Vivah Rekha: ജീവിത പങ്കാളിയെ കുറിച്ചുള്ള രഹസ്യമറിയാം നിങ്ങളുടെ കൈപ്പത്തിയിൽ നിന്നും!

Marriage Line in Palm: ഹസ്തരേഖാ ശാസ്ത്രത്തിൽ വിവാഹരേഖയ്ക്ക് വളരെയധികം പ്രാധാന്യം നൽകിയിട്ടുണ്ട്. ഇതിലൂടെ വ്യക്തിയുടെ ദാമ്പത്യ ജീവിതത്തെയും ജീവിതപങ്കാളിയെയും കുറിച്ച് രസകരമായ നിരവധി കാര്യങ്ങൾ അറിയാൻ കഴിയും. ഇതിൽ ജീവിത പങ്കാളിയുടെ സാമ്പത്തിക സ്ഥിതി അറിയുന്നതുമുണ്ട്.

Written by - Ajitha Kumari | Last Updated : Jul 22, 2022, 11:36 PM IST
  • വിവാഹരേഖയിൽ നിന്ന് ഇണയെക്കുറിച്ച് കണ്ടെത്തുക
  • ഹസ്തരേഖാ ശാസ്ത്രത്തിൽ വിവാഹരേഖയ്ക്ക് വളരെയധികം പ്രാധാന്യം നൽകിയിട്ടുണ്ട്
  • കൈയിലെ വിവാഹ രേഖയുടെ സ്ഥാനം എന്താണ് സൂചിപ്പിക്കുന്നതെന്ന് അറിയാം
Vivah Rekha: ജീവിത പങ്കാളിയെ കുറിച്ചുള്ള രഹസ്യമറിയാം നിങ്ങളുടെ കൈപ്പത്തിയിൽ നിന്നും!

Marriage Line in Hand: പ്രണയവും വിവാഹ ജീവിതവും എങ്ങനെയായിരിക്കുമെന്ന് കൈപ്പത്തിയിലുള്ള വിവാഹരേഖയുടെ സ്ഥാനത്തിൽ നിന്നും അറിയാൻ കഴിയും. വിവാഹരേഖയിൽ നിന്നും ഒരു വ്യക്തിയുടെ വിവാഹം എപ്പോൾ നടക്കും, എങ്ങനെയുള്ള ജീവിത പങ്കാളിയെ ലഭിക്കും, സാമ്പത്തിക സ്ഥിതി എന്തായിരിക്കും എന്നിവ അറിയാൻ കഴിയും. അതുപോലെ ഒരു വ്യക്തിയുടെ ദാമ്പത്യ ജീവിതം എങ്ങനെ പോകുമെന്നും അറിയാൻ കഴിയും. കൈയിലെ വിവാഹ രേഖയുടെ സ്ഥാനം എന്താണ് സൂചിപ്പിക്കുന്നതെന്ന് നമുക്കിന്ന് അറിയാം.  

Also Read: ചൊവ്വ സംക്രമണം: ആഗസ്റ്റ് 10 ഓടെ ഈ രാശിക്കാരുടെ ഭാഗ്യം വെട്ടിത്തിളങ്ങും!

വിവാഹരേഖയിൽ നിന്നും ഒരു പങ്കാളിയെ എങ്ങനെ നേടാമെന്ന് അറിയാം (Know how to get a partner from the marriage line)

കൈയിലെ ഏറ്റവും ചെറിയ വിരലിനടിയിൽ ചെറിയ രേഖകൾ ഉണ്ട്. ഈ രേഖകൾ കൈപ്പത്തിയ്ക്ക് പുറത്തു നിന്നും ഉള്ളിലേക്ക് വരുന്നു. ഇതിനെയാണ് വിവാഹരേഖകൾ എന്ന് പറയുന്നത്. ഈ വരികൾ ഹൃദയരേഖയ്ക്ക് മുകളിലാണ് കാണപ്പെടുന്നത്.

