ബെംഗളൂരു : കർണാടക സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്ത (ഡിഎ) ഉയർത്തി സിദ്ധരാമയ്യ സർക്കാർ. നാല് ശതമാനം ഡിഎയാണ് കർണാടക സർക്കാർ തങ്ങളുടെ ജീവനക്കാരുടെ ആകെ ശമ്പളത്തിൽ ഉയർത്തിയിരിക്കുന്നത്. ഇതോടെ ഡിഎ 31 ശതമാനത്തിൽ നിന്നും 35 ആയി ഉയർന്നു. ഏഴാം ശമ്പള കമ്മീഷിന്റെ അടിസ്ഥാനത്തിലാണ് ക്ഷാമബത്ത വർധനവ്. 2023 ജനുവരി മുതൽ മുൻകാലടിസ്ഥാനത്തിലാണ് ജീവനക്കാർക്ക് ശമ്പള വർധനവ് ഉണ്ടായിരിക്കുന്നത്.
സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന് പുറമെ പെൻഷനിലും കുടുംബ പെൻഷനിലും ക്ഷാമബത്ത വർധനവ് ബാധകമാണെന്ന് സർക്കാരിന്റെ ഉത്തരവിൽ പറയുന്നു. എയ്ഡിഡ് മേഖലയിൽ സർക്കാർ നൽകുന്ന പെൻഷനും ഈ ക്ഷാമബത്ത വർധനവ് ബാധകമാണ്. കൂടാതെ യുജിസി, എഐസിടിഇ, ഐസിഎആർ പെൻഷൻ ഉപയോക്താക്കൾക്കും ഡിഎ വർധനവുണ്ടാകുന്നതാണെന്ന് സർക്കാരിൽ ഉത്തരവിൽ പറയുന്നു.
Happy news to all my dear government employee friends.
The government has decided to increase the Dearness Allowance from 31% to 35% of the basic pay/basic pension with effect from 1st January 2023. pic.twitter.com/bdElOMdJ7u
— CM of Karnataka (@CMofKarnataka) May 30, 2023
നേരത്തെ തമിഴ് നാട് സർക്കാരും തങ്ങളുടെ ജീവനക്കാരുടെ ക്ഷാമബത്ത നാല് ശതമാനം വർധിപ്പിച്ചിരുന്നു. 38ൽ നിന്നും 42 ആയിട്ടാണ് സ്റ്റാലിൻ സർക്കാർ തങ്ങളുടെ ജീവനക്കാരുടെ ഡിഎ വർധിപ്പിച്ചത്. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത ഉയർത്തിയതിന് പിന്നാലെയാണ് തമിഴ് നാട്ടിലെ ഡിഎ വർധവ്.
ജനുവരിയിൽ കേന്ദ്രവും നാല് ശതമാനം ഡിഎയാണ് വർധിപ്പിച്ചത്. നിലവിൽ ജീവനക്കാർക്ക് 42 ക്ഷാമബത്തയാണ് ലഭിക്കുന്നത്. ജൂലൈലാണ് കേന്ദ്ര സർക്കാർ ജീവനക്കാർ അടുത്തായി കാത്തിരുന്ന ഡിഎ വർധനവ്. അന്ന് നാല് ശതമാനം ഉയർത്തിയാൽ ക്ഷാമബത്ത 46 ആകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...