Broom Tips: ചൂൽ ആരും കാണാത്ത സ്ഥലത്ത് വയ്ക്കണം എന്ന് പറയുന്നത് എന്തുകൊണ്ട്?

Broom Tips:  ഹൈന്ദവ പുരാണമനുസരിച്ച്  ചൂലില്‍  ലക്ഷ്മീദേവി കുടികൊള്ളുന്നുവെന്നാണ് വിശ്വാസം.  പുരാണങ്ങള്‍ പറയുന്നതനുസരിച്ച്  ഉപയോഗിക്കുന്നതിനും സൂക്ഷിക്കുന്നതിനും പ്രത്യേക നിയമങ്ങൾ പറഞ്ഞിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Apr 19, 2023, 06:41 PM IST
  • വീടുകളില്‍ ചൂല്‍ വയ്ക്കുന്ന ദിശ, ചൂല്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നീ കാര്യങ്ങള്‍ വീട്ടിലെ സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നാണ് പറയപ്പെടുന്നത്‌.
Broom Tips: ചൂൽ ആരും കാണാത്ത സ്ഥലത്ത് വയ്ക്കണം എന്ന് പറയുന്നത് എന്തുകൊണ്ട്?

Broom Tips: വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തില്‍ ഏറെ ശ്രദ്ധയുള്ളവരാണ് നമ്മള്‍.  സമ്പത്തിന്‍റെ ദേവതയായ ലക്ഷ്മിദേവിയുടെ കൃപാകടാക്ഷം ലഭിക്കാന്‍ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വൃത്തിയും വെടിപ്പുമുള്ള വീട് സമ്പത്ത് ആകര്‍ഷിക്കുന്നുവെന്നാണ് വിശ്വാസം. അതായത്, വൃത്തിയും വെടിപ്പുമുള്ള സ്ഥലങ്ങളില്‍ മാത്രമേ ലക്ഷ്മിദേവി വസിക്കു...   

Also Read:  Pregnant Woman and Surya Grahan: സൂര്യഗ്രഹണ സമയത്ത് ഗർഭിണികൾ ഈ ജോലികള്‍ ചെയ്യുന്നത് നിഷിദ്ധം 

വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നതുവഴി പോസിറ്റീവ് എനര്‍ജി ആകര്‍ഷിക്കപ്പെടും. കൂടാതെ, വീട്ടില്‍ ഐക്യവും  സന്തോഷവും നിലനിര്‍ത്തുന്നതിനും ധനാഗമത്തിനും ദാരിദ്ര്യം ഇല്ലാതാക്കുന്നതിനും വീട് വൃത്തിയായി സൂക്ഷിക്കേണ്ടത് ആവശ്യമാണ്‌.

Also Read:  Solar Eclipse 2023: സൂര്യ ഗ്രഹണത്തിന് മുന്‍പും ശേഷവും ഇക്കാര്യം ചെയ്യാന്‍ മറക്കരുത്!! 

വീട് വൃത്തിയാക്കുന്നതിനായി നാം ഉപയോഗിക്കുന്ന പ്രധാന വസ്തുവാണ് ചൂല്‍ (Broom). വാസ്തു ശാസ്ത്രത്തില്‍ ചൂലിന് ഏറെ പ്രാധാന്യമുണ്ട്. ഹൈന്ദവ വിശ്വാസത്തില്‍ ചൂലില്‍ ലക്ഷ്മി ദേവി വസിക്കുന്നു എന്നാണ് പറയപ്പെടുന്നത്. അതിനാല്‍ തന്നെ ചൂലുമായി ബന്ധപ്പെട്ട ചില പ്രധാന കാര്യങ്ങള്‍ അറിഞ്ഞിരിക്കുകയും അത് പ്രവര്‍ത്തികമാക്കുകയും വേണം. 

Also Read:  Extravagant Zodiac signs: ഈ രാശിക്കാര്‍ എത്ര പണം സമ്പാദിച്ചാലും ഒടുവില്‍ ദാരിദ്ര്യം ഫലം!! 

വീടുകളില്‍ ചൂല്‍ വയ്ക്കുന്ന ദിശ, ചൂല്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നീ കാര്യങ്ങള്‍ വീട്ടിലെ സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നാണ് പറയപ്പെടുന്നത്‌.  ചൂല്‍ അലക്ഷ്യമായി ഉപേക്ഷിക്കുന്നത് വീടുകളില്‍ ദാരിദ്രം ക്ഷണിച്ചു വരുത്തും. അതിനാല്‍  വീടുകളില്‍ ചൂല്‍ ശ്രദ്ധയോടെ സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. 
  
ഹൈന്ദവ പുരാണമനുസരിച്ച്  ചൂലില്‍  ലക്ഷ്മീദേവി കുടികൊള്ളുന്നുവെന്നാണ് വിശ്വാസം.  പുരാണങ്ങള്‍ പറയുന്നതനുസരിച്ച്  ഉപയോഗിക്കുന്നതിനും സൂക്ഷിക്കുന്നതിനും പ്രത്യേക നിയമങ്ങൾ പറഞ്ഞിട്ടുണ്ട്.  ചൂലുമായി ബന്ധപ്പെട്ട ചില പ്രധാന കാര്യങ്ങള്‍ അറിയാം.... 

