7th Pay Commission: ജീവനക്കാർക്ക് ബമ്പർ സമ്മാനം! DA യിൽ 3% വർദ്ധനവ്!

7th Pay Commission Update: സർക്കാർ (Odisha State Government) ജീവനക്കാരുടെ ഡിഎയും ഡിആറും വർദ്ധിപ്പിച്ചു. ഇനി ഒഡീഷയിലെ ജീവനക്കാർക്കും കേന്ദ്ര ജീവനക്കാരെപ്പോലെ 31% ഡിഎയും ഡിആറും ലഭിക്കും. അറിയാം വിശദാംശങ്ങൾ... 

Written by - Ajitha Kumari | Last Updated : Jan 15, 2022, 02:40 PM IST
  • DA, DR എന്നിവയിൽ 3% വർദ്ധനവ്
  • ഒഡീഷ സർക്കാർ വൻ പ്രഖ്യാപനം നടത്തിയിട്ടുണ്ട്
  • കേന്ദ്ര സർക്കാരും മൂന്ന് ശതമാനം ഡിഎ വർധിപ്പിച്ചേക്കാം
7th Pay Commission: ജീവനക്കാർക്ക് ബമ്പർ സമ്മാനം! DA യിൽ 3% വർദ്ധനവ്!

ന്യൂഡൽഹി: 7th Pay Commission Update: കഴിഞ്ഞ വർഷത്തിന്റെ അവസാന മാസങ്ങളിൽ ജീവനക്കാർക്ക് ഒന്നിനുപുറകെ ഒന്നായി സന്തോഷവാർത്തകൾ ലഭിച്ചു. കേന്ദ്രസർക്കാരിലെ ജീവനക്കാരായാലും സംസ്ഥാന സർക്കാർ ജീവനക്കാരായാലും എല്ലാവരുടെയും ശമ്പളത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഈ ക്രമത്തിൽ ഇപ്പോൾ പുതുവർഷത്തിലും ജീവനക്കാർക്ക് ഒരു സന്തോഷവാർത്ത (7th Pay Commission Latest News) ഉണ്ട്. ജീവനക്കാരുടെ ഡിഎയും ഡിആറും (DA DR Hike) സർക്കാർ വീണ്ടും മൂന്ന് ശതമാനം വർധിപ്പിച്ചു. ഈ വർദ്ധനവ് 2021 ജൂലൈ 1 മുതൽ ബാധകമാകും. ഈ പ്രഖ്യാപനം ജീവനക്കാർക്ക് വളരെയധികം സന്തോഷം നൽകിയിട്ടുണ്ട്. 

Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാരുടെ കുടിശ്ശിക സംബന്ധിച്ച് സന്തോഷവാർത്ത! 

DA, DR ൽ 3% വർദ്ധനവ് (3% hike in DA and DR)

കേന്ദ്ര സർക്കാർ ഇതിനകം തന്നെ ജീവനക്കാരുടെ ഡിഎ 31% ആയി ഉയർത്തിയിട്ടുണ്ട് (DA Hike). ഇപ്പോൾ ഈ ക്രമത്തിൽ ഒഡീഷ സംസ്ഥാന സർക്കാരും (Odisha State Government)  ജീവനക്കാരുടെ ഡിഎയും ഡിആറും വർദ്ധിപ്പിച്ചു. ഇപ്പോൾ ഒഡീഷയിലെ ജീവനക്കാർക്കും കേന്ദ്ര ജീവനക്കാരെപ്പോലെ 31% ഡിഎയും ഡിആറും ലഭിക്കും.

ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്തയിൽ 3% വർദ്ധനവ് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 7.5 ലക്ഷത്തോളം ജീവനക്കാർക്കും പെൻഷൻകാർക്കും ഈ തീരുമാനം ഗുണം ചെയ്യുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകുന്ന വിവരം.

Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് സന്തോഷവാർത്ത! 2 ലക്ഷം രൂപ ഉടൻ അക്കൗണ്ടിൽ ക്രെഡിറ്റാകും

30 ശതമാനം മുദ്ര (seal on 30 percent)

ഏഴാം ശമ്പളക്കമ്മീഷനു (7th Pay Commission) കീഴിലുള്ള ജീവനക്കാർക്ക് 30 ശതമാനം കുടിശ്ശിക നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതും ശ്രദ്ധേയമാണ്. 2016 ജനുവരി മുതൽ 2017 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ വർധിപ്പിച്ച വേതനത്തിന്റെ 50 ശതമാനം കുടിശ്ശികയായി ജീവനക്കാർക്ക് ലഭിക്കും. സംസ്ഥാനത്തെ ആറ് ലക്ഷം ജീവനക്കാർക്ക് ഈ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കും. അതായത് പുതുവർഷാരംഭം ജീവനക്കാർക്ക് ബമ്പർ അടിച്ചിരിക്കുകയാണ്.

Also Read: Viral Video: സാക്ഷിയുടെ പിന്നിൽ കൂളായി നൃത്തം ചെയ്ത് ധോണി

സംസ്ഥാന സർക്കാർ വരുത്തിയ വർദ്ധനയ്ക്ക് ശേഷം ഇപ്പോൾ ജീവനക്കാരുടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 31% ആയി. ഈ വർദ്ധനവ് 2021 ജൂലൈ 1 മുതൽ ബാധകമാകും.

കേന്ദ്ര സർക്കാരിനും വർദ്ധിപ്പിക്കാം (Central government can also increase)

കേന്ദ്ര ജീവനക്കാരുടെ ഡിഎ ഒരിക്കൽ കൂടി വർധിപ്പിക്കാൻ കേന്ദ്ര സർക്കാരിന് കഴിയുമെന്നത് ശ്രദ്ധേയമാണ്. AICPI  സൂചികയുടെ ഡാറ്റ പരിശോധിച്ചാൽ 2021 സെപ്റ്റംബർ വരെ ക്ഷാമബത്ത (Dearness allowance) 33 ശതമാനമായി ഉയർന്നിട്ടുണ്ട്. അതായത് ഇതനുസരിച്ച് 2 ശതമാനത്തിന്റെ വർധനയാണ് ഇതിൽ ഉണ്ടായിരിക്കുന്നത്.

Also Read: Viral Video: ഒന്ന് ഇമ്പ്രസ് ചെയ്യാൻ ശ്രമിച്ചതാ, കിട്ടി എട്ടിന്റെ പണി! 

എന്നാൽ ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലെ കണക്കുകൾ ഇതുവരെ ലഭ്യമായിട്ടില്ല. ഇത് ഒരു ശതമാനം കൂടി വർധിച്ചേക്കുമെന്നാണ് കരുതുന്നത്. 2021 ഡിസംബറോടെ CPI (IW) സംഖ്യ 125 ആയി തുടരുകയാണെങ്കിൽ, ക്ഷാമബത്തയിൽ 3 ശതമാനം വർദ്ധനവ് ഉറപ്പാണ്. അതായത് മൊത്തം ഡിഎ 3% വർധി 34 ശതമാനമായേക്കും. 2022 ജനുവരി മുതൽ ഇത് നൽകുകയും കേന്ദ്ര ജീവനക്കാരുടെ ശമ്പളം വർദ്ധിക്കുകയും ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News