Malavya Rajayoga 2024: ശുക്രൻ മീന രാശിയിലിരിക്കുമ്പോൾ മാളവ്യ രാജയോഗം സൃഷ്ടിക്കും. വരുന്ന 5 ദിവസം മാളവ്യ രാജയോഗം തുടരും. ഈ രാജയോഗം ഏപ്രിൽ 24 ന് ശുക്രൻ മീന രാശിയിൽ നിന്നും മാറി മേടരാശിയിൽ പ്രവേശിക്കുന്നതുവരെ നിലനിൽക്കും.
മേട രാശിയിൽ ശുക്രൻ സംക്രമിക്കുന്നതിന് മുമ്പുള്ള ഈ 5 ദിവസം 5 രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ഈ സമയം ഇവർക്ക് വലിയ നേട്ടങ്ങൾ ഉണ്ടാകും. ആ രാശികൾ ഏതൊക്കെ അറിയാം...
Also Read:
ഇടവം (Taurus): മാളവ്യരാജയോഗം ഇടവ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. നിങ്ങളുടെ ഉത്സാഹവും ആത്മവിശ്വാസവും വർദ്ധിക്കും. ധനനേട്ടം ഉണ്ടാകും, ബഹുമാനം വർദ്ധിക്കും, ചില വലിയ വിജയങ്ങൾ നേടാൻ യോഗം, ആരെയും അപമാനിക്കരുത്.
ചിങ്ങം (Leo): ഈ രാശിക്കാർക്ക് ഈ സമയം ഒരുപാട് സന്തോഷം നൽകും. ഒരു കുടുംബാംഗവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ചില നല്ല വാർത്തകൾ ലഭിച്ചേക്കാം. ഭൂമിയും സ്വത്തുമായി ബന്ധപ്പെട്ട ഇടപാടുകൾ ഉണ്ടാകും. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട് ജോലിയും ബിസിനസും ചെയ്യുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും.
Also Read: യൂട്യൂബർ സ്വാതി കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി; സുഹൃത്ത് പിടിയിൽ
തുലാം (Libra): മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കുന്നത് വലിയ സന്തോഷം നൽകും. ഈ സമയം നിങ്ങളുടെ ഭാഗ്യം ഉണരും, കരിയറും പണവുമായി ബന്ധപ്പെട്ട വലിയ നേട്ടങ്ങൾ ലഭിക്കും. നിങ്ങൾക്ക് ഒരു പുതിയ ജോലി ലഭിക്കുകയോ ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് സ്ഥലം മാറുകയോ ചെയ്യാം.
ധനു (Sagittarius): ഈ സമയം ധനു രാശിക്കാർക്ക് വളരെ അനുകൂലമാണ്. എല്ലാ ജോലികളിലും നിങ്ങൾക്ക് നേട്ടം ഉണ്ടാകും. തൊഴിൽ തേടിയുള്ള അലച്ചിലിന് പരിഹാരമുണ്ടാകും, നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു ജോലി ലഭിക്കും. പ്രണയ ജീവിതത്തിൽ ജാഗ്രത പാലിക്കുക.
Also Read:
മീനം (Pisces): ഈ രാശിക്കാർക്ക് ഈ സമയം വളരെ നല്ലതാണ്. ജീവിതത്തിൽ ഒരുപാട് സന്തോഷം ഉണ്ടാകും, കുടുംബാംഗത്തിൻ്റെ നേട്ടം നിങ്ങളെ സന്തോഷിപ്പിക്കും. വിദേശത്ത് ജോലി ചെയ്യാനുള്ള ആഗ്രഹം സഫലമാകും. കരിയറിൽ പുരോഗതിയിലേക്കുള്ള പുതിയ വഴികൾ തുറക്കും. പ്രണയ ദമ്പതികളുടെ വിവാഹം ഉറപ്പിക്കാം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.