മുഖം നോക്കാൻ മാത്രമല്ല വീടുകളിൽ വെയ്ക്കുന്ന ഒരു അലങ്കാര വസ്തു എന്ന രീതിയിലേക്ക് കൂടി മാറിയിരിക്കുകയാണ് ഇപ്പോൾ കണ്ണാടി. പല ഡിസൈനിലുള്ള പല ആകൃതിയിലുള്ള കണ്ണാടികൾ ഇന്ന് വിപണിയിൽ ലഭ്യവുമാണ്. വീട്ടിലേക്ക് കണ്ണാടി വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ഒക്കെ കൂടി ഒന്ന് ശ്രദ്ധിക്കണം.
കണ്ണാടിയുടെ ആകൃതിയിലും കാര്യമുണ്ടെന്നാണ് പറയുന്നത്. ചതുരാകതിയിലോ ദീർഘചതുരാകൃതിയിലോ ഉള്ള കണ്ണാടികളാണ് വീട്ടിലേക്ക് വാങ്ങേണ്ടതെന്ന് പറയപ്പെടുന്നു. വാങ്ങുന്ന കണ്ണാടി വീടിന്റെ വടക്ക്-കിഴക്ക് ഭാഗത്ത് വെച്ചാൽ വീടിന് നല്ലതാണ്. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ എന്ന് പറയും പോലെ എല്ലാത്തിനും അതിന്റേതായ സ്ഥാനവും ഉണ്ടെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്. കൃത്യമായ സ്ഥാനത്ത് സാധനങ്ങൾ വച്ചില്ലെങ്കിൽ അത് വീട്ടിൽ നെഗറ്റീവ് എനർജിക്ക് കാരണമാകുമെന്നാണ് വിശ്വാസം.
അത് പോലെ തന്നെ വൃത്താകൃതിയിലോ, ദീര്‍ഘവൃത്താകൃതിയിലുള്ളതോ ആയ കണ്ണാടികള്‍ വീട്ടില്‍ വയ്ക്കരുതെന്നും പറയുന്നു. മുഖാമുഖം കണ്ണാടി വയ്ക്കുന്നതും ദോഷമാണ്. ഭിത്തിയോട് പൂർണമായും ചേർന്ന് നിൽക്കുന്ന രീതിയിൽ വേണം കണ്ണാടി ക്രമീകരിക്കാൻ. ഒരിക്കലും പൊട്ടിയ കണ്ണാടി വീട്ടിൽ സൂക്ഷിക്കരുതെന്നും പഴമക്കാർ പറയാറുണ്ട്. ഇതെല്ലാം വീടുകളിൽ നെഗറ്റീവ് എനർജിയുണ്ടാക്കുമെന്നാണ് വിശ്വാസം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...