7th Pay Commission : ഡിഎ 50 ശതമാനമായി; ഇനി സർക്കാർ ജീവനക്കാർക്ക് കൈയ്യിൽ ലഭിക്കാൻ പോകുന്ന ശമ്പളം ഇത്രയാണ്...

7th Pay Commission Latest DA Hike : കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ തങ്ങളുടെ ജീവനക്കാരുടെയും പെൻഷൻ ഉപയോക്താക്കളുടെയും ഡിഎയും ഡിആറും 4% വർധിപ്പിച്ച് 50 ശതമാനമായി ഉയർത്തിയത്

Written by - Jenish Thomas | Last Updated : Mar 8, 2024, 03:12 PM IST
  • 4% ഡിഎ ആണ് ഉയർത്തിയത്
  • ഏപ്രിൽ മാസത്തെ ശമ്പളത്തിനൊപ്പം ഡിഎ വർധനവ് ലഭിക്കും
  • ജനുവരി മുതൽ മുൻകാല പ്രാബല്യത്തിലാണ് ശമ്പള വർധനവ്
7th Pay Commission : ഡിഎ 50 ശതമാനമായി; ഇനി സർക്കാർ ജീവനക്കാർക്ക് കൈയ്യിൽ ലഭിക്കാൻ പോകുന്ന ശമ്പളം ഇത്രയാണ്...

7th Pay Commission DA Hike And New Take Home Salary : കഴിഞ്ഞ ദിവസം കേന്ദ്രം ക്ഷാമബത്ത (ഡിഎ) നാല് ശതമാനം വർധിപ്പിച്ചതോടെ അതിയായ സന്തോഷത്തിലാണ് കേന്ദ്ര സർക്കാർ ജീവനക്കാർ. ഡിഎ നാല് ശതമാനം ഉയർത്തിയതോടെ സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 46-ൽ നിന്നും 50 ശതമാനത്തിലേക്കെത്തി. ജീവനക്കാർക്കൊപ്പം കേന്ദ്ര സർക്കാരിന്റെ പെൻഷൻ ഉപയോക്താക്കളുടെ ഡിയർനെസ് അലവൻസും (ഡിആർ) നാല് ശതമാനം ഉയർത്തിട്ടുണ്ട്. ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യത്തിൽ സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത ഏപ്രിലിൽ ശമ്പളത്തിനൊപ്പം ലഭിക്കുന്നതാണ്. 

ഇതിന്റെ ഗണഫലം ലഭിക്കുന്നത് 49.18 ലക്ഷം ജീവനക്കാർക്കും 67.95 ലക്ഷം പെൻഷൻ ഉപയോക്താക്കൾക്കുമാണ്. അതേസമയം കേവലം ഡിഎ വർധന മാത്രമല്ല സർക്കാർ ജീവനക്കാർക്ക് നിലവിൽ അതിയായ സന്തോഷം നൽകുന്നത്. ഏഴാം ശമ്പളം കമ്മീഷൻ പ്രകാരം ഡിഎ 50 ശതമാനമായതോടെ സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന വിവിധ അലവൻസുകളും വർധിക്കും. ഇത് ജീവനക്കാർക്ക് കൈയ്യിൽ ലഭിക്കുന്ന ശമ്പളത്തിൽ ഗണ്യമായ വർധനയുണ്ടാകുകയും ചെയ്യും.

ഡിഎ നാല് ശതമാനമായാൽ കൈയ്യിൽ കിട്ടുന്ന ശമ്പളം എത്രയാകും?

സർക്കാർ ജീവനക്കാർക്കുള്ള അടിസ്ഥാന ശമ്പളത്തിന് ഒപ്പം രാജ്യത്തിന്റെ പണപ്പെരുപ്പത്തിന് അനുസരിച്ച് ലഭിക്കുന്ന അലവൻസാണ് ഡിഎ. ഇത് സർക്കാർ ജീവനക്കാർക്ക് കൂടുതൽ ശമ്പളം കൈയ്യിൽ ലഭിക്കാൻ ഇടയാക്കുന്നു. രാജ്യത്തിന്റെ പണപ്പെരുപ്പത്തിന്റെ അടിസ്ഥാനത്തിലാണ് ഡിഎ വർധനവ് നിർണയിക്കുന്നത്. ഇനി നാല് ശതമാനം ഡിഎ ഉയർന്നാൽ ഒരു ശരാശരി സർക്കാർ ജീവനക്കാരന്റെ കൈയ്യിൽ ലഭിക്കുന്ന ശമ്പളം എത്രയാണെന്ന് പരിശോധിക്കാം: 

ALSO READ : Kerala DA Arrears : എപ്രിലിൽ ഡിഎ കുടിശ്ശിക ലഭിക്കും; സർക്കാർ ജീവനക്കാർക്ക് കൈയ്യിൽ കിട്ടുന്ന ശമ്പളം എത്രയായിരിക്കും?