സൂര്യാസ്തമയത്തിനു ശേഷം തൂത്തുവാരരുത്

വാസ്തു ശാസ്ത്ര പ്രകാരം വൈകുന്നേരം തൂത്തുവാരുന്നത് ലക്ഷ്മീദേവിയെ കോപാകുലയാക്കുന്നു, അതിനാൽ വൈകുന്നേരം തൂത്തുവാരൽ പാടില്ല. ഏതെങ്കിലും കാരണവശാൽ രാത്രി തൂത്തുവാരേണ്ടി വന്നാൽ വീടിന് പുറത്ത് മാലിന്യം വലിച്ചെറിയാതെ വീട്ടിനുള്ളിലെ ചവറ്റുകുട്ടയിൽ സൂക്ഷിച്ച് രാവിലെ പുറത്തെടുക്കുക.

ചൂൽ ഈ ദിശയിൽ സൂക്ഷിക്കണം

വാസ്തു ശാസ്ത്രമനുസരിച്ച്, വീടിന്‍റെ പടിഞ്ഞാറ് അല്ലെങ്കിൽ പടിഞ്ഞാറ്-തെക്ക് ദിശയാണ് ചൂൽ സൂക്ഷിക്കാൻ ഏറ്റവും മികച്ചത്. ഇത് വീട്ടിൽ പോസിറ്റീവ് എനർജി ഉണ്ടാക്കുന്നു. ചൂൽ ഒരിക്കലും വടക്ക് കിഴക്ക് അല്ലെങ്കിൽ വടക്ക് കിഴക്ക് കോണിൽ വയ്ക്കരുതെന്ന് ഓർമ്മിക്കുക.

പൊട്ടിയ പഴകിയ ചൂൽ വീട്ടിൽ ഉപയോഗിക്കരുത്

പൊട്ടിയതും പഴകിയതുമായ ചൂൽ വീട്ടിൽ സൂക്ഷിക്കുന്നത് അശുഭകരമാണ്. ഇത് വീട്ടിൽ സൂക്ഷിക്കുന്നത് നെഗറ്റീവ് എനര്‍ജി കൊണ്ടുവരുമെന്ന് പറയപ്പെടുന്നു. അതിനാൽ, ചൂൽ പഴകിയാല്‍ അത് ഉടൻ മാറ്റണം.

ഒരിക്കലും ചൂലിൽ കാല്‍ തൊടരുത്

വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന ചൂൽ ഒരിക്കലും കാല്‍ തൊടാൻ പാടില്ല. ലക്ഷ്മിയുടെ രൂപമായിട്ടാണ് ചൂൽ കണക്കാക്കപ്പെടുന്നത്. ചൂലിൽ കാല്‍ തൊടുന്നത് ലക്ഷ്മി ദേവിയെ അപമാനിക്കുന്നതിന് തുല്യമാണ്. 

ചൂൽ തല തിരിച്ച് വയ്ക്കരുത് 

വാസ്തു ശാസ്ത്ര പ്രകാരം ചൂൽ ഒരിക്കലും തല തിരിച്ച് വയ്ക്കരുത്. അങ്ങനെ ചെയ്യുന്നത് അശുഭകരമാണ്. ഇനഗെ വയ്ക്കുന്നത് നിങ്ങളുടെ വീട്ടില്‍ ദാരിദ്ര്യം കൊണ്ടുവരുന്നു. കൂടാതെ, കുടുംബാംഗങ്ങൾക്ക് നിരവധി ആരോഗ്യ സാമ്പത്തിക  പ്രശ്‌നങ്ങൾ നേരിടേണ്ടിവരും.

ഈ സമയത്ത് തൂത്തുവാരരുത്

ഒരു വ്യക്തി എന്തെങ്കിലും ജോലിക്കായി വീട്ടിൽ നിന്ന് പുറത്തേക്ക് പോകുകയാണെങ്കിൽ, വീട്ടിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ തന്നെ തൂത്തുവാരരുത് എന്നാണ് പറയപ്പെടുന്നത്. ഇത് അദ്ദേഹത്തിന്‍റെ യാത്രയിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കിയേക്കാം.

ഈ സ്ഥലത്ത് ചൂൽ വയ്ക്കരുത്

വാസ്തു ശാസ്ത്ര പ്രകാരം വീടിന്‍റെ അടുക്കളയിൽ ഒരിക്കലും ചൂൽ വയ്ക്കരുത്. ഇതുമൂലം വീട്ടിലെ അംഗങ്ങൾ ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ നേരിടുകയും വീട്ടില്‍ ദാരിദ്ര്യം  തുടരുകയും ചെയ്യുന്നു.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

    

Trending News