DA Hike : കാത്തിരുന്ന ഡിഎ വർധനവ് ഇത... ഈ സർക്കാർ ജീവനക്കാരുടെയും ക്ഷാമബത്ത 4% ഉയർത്തി

DA Hike Update : തമിഴ് നാട് സർക്കാരിന്റെ കീഴിലുള്ള ജീവനക്കാർക്കാണ് ഈ ആനുകൂല്യം ലഭിക്കുക

Written by - Jenish Thomas | Last Updated : May 17, 2023, 05:12 PM IST
  • 4 ശതമാനം ഡിഎ ആണ് വർധിപ്പിപ്പിരിക്കുന്നത്
  • ഇതോടെ ഡിഎ 42 ശതമാനമായി
  • സർക്കാർ ജീവനക്കാരുടെ ഏറെ നാളത്തെ കാത്തിരിപ്പായിരുന്നു
DA Hike : കാത്തിരുന്ന ഡിഎ വർധനവ് ഇത... ഈ സർക്കാർ ജീവനക്കാരുടെയും ക്ഷാമബത്ത 4% ഉയർത്തി

DA Hike News : തമിഴ് നാട് സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത. സർക്കാരിന്റെ കീഴിൽ  പ്രവർത്തിക്കുന്ന ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത നാല് ശതമാനം വർധിപ്പിച്ചതായി തമിഴ് നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അറിയിച്ചു. ഇതോടെ ഡിഎ 38 ശതമാനത്തിൽ നിന്നും 42 ആയി ഉയർന്നു. ഇതോടെ തമിഴ് നാട് സർക്കാർ ജീവനക്കാർ ഏറെ നാളത്തെ കാത്തിരിപ്പിനാണ് വിരാമം കുറിക്കുന്നത്. ഏപ്രിൽ ഒന്ന് മുതലാണ് ഡിഎ വർധനവ് ലഭിക്കുന്നത്.

തമിഴ് നാട് സർക്കാരിന്റെ കീഴിലുള്ള 16 ലക്ഷം ജീവനക്കാർക്കും പെൻഷൻ ഉപയോക്താക്കൾക്കുമാണ് ഈ വർധനവിന്റെ ഗുണഫലം ലഭിക്കുക. ഇതിനായി സ്റ്റാലിൻ സർക്കാർ 2,366.82 കോടി രൂപ മാറ്റിവെച്ചു. അധ്യാപകർക്കും പെൻഷൻ ഉപയോക്താക്കൾക്കുമായി അധിക തുകയാണ് മാറ്റിവെച്ചിരിക്കുന്നത്. കേന്ദ്ര തങ്ങളുടെ ജീവനക്കാരുടെ ഡിഎ വർധിപ്പിച്ചതിന് പിന്നാലെ സംസ്ഥാനത്തെ ജീവനക്കാർ നിരന്തരമായി തങ്ങളുടെ ക്ഷാമബത്ത വർധനവയ്ക്കായി ആവശ്യപ്പെടുകയായിരുന്നു.

ALSO READ : 7th Pay Commission : ക്ഷാമബത്ത ഉയർത്തുന്നതിന് പിന്നാലെ സർക്കാർ ജീവനക്കാർക്ക് കാത്തിരിക്കുന്നത് വൻ ശമ്പള വർധനവ്

കേന്ദ്രത്തിന്റെ ഡിഎ വർധനവ്

ജനുവരിയിലാണ് കേന്ദ്രം തങ്ങളുടെ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചത്. 38 ശതമാനത്തിൽ നിന്നും 42 ശതമാനമായിട്ടാണ് കേന്ദ്രം ഡിഎ വർധിപ്പിച്ചത്. ഈ വർഷം ജൂലൈയിൽ അടുത്ത ക്ഷാമബത്ത വർധനവുണ്ടാകുമെന്ന് ജീവനക്കാർ പ്രതീക്ഷിക്കുന്നത്. പണപ്പെരുപ്പം നിരക്കിന്റെ അടിസ്ഥാനത്തിലാണ് ഏഴാം ശമ്പള കമ്മീഷൻ പ്രകാരം കേന്ദ്രം തങ്ങളുടെ ജീവനക്കാരുടെ ഡിഎ വർധിപ്പിക്കുന്നത്. നിലവിലെ നിരക്ക് കണക്കിലെടുത്ത് ജീവനക്കാരുടെ ക്ഷാമബത്ത നാല് ശതമാനം ഉയർത്താനാണ് സാധ്യത. അങ്ങനെയാണെങ്കിൽ ജൂലൈ ഡിഎ 46 ശതമാനമായേക്കും.

അടിസ്ഥാന ശമ്പളം വർധിക്കും

നിലവിലെ പണപ്പെരുപ്പത്തിന്റെ കണക്കുകളുടെ അടിസ്ഥാനത്തിൽ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ വൻ വർധനയ്ക്കാണ് സാധ്യത. നിലവിലെ നിരക്ക് അനുസരിച്ച് ക്ഷാമബത്ത 50 ശതമാനമായി ഉയർന്നേക്കും. ഏഴാം ശമ്പള കമ്മീഷൻ പ്രകാരം അങ്ങനെ 50 ശതമാനമായാൽ ഡിഎ പൂജ്യമാക്കി കണക്കാകും. തുടർന്ന് ഡിഎ വർധനവ്  പൂജ്യത്തിൽ നിന്നാരംഭിക്കും. 50 ശതമാനം വരെ ഉയർന്ന ഡിഎ വർധനവ് അടിസ്ഥാന ശമ്പളത്തിനോടൊപ്പം ചേർക്കും. അങ്ങനെ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 2024 ജനുവരിയോടെ വർധിക്കുന്നാണ് സാധ്യത.

എച്ച്ആർഎയുടെ പുനർമൂല്യനിർണയം

50 ശതമാനം ഡിഎ ആയാൽ അടിസ്ഥാന ശമ്പളം ഉയരുന്നത് പോലെ എച്ച്ആർഎയിലും വർധനവുണ്ടാകുന്നതാണ്. ഡിഎ 50 ശതമാനമായാൽ മൂന്ന് ശതമാനം എച്ച്ആർഎയാണ് വർധിക്കുക. നിലവിൽ എക്സ്, വൈ, സെഡ് വിഭാഗങ്ങളായി തിരിച്ച് 27, 18, 9 ശതമാനം എന്നിങ്ങിനെയാണ് എച്ച്ആർഎ നൽകുന്നത്. ഡിഎ 25 ശതമാനമായപ്പോഴാണ് എച്ച്ആർഎ 27,18, 9 എന്നിങ്ങിനെ ഉയർത്തിയത്. ക്ഷാമബത്ത 50 ശതമാനമാകുമ്പോൾ എച്ച്ആർഎയിൽ അടുത്ത വർധനവ് ഉണ്ടാകും. എക്സ് വിഭാഗത്തിൽ മൂന്ന് ശതമാനം ഉയർന്ന് 30 ശതമാനമാകും. രണ്ട് ശതമാനമാണ് വൈ വിഭാഗത്തിൽ ഉയരുന്നത്. ഈ വിഭാഗത്തിൽ ഉൾപ്പെടുന്നവരുടെ എച്ച്ആർഎ 18ൽ നിന്നും 20 ശതമാനമാകും. സെഡ് വിഭാഗത്തിൽ ഒരു ശതമാനം ഉയർന്ന് പത്ത് ശതമാനമാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News