Surya Budh Yuti 2022: സൂര്യൻ ബുധൻ സംക്രമം: ഈ രാശിക്കാർക്ക് ലഭിക്കും അപാര ധന പ്രാപ്തി ഒപ്പം എല്ലായിടത്തും വിജയവും!

Sun Venus Conjunction: ജ്യോതിഷ പ്രകാരം കർക്കടക രാശിയിലെ ഗ്രഹങ്ങളുടെ രാജകുമാരനായ ബുധന്റെയും രാജാവായ സൂര്യന്റെയും കൂടിച്ചേരൽ നടക്കുകയാണ്. ഈ സാഹചര്യത്തിൽ പല രാശിക്കാരുടേയും ഭാഗ്യം ഉദിക്കും. ബുദ്ധാദിത്യ യോഗ രൂപപ്പെടുന്നതിന്റെ ഫലമായി അപാര ധന പ്രാപ്തിയും ഒപ്പം എല്ലാ മേഖലകളിലും വിജയവും ലഭിക്കും. 

Written by - Ajitha Kumari | Last Updated : Jul 19, 2022, 07:19 AM IST
  • ബുധൻ ജൂലൈ 17 ന് മിഥുനത്തിൽ നിന്നും കർക്കടകത്തിലേക്ക് നീങ്ങി
  • സൂര്യൻ ജൂലൈ 16 ന് കർക്കടകം രാശിയിൽ പ്രവേശിച്ചു
  • കർക്കടകത്തിൽ സൂര്യന്റെയും ബുധന്റെയും കൂടിച്ചേരൽ ബുദ്ധാദിത്യയോഗം രൂപപ്പെടും
Surya Budh Yuti 2022: സൂര്യൻ ബുധൻ സംക്രമം: ഈ രാശിക്കാർക്ക് ലഭിക്കും അപാര ധന പ്രാപ്തി ഒപ്പം എല്ലായിടത്തും വിജയവും!

Surya Budh Yuti 2022: ജ്യോതിഷ കണക്കുകൂട്ടലുകൾ അനുസരിച്ച് ബുധൻ ജൂലൈ 17 ന് മിഥുനത്തിൽ നിന്നും കർക്കടകത്തിലേക്ക് നീങ്ങി.  അതുപോലെ ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ ജൂലൈ 16 ന് കർക്കടകം രാശിയിൽ പ്രവേശിച്ചു. ഇത്തരമൊരു സാഹചര്യത്തിൽ, കർക്കടകത്തിൽ സൂര്യന്റെയും ബുധന്റെയും കൂടിച്ചേരൽ ഉണ്ടാകുകയും ഇതിലൂടെ ബുദ്ധാദിത്യയോഗം രൂപപ്പെടുകയും ചെയ്യും. ഈ സാഹചര്യത്തിൽ എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ ശുഭമോ അശുഭകരമോ ആയ ഫലം ഉണ്ടാകും.  സൂര്യനും ബുധനും കൂടിച്ചേരുമ്പോൾ ഏതൊക്കെ രാശിക്കാർക്കാണ് പ്രത്യേക നേട്ടങ്ങൾ ലഭിക്കുകയെന്നറിയാം.  

Also Read: Surya Gochar 2022: ശനിയും സൂര്യനും ചേർന്ന് സമസപ്തമ യോഗം! ഈ 4 രാശിക്കാർക്ക് ലഭിക്കും വൻ പുരോഗതി

മേടം (Aries)

ബുധൻ മേടം രാശിയിൽ നാലാം ഭാവത്തിൽ സംക്രമിച്ചു. ഈ സാഹചര്യത്തിൽ സൂര്യനുമായി ബുധൻ ചേരുന്നത് ഈ രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ നൽകും. ഈ രാശിക്കാർ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ 15 ദിവസത്തിനുള്ളിൽ ചെയ്യുന്നത് ശുഭകരമാണ്. ബിസിനസ്സിൽ ലാഭം ലഭിക്കാൻ സാധ്യത ഇതോടൊപ്പം ജോലിയിൽ പ്രമോഷനും ലഭിക്കും. മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിക്കും.

ഇടവം (Taurus)

ബുധൻ ഈ രാശിയിൽ മൂന്നാം ഭാവത്തിൽ സംക്രമിച്ചിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് എവിടെയെങ്കിലും യാത്ര പോകേണ്ടി വന്നേക്കാം. കരിയറിൽ നേട്ടം ലഭിക്കും. സഹോദരങ്ങൾക്കിടയിൽ നല്ല ബന്ധം സ്ഥാപിക്കും. വിൽപ്പന, വിപണനം എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്ക് വൻ നേട്ടം ലഭിക്കും.

Also Read: Numerology: 35 വയസ്സിന് ശേഷം ഇവർക്ക് ലഭിക്കും പ്രത്യേക വിജയം, ഒപ്പം വൻ സമ്പത്തും!

മിഥുനം (Gemini)

മിഥുന രാശിയിൽ സൂര്യനും ബുധനും കൂടിച്ചേരുന്നത് ബുദ്ധാദിത്യയോഗം ഉണ്ടാക്കും. ഇത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് അടിപൊളി സമയമാണ് വരുന്നത്.  ബിസിനസ്സിലും ജോലിയിലും ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. എല്ലാ മേഖലയിലും വിജയം കൈവരിക്കും. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കും.

കന്നിരാശി (Virgo)

കന്നിരാശിയിൽ ബുധൻ പതിനൊന്നാം ഭാവത്തിൽ സംക്രമിച്ചിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് ധനലാഭത്തോടൊപ്പം ബിസിനസ്സിലും ലാഭം ഉണ്ടാകും. ജോലി ചെയ്യുന്ന ആളുകൾക്ക് ജോലിസ്ഥലത്ത് ആധിപത്യം ഉണ്ടാകും. നിങ്ങളുടെ ജോലി വിലമതിക്കപ്പെടും. കുടുംബത്തിന്റെ പൂർണ്ണ പിന്തുണയോടെ നിങ്ങൾ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യും.

Also Read: Viral Video: സിന്ദൂരം അണിയിക്കുന്നതിനിടയിൽ വരൻ ഒപ്പിച്ചു ഉഗ്രൻ പണി, നാണിച്ച് മുഖം ചുവന്ന് വധു..! വീഡിയോ വൈറൽ

മീനരാശി (Pisces)

ഈ രാശിയിൽ അഞ്ചാം ഭാവത്തിലാണ് ബുധൻ സംക്രമിച്ചിരിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ സൂര്യന്റെയും ബുധന്റെയും സംയോജനം ഇവർക്ക് പണം ലഭിക്കാനുള്ള സാധ്യതകൾ ഉണ്ടാകുന്നു. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് നേട്ടം ലഭിക്കും. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കാൻ കഴിയും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News