>> കൈയിൽ വ്യക്തമായ വിവാഹരേഖയുള്ളവരും ചന്ദ്രപർവതത്തിൽ നിന്നുള്ള രേഖയുമായി കൂട്ടിമുട്ടുന്നുവെങ്കിൽ ഇത്തരക്കാർ വിവാഹത്തിന്റെ കാര്യത്തിൽ വളരെ ഭാഗ്യവാന്മാരാണ്. ഇവർക്ക് സമ്പന്നരായ ജീവിത പങ്കാളിയെ ലഭിക്കും. വിവാഹം ചെയ്യുന്നിടത്തുനിന്നും ധാരാളം സ്വത്തുവകകൾ ലഭിക്കും ധാരാളം സമ്പത്തും സ്വത്തും ഉണ്ടാകും.

>> ചന്ദ്രപർവതത്തിൽ നിന്നുള്ള ഒരു രേഖ വിവാഹരേഖയുമായി ചേർന്ന് മുന്നോട്ട് പോകുകയാണെങ്കിൽ ഇത്തരക്കാർ തന്റെ ജീവിത പങ്കാളിയിയെ വളരെയധികം സ്നേഹിക്കുന്നു. ഇവരുടെ ദാമ്പത്യ ജീവിതത്തിൽ എന്നും പ്രണയമുണ്ടായിരിക്കും

Also Read: Viral Video: കാട്ടാനയ്ക്ക് മുന്നിൽ കൂളായി ബൈക്കിലിരിക്കുന്ന യുവാവ്..! അതിരപ്പള്ളിയിലെ വീഡിയോ വൈറലാകുന്നു 

>> വിവാഹ രേഖ കനം കുറഞ്ഞതും നേർത്തതുമാണെങ്കിൽ ഇവർ തന്റെ പങ്കാളിയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധയുള്ളവരായിരിക്കില്ല.  ഇവർക്ക് ഒന്നിൽ കൂടുതൽ പ്രണയബന്ധങ്ങളുണ്ടാകാം. വിവാഹത്തിനു ശേഷവും ഇവർക്ക് അവിഹിത ബന്ധമുണ്ടാകാൻ സാധ്യതയുണ്ട്.

>> വിവാഹരേഖയുടെ നിറം ചുവപ്പാണെങ്കിൽ ഇത്തരക്കാരുടെ ദാമ്പത്യ ജീവിതത്തിൽ എന്നും സ്‌നേഹവും ആവേശവും ഉണ്ടാകും. വിവാഹ രേഖ മഞ്ഞയോ വെള്ളയോ ആയാൽ ഇവർ ഉദാസരായിരിക്കും. 

>> കൈയിൽ ഒരേപോലെയുള്ള 2 വിവാഹരേഖകൾ ഉള്ളവർക്ക് 2 വിവാഹങ്ങൾ നടക്കാൻ സാധ്യതയുണ്ട്. എന്നാൽ ഒരു രേഖ താരതമ്യേന നേർത്തതും ആഴം കുറഞ്ഞതുമാണെങ്കിൽ ഇത്തരക്കാർ ഒരു തവണ മാത്രമേ വിവാഹിതനാകൂ.  പക്ഷേ ഇവർക്ക് ഒരു പ്രേമബന്ധമുണ്ടാകും. 

Also Read: Viral Video: സിന്ദൂരം അണിയിക്കുന്നതിനിടയിൽ വരൻ ഒപ്പിച്ചു ഉഗ്രൻ പണി, നാണിച്ച് മുഖം ചുവന്ന് വധു..! വീഡിയോ വൈറൽ

>> അതേ സമയം വ്യക്തമല്ലാത്ത നേരെയല്ലാത്ത വിവാഹ രേഖയുള്ളവരുടെ ഇണയുടെ ആരോഗ്യം നല്ലതല്ലായിരിക്കാം അല്ലെങ്കിൽ ചില കാരണങ്ങളാൽ അവരുടെ ദാമ്പത്യ ജീവിതം പ്രശ്നങ്ങൾ നിറഞ്ഞതായിരിക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News