Chennai: വെട്രിമാരന്റെ (Vettrimaran) ഏറ്റവും ചിത്രം വിടുതലൈയിൽ പ്രധാന കഥാപാത്രമായി സംവിധായകൻ ഗൗതം മേനോൻ എത്തുന്നു. ഗൗതം മേനോൻ നൽകുന്ന വിവരം അനുസരിച്ച് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനായി ആണ് ചിത്രത്തിൽ ഗൗതം മേനോൻ എത്തുന്നത്. 10 ദിവസങ്ങളോളം ചിത്രീകരിച്ച് കഴിഞ്ഞെന്നും അടുത്ത മാസം മുതൽ തമിഴ്നാട്ടിലെ സത്യമംഗലം കാടുകളിൽ വീണ്ടും ചിത്രീകരണം ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ചിത്രത്തിൽ വിജയ് സേതുപതിയും ഹാസ്യതാരം സൂരിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. തമിഴ് സിനിമയിലെ പ്രമുഖ സംവിധായകനായി വെട്രമാരുനും (Vettrimaran) മക്കൽ സെൽവൻ വിജയ് സേതുപതിയും (Vijay Sethupathi) ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും വിടുതലൈയ്ക്കുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏപ്രിൽ 22 ന് പുറത്ത് വിട്ടിരുന്നു.
വിജയ് സേതുപതി തന്റെ ഔദ്യോഗിക ട്വിറ്റർ (Twitter) അക്കൗണ്ടിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത്. പൊലീസ് വേഷത്തിൽ നിൽക്കുന്ന സൂരിയും കൈയ്യിൽ വിലങ്ങുമായി ഇരിക്കുന്ന വിജയ് സേതുപതിയുമാണ് പോസ്റ്ററുകളിൽ ഉണ്ടായിരുന്നത്. വിജയ് സേതുപതി ചിത്രത്തിൽ മെന്ററായും, കേന്ദ്ര കഥപാത്രമായി സൂരിയുമാണെത്തുന്നതെന്ന് പോസ്റ്ററിലൂടെ അറിയിച്ചത്.
സൂരിയുടെ അച്ഛനായി വിജയ് സേതുപതി വിടുതലൈ വേഷമിടുമെന്നായിരുന്നു നേരത്തെ അഭ്യൂഹങ്ങൾ പുറത്ത് വന്നിരുന്നു. എന്നാൽ പിന്നീട് പുറത്ത് വന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ അതെല്ലാം തെറ്റായ വിവരങ്ങൾ ആയിരുന്നുവെന്ന് തെളിയിച്ചു.തമിഴിൽ വിടുതലൈ എന്ന വാക്കിന്റെ അർഥം സ്വതന്ത്രിയം എന്നാണ്. ആദിവാസി ജനതയുടെ മനുഷ്യവകാശത്തെ കുറിച്ചാണ് ചിത്രത്തിന്റ ഇതിവൃത്തമെന്നാണ് ലഭിക്കുന്ന മറ്റ് വിവരങ്ങൾ.
തമിഴ്നാട്ടിലെ (Tamilnadu) പശ്ചിമഘട്ടിത്തിലെ ആദിവാസി ഊരുകളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. ലൊക്കേഷനിൽ വൈദ്യുതിയും മൊബൈൽ കണക്ഷനും പോലും സൗകര്യമില്ലെന്നാണ് വിടുതലൈ ടീം അറിയിച്ചിരിക്കുന്നത്. ഗൗതം മേനോൻ, വിജയ് സേതുപതി, സൂരി എന്നിവരെ കൂടാതെ കൂടാതെ ഭവാനി ശ്രീയും മുഖ്യ കഥപാത്രമായി ചിത്രത്തിലെത്തുന്നുണ്ട്.
2019 ദേശീയ ചലച്ചിത്ര അവർഡിൽ വെട്രിമാരൻ സംവിധാനം ചെയ്ത അസുരന് രണ്ട് അവാർഡുകളാണ് ലഭിച്ചത്. അതിൽ ഒന്ന് ധനുഷിന് (Dhanush)മികച്ച നടനുള്ള പുരസ്ക്കാരമാണ്. സൂപ്പർ ഡീലക്സിലെ പ്രകടനത്തിന് വിജയ് സേതുപതിയ്ക്ക് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.