്കറ്റ് അനലിസ്റ്റുകൾ
Adani Stocks Today: കാര്യമായ പുരോഗതിയില്ല, ഓഹരി മൂല്യത്തിൽ ഇന്നും അദാനിക്ക് പണി

മുംബൈ: ഹിഡൻബർഗ് റിപ്പോർട്ടും തുടർന്നുണ്ടായ കോലാഹലങ്ങളും അദാനി ഗ്രൂപ്പിൻറെ ഓഹരി വിലയിലുണ്ടാക്കിയ ആഘാതം ഇപ്പോഴും തുടരുന്നു. കഴിഞ്ഞ  ദിവസത്തെ കണക്ക് വെച്ച് നോക്കിയാൽ താരതമ്യേനെ ഭേദപ്പെട്ട നിലയിലാണ് തിങ്കളാഴ്ച്ചത്തെ കമ്പനിയുടെ വിപണി വ്യാപാരം. അഞ്ച് ദിവസത്തിൽ  മാത്രം  46 ശതമാനമാണ് അദാനി എൻറർ പ്രൈസസിൻറെ സ്റ്റോക്കിൽ ഇടിവുണ്ടായത്.  നിലവിൽ 12.41-ന് സ്റ്റോക്ക് മൂല്യം 1561 രൂപയിലേക്ക് എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഇത് 1388 രൂപയായിരുന്നു.

നിലവിലെ കണക്ക് പ്രകാരം ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പിന്റെ നഷ്ടം 10,000 കോടി ഡോളറിലേക്ക് (ഏകദേശം 8 ലക്ഷം കോടി രൂപ) എത്തുകയാണ്. ഓഹരി വില കുത്തനെ താഴ്ന്നതിനെ തുടര്‍ന്ന് അദാനി എന്റര്‍പ്രൈസസ് 20,000 കോടി രൂപയുടെ ഓഹരി തുടര്‍ വില്‍പ്പന കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. 5000 കോടി സമാഹരിക്കാനായി ലക്ഷ്യമിട്ട ബോണ്ടുകളും പിൻവലിച്ചതായും റിപ്പോർട്ടുണ്ട്. ഡിസംബറിൽ 4000-ന് മുകളിൽ വരെ വ്യാപാരം അവസാനിപ്പിച്ച അദാനി എൻറർ പ്രൈസസിൻറെ ഓഹരികൾക്ക് ഇത് ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ട സമയം കൂടിയാണ്. 

ALSO READ : 7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം വർധിപ്പിക്കും, മിനിമം വേതനം 26,000 രൂപ?

 വിപണിയിലെ തകർച്ചയോടെ അദാനി കോടീശ്വരൻ മാരുടെ ഫോബ്സ് പട്ടികയിൽ 10-ലേക്ക് പിൻതള്ളപ്പെട്ടു കഴിഞ്ഞു. ഹിഡൻ ബർഗ് റിപ്പോർട്ടിന് പുറകെ 84.4 ശതകോടി ഡോളറിലേക്കാണ് അദാനിയുടെ സ്വത്ത് ചുരുങ്ങിയത്.കേന്ദ്ര സർക്കാർ കൂടി അന്വേഷണം പ്രഖ്യാപിച്ചതോടെ പ്രതിസന്ധി വീണ്ടും രൂക്ഷമാവുകയാണ്. വിഷയം പാർലമെൻറിലും ഇരു സഭകളും ഉന്നയിച്ചു.

അതിനിടയിൽ അദാനി സ്റ്റോക്കുകളുടെ യഥാർത്ഥ മൂല്യം പരമാവധി 947 രൂപയാണെന്ന് ചില മാർക്കറ്റ് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. നിലവിൽ 9 ലിസ്റ്റഡ് കമ്പനികളാണ് അദാനി ഗ്രൂപ്പിന് കീഴിൽ വരുന്നത്.ജനുവരി 24ന് ഹിന്‍ഡന്‍ബര്‍ഗ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ അദാനി ഗ്രൂപ്പിനെതിരെ ഓഹരി വിപണിയില്‍ വില കൃത്രിമമായി ഉയര്‍ത്തിയെന്നത് ഉള്‍പ്പടെ നിരവധി ആരോപണങ്ങളാണ് ഇതിൽ ഉള്ളത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News