പലപ്പോഴും നമ്മൾ വീടിന്റെ ചുവരിൽ ചിത്രങ്ങൾ തൂക്കാറുണ്ട്. ചുവരുകൾക്ക് ഭംഗി കൂട്ടുന്നതിനും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ഒപ്പമുള്ള സുന്ദര നിമിഷങ്ങൾ ഓർക്കുന്നതിനുമൊക്കെയാണ് ഇത്തരത്തിൽ ഫോട്ടോകൾ ചുവരിൽ വയ്ക്കുന്നത്. നമുക്ക് പ്രിയപ്പെട്ട മരിച്ചു പോയ കുടുംബാംഗങ്ങളുടെയോ അല്ലെങ്കിൽ ഏറ്റവും അടുത്ത സുഹൃത്തുക്കളുടെയോ നമുക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളുടെയോ ഫോട്ടോകൾ വീടുകളിൽ സൂക്ഷിക്കുന്നത് സാധാരണമാണ്.
പലപ്പോഴും അവരുമൊത്തുള്ള നിമിഷങ്ങളിൽ പകർത്തിയ ഫോട്ടോകളോ അല്ലെങ്കിൽ അവരുടെ സാധാരണ ചിത്രങ്ങളോ ആയിരിക്കാം ഇത്തരത്തിൽ ചുവരിൽ തൂക്കുന്നത്. ഈ ഫോട്ടോകൾ കാണുമ്പോഴെല്ലാം നമ്മൾ നമ്മുടെ പ്രിയപ്പെട്ടവരെ ഓർക്കുകയും അവരോടൊപ്പം ചിലവഴിച്ച സുന്ദരമായ നിമിഷങ്ങൾ ഓർക്കുകയും ചെയ്യും. എന്നാൽ മരിച്ചുപോയ ആളുകളുടെ ഫോട്ടോ വീട്ടിൽ വയ്ക്കുന്നത് പലപ്പോഴും ആ വീട്ടിൽ ജീവിക്കുന്നവരെയും സ്വാധീനിക്കും.
അതിനാൽ മരിച്ചവരുടെ ഫോട്ടോകൾ വീടുകളിൽ വയ്ക്കുന്നത് ദോഷമാണോയെന്ന് പലർക്കും സംശയമുണ്ടാകും. ചെറുപ്രായത്തില്‍ തന്നെ മരിച്ചുപോയവർ, അപകടങ്ങളില്‍ മരിച്ചവർ, ആത്മഹത്യ ചെയ്തവര്‍ എന്നിവരുടെ ഫോട്ടോകൾ വീടിന്റെ പൂമഖത്തോ ഹാളിലോ മാലയിട്ട് വയ്ക്കരുതെന്നാണ് വിശ്വസിക്കപ്പെടുന്നത്. അവരുടെ ഓർമ്മകൾ വീടിനുള്ളിൽ ഉള്ളവരെ കൂടുതൽ ദുഖത്തിലേക്കും സമ്മർദ്ദത്തിലേക്കും നയിക്കും.
ഇത്തരം വലിയ ഫോട്ടോകൾ പൂമുഖത്തോ ഹാളിലോ വയ്ക്കുന്നത് വീട്ടിൽ നെഗറ്റീവ് എനര്‍ജി ഉണ്ടാകാൻ കാരണമാകും. എന്നാൽ, ഇത്തരത്തിലുള്ള ഫോട്ടോകൾ അവർ മുൻപ് താമസിച്ചിരുന്ന മുറികളിൽ സൂക്ഷിക്കാവുന്നതാണ്. ചെറിയ ഫോട്ടോ ആയി മേശയുടെ മുകളിലോ ഓപ്പൺ ഷെൽഫുകളിലോ വയക്കാവുന്നതാണ്.
ALSO READ: Vastu Tips For Success: കരിയറിൽ വിജയം നേടാൻ വാസ്തുശാസ്ത്രത്തിലെ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
എന്നാൽ സാധാരണ മരണങ്ങൾ സംഭവിച്ചവരുടെ, അതായത് പ്രായാധിക്യം കാരണം മരിച്ചു പോയവരുടെ ഫോട്ടോകൾ പൂമുഖത്തോ ഹാളിലോ വയ്ക്കുന്നതിന് കുഴപ്പമില്ല. മുത്തശ്ശന്‍, മുത്തശ്ശി, മാർഗനിർദേശികളും വഴികാട്ടികളുമായിരുന്നവർ എന്നിവരെല്ലാം ഇതിൽ ഉൾപ്പെടും. ഇങ്ങനെയുള്ളവരെ ദൈവ തുല്യരായാണ് കണക്കാക്കുന്നത്. അതിനാൽ, ഇവരുടെ ഫോട്ടോകൾ എന്നും കാണുന്നത് പോസിറ്റീവ് എനർജി നൽകുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...