ഒരു ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 45,700 രൂപയാണെന്ന് കരുതുക. ആ ജീവനക്കാരന് നേരത്തെ 46% ഡിഎ അയിരുന്നപ്പോൾ ലഭിച്ചുകൊണ്ടിരുന്ന ക്ഷാമബത്ത 21,022 രൂപയായിരുന്നു. ഇപ്പോൾ സർക്കാർ ഡിഎ 50 ശതമാനമായി ഉയർത്തുമ്പോൾ ലഭിക്കാൻ പോകുന്ന ക്ഷാമബത്ത 22,850 രൂപയാണ്. ശമ്പളത്തിൽ ഉണ്ടാകുന്ന വർധന 1,818 രൂപയാണ്. ഏപ്രിലിൽ ജനുവരി മുതലുള്ള ഡിഎ ലഭിക്കുകമ്പോൾ ശമ്പളത്തിൽ അധികമായി 5,454 രൂപ ലഭിക്കുന്നതാണ്.

ഡിഎ മാത്രമല്ല ഇവയെല്ലാം വർധിക്കും

ഏഴാം ശമ്പളക്കമ്മീഷൻ പ്രകാരം ഡിഎ 50 ശതമാനമാകുന്നതോടെ സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന പല പ്രത്യേക അലവൻസുകളുടെ നിരക്കും ഉയരുന്നതാണ്. അതായത് എച്ച്ആർഎ, ഡെയ്ലി അലൻസ് തുടങ്ങിയവയിലാണ് വർധനവുണ്ടാകാൻ പോകുന്നത്. ഇത് സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ വലിയ ഒരു വർധനവാണ് സൃഷ്ടിക്കും. എച്ച്ആർഎ, ഡെയ്ലി അലൻസ് എന്നിവയ്ക്ക് പുറമെ ഗ്രാറ്റുവിറ്റി സീലിങ്, കുട്ടികളുടെ വിദ്യഭ്യാസത്തിനുള്ള അലവൻസ്, ചൈൽഡ് കെയർ സ്പെഷ്യൽ അലവൻസ്, ഹോസ്റ്റൽ സബ്സിഡി, ട്രാൻസ്ഫർ സമയത്തെ യാത്രയ്ക്കുള്ള ബെത്ത, വസ്ത്രത്തിനുള്ള അലവൻസ്, യാത്രയ്ക്കുള്ള മൈലേജ് അലവൻസ് തുടങ്ങിയവയിലും വർധനവുണ്ടാകുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

എച്ച്ആർഎയുടെ വർധന

ഇതിൽ പ്രധാനമായി എച്ച്ആർഎയിലെ വർധന ഉണ്ടാകുന്നത്. നിലവിഷൽ X, Y, Z നഗരങ്ങളിൽ താമസിക്കുന്നവർക്ക് യഥാക്രമം 27%, 18%, 9% എന്നിങ്ങിനെയാണ് എച്ച്ആർഎ ലഭിക്കുന്നത്. ഇത് ഡിഎ 50 ശതമാനമായതോടെ 30%, 20%, 10% എന്ന ക്രമത്തിൽ ഉയരും. അത് ശമ്പളത്തിൽ എങ്ങനെയാണെന്ന് പ്രതിഫലിക്കുമെന്ന് പരിശോധിക്കാം: 

നിലവിൽ 45,700 രൂപ അടിസ്ഥാന ശമ്പളം ലഭിക്കുന്ന ജീവനക്കാരൻ 21,022 രൂപയാണ് ക്ഷാമബത്തയായി ലഭിക്കുന്നത്. ഡിഎ 50 ശതമാനമാകുമ്പോൾ അത് 22,850 രൂപയാകും. ഈ ഡിഎയുടെ കണക്ക് പ്രകാരമാണ് ജീവനക്കാർക്ക് എച്ച്ആർഎയുടെ കണക്ക് നിർണയിക്കുക. വൈ കാറ്റഗറി നഗരത്തിൽ താമസിക്കുന്ന ജീവനക്കാരന് ലഭിക്കാൻ പോകുന്ന എച്ച്ആർഎ ഡിഎയുടെ 20 ശതമാനമാണ്. അതായത് ഇനി ലഭിക്കാൻ പോകുന്ന എച്ച്ആർഎ 9140 രൂപയാകും. ഇത് ഒരോ വിഭാഗത്തിൽ നിന്നുമുള്ള ജീവനക്കാർക്ക് നഗരത്തിന് അനുസരിച്ച് വ്യത്യസ്തമായിരിക്കും.

പെൻഷൻ ഉപയോക്താക്കൾക്ക് ഡിആർ വർധന

സർക്കാർ ജീവനക്കാരെ പോലെ യുണിയൻ സർക്കാരിന്റെ പെൻഷൻ ഉപയോക്താക്കളുടെ ക്ഷാമബത്തയും (ഡിആർ) വർധിപ്പിച്ചു. 4% ഡിആർ ഉയർത്തിയതോടെ പെൻഷൻ ഉപയോക്താക്കളുടെ ഡിആർ 50 ശതമാനമായി ഉയർന്നു. 36,100 രൂപ പ്രതിമാസം പെൻഷൻ ലഭിക്കുന്ന ഒരാൾക്ക് ഡിആർ കിട്ടുന്നത് 16,606 രൂപയാണ്. ഡിആർ 50 ആകുമ്പോൾ അടുത്തമാസം മുതൽ ലഭിക്കുക 18,050 രൂപയാണ്. 1,444 രൂപയുടെ മാറ്റമാണ് ഉണ്ടാകുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News