ഹിന്ദു കലണ്ടർ പ്രകാരം ഒരു വർഷത്തിൽ നാല് നവരാത്രികളാണ് ആഘോഷിക്കുന്നത്. ചൈത്രയും ശാരദിയ നവരാത്രിയും കൂടാതെ രണ്ട് ഗുപ്ത നവരാത്രികളുമുണ്ട്. ചൈത്ര നവരാത്രിയിൽ ദുർഗ്ഗാദേവിയുടെ ഒമ്പത് രൂപങ്ങളെ ആചാരങ്ങളോടെ ആരാധിക്കും. നവരാത്രി മഹോത്സവം രാജ്യത്തുടനീളം വിപുലമായി ആഘോഷിക്കപ്പെടുന്നു. ദുർഗാ ദേവിയെ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ദേവതയെന്നാണ് വിളിക്കുന്നത്.
നവരാത്രിയിൽ ഉപവസിച്ചും പൂർണ്ണ ഭക്തിയോടെ ദുർഗയെ ആരാധിച്ചും ഭക്തർ ദേവിയെ പ്രീതിപ്പെടുത്തുന്നു. നവരാത്രി ദിനങ്ങളിലെ പൂജകൾ പ്രത്യേക ഫലം നൽകുമെന്നാണ് വിശ്വാസം. നവരാത്രി ദിനങ്ങളിൽ വിശ്വാസികൾ വീടുകളിൽ അഖണ്ഡ ദീപം തെളിയിക്കുകയും ഒമ്പത് ദിവസങ്ങളിലും ദേവിയുടെ ഒമ്പത് രൂപങ്ങളെ ആരാധിക്കുകയും ചെയ്യുന്നു. നവരാത്രിയിൽ കലശം സ്ഥാപിക്കുന്ന ചടങ്ങുമുണ്ട്.
ചൈത്ര നവരാത്രി 2023: തിയതിയും മുഹൂർത്തവും
ഈ വർഷം ചൈത്രമാസത്തിലെ പ്രതിപദ തിഥി 2023 മാർച്ച് ഇരുപത്തിയൊന്നിന് രാത്രി 10.52ന് ആരംഭിക്കും. മാർച്ച് 22ന് രാത്രി 8.20ന് മുഹൂർത്തം അവസാനിക്കും. ഉദയ തിഥി പ്രകാരം 2023 മാർച്ച് 22 മുതൽ നവരാത്രി ആരംഭിക്കും.
കലശസ്ഥാപന മുഹൂർത്തം
മാർച്ച് ഇരുപത്തിരണ്ടിന് പ്രതിപാദ തിയതി രാവിലെ 8:20 വരെ മാത്രമാണ്. അങ്ങനെയുള്ള സാഹചര്യത്തിൽ ഘടസ്ഥാപനം അതായത് കലശ സ്ഥാപനം എട്ട് മണിക്ക് മുമ്പ് ചെയ്യണം. മാർച്ച് ഇരുപത്തിരണ്ടിന് രാവിലെ 06.29 മുതൽ 07.39 വരെയാണ് കലശസ്‌ഥാപനത്തിന്റെ ശുഭമുഹൂർത്തം. (ദൈർഘ്യം- ഒരു മണിക്കൂർ 10 മിനിറ്റ്).
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...