Shani Lucky Rashiyan: ജ്യോതിഷ പ്രകാരം വളരെ പതുക്കെ ചലിക്കുന്ന ഒരു ഗ്രഹമാണ് ശനി. ശനിയ്ക്ക് ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കാൻ രണ്ടര വർഷത്തെ സമയമെടുക്കും. ശനി നിലവിൽ കുംഭ രാശിയിലാണ്. ഇത് 2025 വരെ ഇവിടെ തുടരും. ഏപ്രിൽ 6 നാണ് ശനി നക്ഷത്ര മാറ്റം നടത്തിയത്. ശനി വ്യാഴത്തിൻ്റെ നക്ഷത്രമായ പൂരുരുട്ടാതി നക്ഷത്രത്തിലാണിപ്പോൾ ഇത് ഒക്ടോബർ 3 വരെ ഇവിടെ തുടരും.
Also Read: 30 വർഷത്തിന് ശേഷം ശനിയുടെ അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം
ഏപ്രിലിൻ്റെ തുടക്കത്തോടെ ശനിയും രാഹുവും ചേർന്ന് പല രാശിക്കാരുടെയും പ്രശ്‌നങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട്. കുംഭം രാശിയിലെ ശനി പലർക്കും ശുഭ ഫലങ്ങൾ സമ്മാനിക്കുന്നുണ്ട്. വ്യാഴത്തിൻ്റെ രാശിയിലേക്കുള്ള ശനിയുടെ പ്രവേശനം വളരെ ശുഭകരമാണ്. ഏതൊക്കെ രാശിക്കാർക്കാണ് ശനിയുടെ രാശിമാറ്റം കൊണ്ട് പ്രത്യേക ഗുണം ലഭിക്കാൻ പോകുന്നതെന്ന് നമുക്ക് നോക്കാം...
ഇടവം (Taurus): ഇടവ രാശിയുടെ അധിപനാണ് ശുക്രൻ ഒപ്പം ശനിയുടെ സൗഹൃദ ഗ്രഹമാണ്. ഇത്തരമൊരു സാഹചര്യത്തിൽ ശനിയുടെ രാശിമാറ്റം ഈ രാശിക്കാർക്ക് ഏറെ ഗുണകരമാകും. ജോലിയിലും ബിസിനസ്സിലും ധാരാളം നേട്ടങ്ങൾ ലഭിക്കും, തൊഴിൽ ചെയ്യുന്നവരുടെ പ്രവൃത്തികൾ പ്രശംസിക്കപ്പെടും, ഈ കാലയളവിൽ നിങ്ങൾക്ക് പുരോഗതിക്കൊപ്പം പ്രമോഷനും ലഭിക്കും, കർമ്മരംഗത്ത് വളരെയധികം പുരോഗതി, ഭാഗ്യം നിങ്ങളുടെ കൂടെയുണ്ടാകും, ദീർഘകാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും, പ്രതിസന്ധികളിൽ നിന്നും ആശ്വാസം ലഭിക്കും, കുടുംബത്തോടൊപ്പം ഗുണനിലവാരമുള്ള സമയം ചെലവഴിക്കാൻ കഴിയും.
Also Read: വ്യാഴ കൃപയാൽ ഈ രാശിക്കാർക്ക് ഇന്ന് തിളങ്ങും, നിങ്ങളും ഉണ്ടോ?
ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് ഈ മാറ്റം ശുഭകരമായിരിക്കും. ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ലാഭം നൽകും, സാമ്പത്തിക നേട്ടം, ബിസിനസിൽ പുതിയ ഉയർച്ച, ദാമ്പത്യ ജീവിതത്തിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും, പങ്കാളിയുമായി നല്ല സമയം ആസ്വദിക്കും.
കന്നി (Virgo): കന്നി രാശിക്കാർക്കും ഈ മാറ്റം ശുഭകരമായിരിക്കും. കന്നി രാശിക്കാർ ഈ കാലയളവിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാകും, ഭാഗ്യം അനുകൂലിക്കും, കാലങ്ങളായി വന്നിരുന്ന പ്രശ്‌നങ്ങൾ നീങ്ങും, പുതിയ ജോലികളിൽ വിജയം കൈവരിക്കും, സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും, ജോലിയിലുള്ളവർക്ക് പ്രമോഷൻ ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.